Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റബർ കഷണങ്ങൾ അടങ്ങിയിട്ടുണ്ടോയെന്ന് സംശയം; ബീഫ് റവ്യോലി വിപണിയിൽ നിന്ന് തിരിച്ചുവിളിച്ച് ടെസ്‌കോ

റബർ കഷണങ്ങൾ അടങ്ങിയിട്ടുണ്ടോയെന്ന് സംശയം; ബീഫ് റവ്യോലി വിപണിയിൽ നിന്ന് തിരിച്ചുവിളിച്ച് ടെസ്‌കോ

ഡബ്ലിൻ: റബ്ബർ കഷണങ്ങൾ അടങ്ങിയിട്ടുണ്ടോയെന്ന സംശയത്തിന്റെ പേരിൽ ടെസ്‌കോ വിപണിയിൽ നിന്ന് ബീഫ് റവ്യോലി തിരിച്ചു വിളിക്കുന്നു. ഇതുസംബന്ധിച്ച സുരക്ഷാ മുന്നറിയിപ്പ് ഫുഡ് സേഫ്റ്റി അഥോറിറ്റി ഓഫ് അയർലണ്ട് വെബ്‌സൈറ്റിൽ ഇന്നലെ ഇഷ്യു ചെയ്തിരുന്നു.

ടെസ്‌കോ 400 ഗ്രാം പായ്ക്ക് ബീഫ് റവ്യോലി എക്‌സ്പയറി ഡേറ്റ് 2018 ഡിസംബർ വരെയുള്ള ഉത്പന്നമാണ് വിപണിയിൽ നിന്നു തിരിച്ചുവിളിക്കുന്നത്. ഇവയിൽ റബർ കഷണങ്ങൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന സംശയത്തിന്റെ പേരിലാണ് ഉതപ്ന്നം തിരിച്ചുവിളിക്കുന്നതെന്ന് എഫ്എസ്എഐ വെബ്‌സൈറ്റിൽ വ്യക്തമാക്കുന്നു. ഈ ബാച്ചിൽ പെട്ട ഉത്പന്നം വാങ്ങരുതെന്നും സ്റ്റോറുകളിൽ നിന്ന് വാങ്ങിയിട്ടുണ്ടെങ്കിൽ അവ ടെസ്‌കോ സ്‌റ്റോറിൽ തിരിച്ച് ഏൽപ്പിക്കണമെന്നും ഉപയോക്താക്കൾക്ക് നിർദ്ദേശം നൽകുന്നു.

ഒരു മാസത്തിനുള്ളിൽ ടെസ്‌കോ വിപണിയിൽ നിന്ന് തിരിച്ചുവിളിക്കുന്ന രണ്ടാമത്തെ ഉത്പന്നമാണിത്. ജൂൺ മാസം മധ്യേ Tesco guacamole എന്ന ഉത്പന്നമാണ് തിരിച്ചുവിളിച്ചത്. സാൽമൊനെല്ലയുടെ സാന്നിധ്യം ഉണ്ടെന്ന കാരണത്താലാണ് ഉത്പന്നം വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP