Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബസ് ഐറാന്പിന്തുണ പ്രഖ്യാപിച്ച് സമരത്തിൽ പങ്കു ചേരാൻ ഡബ്ലിൻ ബസും ഐറിഷ് റയിലും; നഴ്‌സുമാരുടെ സമരമായ മാർച്ച് ഏഴിന സമരം പ്രഖ്യാപിച്ച് ഹോസ്പിറ്റൽ സപ്പോർട്ട് സ്റ്റാഫ് ജീവനക്കാർ

ബസ് ഐറാന്പിന്തുണ പ്രഖ്യാപിച്ച് സമരത്തിൽ പങ്കു ചേരാൻ ഡബ്ലിൻ ബസും ഐറിഷ് റയിലും; നഴ്‌സുമാരുടെ സമരമായ മാർച്ച് ഏഴിന സമരം പ്രഖ്യാപിച്ച് ഹോസ്പിറ്റൽ സപ്പോർട്ട് സ്റ്റാഫ്  ജീവനക്കാർ

ഡബ്ലിൻ: രാജ്യത്ത് വിവിധ ആവശ്യങ്ങളുന്നയിച്ച് ആശുപ്ത്രി, പൊതുഗതാ മേഖലാ ജീവനക്കാർ നടത്തുന്ന സമരത്തിന് പിന്തുണയുമായി കൂടുതൽ അംഗങ്ങൾ രംഗത്തിറങ്ങുന്നു. സമരത്തിനൊരുങ്ങുന്ന ബസ് ഐറാന് പിന്തുണയുമായി ഡബ്ലിൻ ബസും ഐറിഷ് റയിലും രംഗത്തെത്തിയപ്പോൾ മാർച്ച് ഏഴിന് നടത്തുന്ന നഴ്‌സുമാരുടെ സമരത്തിനൊപ്പം സമരം ചെയ്യാനൊരുങ്ങുകയാണ് ഹോസ്പിറ്റൽ സപ്പോർട്ട് സ്റ്റാഫ് ജീവനക്കാർ.

SIPTU ട്രേഡ് യൂണിയനിൽ അംഗങ്ങളായ ഐറിഷ് റയിൽ, ഡബ്ലിൻ ബസ് ജീവനക്കാർ ബസ് ഏറാന്റെ സമരത്തിൽ പങ്കുചേരുമെന്ന വാർത്തകൾ ശരിവച്ചു. ട്രേഡ് യൂണിയൻ ഫെബ്രുവരി 20-ന് നടക്കുന്ന ഓൾ ഔട്ട് സ്‌ട്രൈക്കിൽ റയിൽവേ ജീവനക്കാരുടെയും ഡബ്ലിൻ ബസിന്റെയും പിന്തുണ ലഭിക്കും.

ബസ് ഏറാൻ മാനേജ്‌മെന്റ് ജീവനക്കാരുടെ ശമ്പളം വെട്ടിച്ചുരുക്കാൻ തീരുമാനിച്ചതിൽ പ്രതിഷേധിച്ചാണ് സമര നടപടികൾ ആരംഭിക്കുന്നത്. ഗതാഗത മന്ത്രിയും ബസ് മാനേജ്‌മെന്റ് ജീവനക്കാരും തമ്മിൽ നടന്ന തുടർച്ചയായ ചർച്ചകൾ പരാജയപ്പെട്ടശേഷം സമരവുമായി മുന്നോട്ടു പോകാൻ ബസ് ജീവനക്കാർ തീരുമാനിക്കുകയായിരുന്നു.

ഏകദേശം 30, 000 നഴ്‌സുമാരാണ് മാർച്ച് 7 മുതൽ പണിമുടക്കാനൊരുങ്ങുന്നത്. ഇതിനൊപ്പം ഏകദേശം 10,000 ത്തോളം ഹോസ്പിറ്റൽ സപ്പോർട്ട് സ്്റ്റാഫ് ജീവനാക്കാരാണ് പണിമുടക്കുന്നത്. പോർട്ടേഴ്‌സ്, ക്ലീനേഴ്സ്സ, സെക്യൂരിറ്റി ജീവനക്കാർ, ഹെൽത്ത് കെയർഅസിസ്റ്റന്റ് എന്നിവരെല്ലാം പണിമുടക്കിൽ പങ്കെടുക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP