Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

റയാൻ എയറിന്റെ അയർലന്റ് പൈലറ്റുമാരുടെ അഞ്ചാം ഘട്ട സമരം 10ന്; അയർലന്റ് യാത്രക്കാർക്ക് വീണ്ടും യാത്രാ തടസ്സം

റയാൻ എയറിന്റെ അയർലന്റ് പൈലറ്റുമാരുടെ അഞ്ചാം ഘട്ട സമരം 10ന്; അയർലന്റ് യാത്രക്കാർക്ക് വീണ്ടും യാത്രാ തടസ്സം

രാജ്യത്തെ ജനങ്ങളെ ദുരിതത്തിലാക്കി വീണ്ടും റയാൻ പൈലറ്റുമാർ സമരത്തിലേക്ക് നീങ്ങുന്നു. ഈ മാസം 10 നാണ് അഞ്ചാം ഘട്ട സമരം പൈലറ്റുമാർ പ്രഖ്യാപിച്ചിട്ടുള്ളത്. അയർലണ്ട് കേന്ദ്രമാക്കി പ്രവർത്തിക്കുന്നവരും റയാൻ എയർ നേരിട്ട് നിയമിച്ചിരിക്കുന്നവരുമായ പൈലറ്റുമാർ പ്രഖ്യാപിച്ചിരിക്കുന്ന 24 മണിക്കൂർ ദൈർഘ്യമുള്ള സമരമാണ് നടക്കുക.

ജൂലൈ 12 ന് നടത്തിയ സമരത്തിന് പിന്നാലെയാണ് ഈ മാസം 10ന് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ബൽജിയം, സ്വീഡിഷ് പൈലറ്റുമാരും ഈ ദിവസം തന്നെ സമരം പ്രഖ്യാപിച്ചിട്ടുണ്ട്.

ശമ്പള -വേതന വ്യവസ്ഥകളുമായി ബന്ധപ്പെട്ട് ദി ഐറിഷ് എയർലൈൻ പൈലറ്റ്സ് അസോസിയേഷൻ റയാൻ എയറുമായി വളരെ കാലമായി തർക്കം നിലനിൽക്കുന്നുണ്ട്. ഫോർസ ട്രേഡ് യൂണിയന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഐറിഷ് എയർലൈൻ പൈലറ്റ്സ് അസോസിയേഷൻ ഇക്കാര്യത്തിൽ കടുത്ത നിലപാടാണ് സ്വീകരിച്ച് വരുന്നത്. സർവീസിലെ സീനിയോറിറ്റിയുമായി ബന്ധപ്പെട്ട റൈൻ എയർ മുന്നോട്ട് വച്ചിരിക്കുന്ന നിർദേശങ്ങളെ കേന്ദ്രീകരിച്ചാണ് പൈലറ്റുമാരുടെ ആശങ്കകളേറെയുള്ളത്. അതു പോലെ തന്നെ ട്രാൻസ്ഫറുകൾ, പ്രമോഷനുകൾ, വാർഷിക ലീവ് തുടങ്ങിയവ അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി ബന്ധപ്പെട്ടും വിമാനക്കമ്പനിക്ക് ആശങ്കകളേറെയുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP