Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

യാക്കോബായ സിറിയൻ സൺഡേസ്‌കൂൾ അസോസിയേഷൻ ബാലകലോത്സവം സമാപിച്ചു

യാക്കോബായ സിറിയൻ സൺഡേസ്‌കൂൾ അസോസിയേഷൻ ബാലകലോത്സവം സമാപിച്ചു

നോബി സി മാത്യു

ഡബ്ലിൻ (അയർലണ്ട്)-:മലങ്കര യാക്കോബായ സിറിയൻ സണ്ടേസ്‌കൂൾ അസോസിയേഷൻ (എം .ജെ .എസ്സ് .എസ്സ് .എ )അയർലണ്ട് റീജിയൻ ബാലകലോത്സവം ഡബ്ലിനിൽ വെച്ച് നടത്തപ്പെട്ടു.രാവിലെ 9.30 നു രജിസ്‌ട്രേഷനോടെ ആരംഭിച്ച ബാലകലോത്സവം എം .ജെ .എസ്സ്.എസ്സ്.എ അയർലണ്ട് റീജിയൻ ഡയറക്ടർ റവ .ഫാ.ബിജു പാറേക്കാട്ടിൽ ഉത്ഘാടനം ചെയ്തു.

തുടർന്നു വിവിധ വിഭാഗങ്ങളിലായി നടത്തപ്പെട്ട പ്രസംഗം,സംഗീതം ,ആരാധനാഗീതം മലയാളം ,ആരാധനാഗീതം സുറിയാനി,ബൈബിൾ ക്വിസ് ,ബൈബിൾ ടെസ്റ്റ് ,തങ്കവാക്യം എന്നീ മത്സരങ്ങളിൽ അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഏഴോളം സണ്ടേസ്‌കൂളുകളിൽ നിന്നും വിദ്യാർത്ഥികൾ മാറ്റുരച്ചു .ഇതുകൂടാതെ പെന്‌സില് ഡ്രോയിങ് ,കളറിങ് എന്നീ മത്സരങ്ങളും ഇതിനോട് കൂടെ നടത്തപ്പെട്ടു.

ബെൽഫാസ്റ് സെന്റ് ഇഗ്‌നാത്തിയോസ് പള്ളിയിൽനിന്നും അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ചേർന്ന വിധികർത്താക്കൾ മത്സരങ്ങളുടെ വിധിനിർണയിച്ചു. ഏകദേശം 200 ഓളം കുട്ടികൾ സംബന്ധിച്ച ബാലകലോത്സവത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിച്ച കുട്ടികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റും നൽകപ്പെട്ടു.ഇതുകൂടാതെ ഏറ്റവും കൂടുതൽ പോയിന്റ്റുകൾ കരസ്ഥമാക്കി ഒന്നാം സ്ഥാനം നേടിയ വാട്ടർഫോർഡ് സെന്റ് മേരീസ് സൺഡേസ്‌ക്കൂളിനും രണ്ടാമതെത്തിയ ഡബ്ലിൻ സെന്റ് ഗ്രീഗോറിയോസ് സൺഡേസ്‌കൂളിനും മൂന്നാമതെത്തിയ സ്വോർഡ്‌സ് സെന്റ് ഇഗ്‌നാത്തിയോസ് സണ്ടേസ്‌കൂളിനും എവർ റോളിങ്ങ് ട്രോഫികൾ സമ്മേളനത്തിൽവെച്ചു നൽകപ്പെട്ടു.

ഈ വർഷം അയർലണ്ട് റീജിയൻ ബാലകലോത്സവത്തിനു ആതിഥേയത്വം അരുളിയതു ഡബ്ലിൻ സെന്റ് ഗ്രീഗോറിയോസ് സണ്ടേസ്‌കൂൾ ആണ് .എം.ജെ .എസ്സ് .എസ്സ് .എ. ജോയിന്റ് സെക്രട്ടറി ബിനോയ് കുര്യാക്കോസ് നന്ദിയർപ്പിച്ചു സമാപനസമ്മേളനം വൈകിട്ട് ഏകദേശം 5.30 മണിയോടെ സമാപിച്ചു .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP