Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡബ്ലിൻ സീറോ മലബാർ സഭയുടെ ബൈബിൾ കലോത്സവം 2016' സെപ്റ്റംബർ 18 ന് ബൂമോണ്ടിൽ

ഡബ്ലിൻ സീറോ മലബാർ സഭയുടെ ബൈബിൾ കലോത്സവം 2016' സെപ്റ്റംബർ 18 ന് ബൂമോണ്ടിൽ

ഡബ്ലിൻ: കാരുണ്യത്തിന്റെ ജൂബിലി വർഷത്തിൽ അയർലണ്ടിലെ സീറോ മലബാർ സഭ കുടിയേറ്റത്തിന്റെ പത്താമത് വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ ഡബ്ലിൻ സീറോ മലബാർ സഭയുടെ നാലാമത് ബൈബിൾ കലോത്സവം സെപ്റ്റംബർ 18 ഞായറാഴ്‌ച്ച ബൂമോണ്ട് ആർട്ടൈൻ ഹാളിൽ വച്ചു നടത്തപ്പെടുന്നു . 

ഉച്ചക്ക് 2.45 മുതൽ വൈകിട്ട് 8 മണി വരെ നീണ്ടു നിൽക്കുന്ന കലോത്സവത്തിൽ ഡബ്ലിൻ സിറോ മലബാർ സഭയുടെ 9 മാസ് സെന്ററുകളിൽ നിന്നുള്ള പ്രതിഭകൾ അണിയിച്ചൊരുക്കുന്ന കലാവിരുന്നാണ് അവതരിപ്പിക്കപ്പെടുന്നത്. ഓരോ സെന്ററിനും 20 മിനുട്ടാണ് പ്രോഗ്രാം അവതരിപ്പിക്കുവാൻ നല്കിയിരിക്കുന്നത്.100 കുടുംബങ്ങളിൽ കൂടുതലുള്ള മാസ്സ് സെന്ററുകൾക്ക് ആവശ്യമെങ്കിൽ 25 മിനുറ്റ് വരെ ഉപയോഗിക്കാവുന്നതാണ്.

ഡബ്ലിൻ സീറോ മലബാർ സഭയിലെ നവ പ്രതിഭകളെ ആദരിക്കുവാനും ഈ അവസരം വിനിയോഗിക്കുന്നതാണ്. ജൂനിയർ സെർട്ട് , ലീവിങ് സെർട്ട് എന്നി പരീക്ഷകളിൽ ഹയ്യർ ലെവലിൽ മികച്ച പ്രകടനം കാഴ്ച വച്ചവരെ തദവസരത്തിൽ അവാർഡ് നൽകി ആദരിക്കുന്നതാണ്. ലിവിങ്ങ് സെർട്ടിൽ അഞ്ഞൂറോ അതിൽ കൂടുതലോ പോയിന്റ്സോ, ജൂനിയർ സെർട്ട് ഹയർ ഗ്രേഡിൽ ഏററവും കൂടുതൽ എ ഗ്രേഡ് നേടിയ (ജൂനിയർ സെർട്ട് റിസൾട്ട് വന്നതിന് ശേഷം ) കുട്ടികളുടെ മാതാപിതാക്കൾ മക്കളുടെ സർട്ടിഫിക്കറ്റിന്റെ കോപ്പി സഹിതം പോസ്റ്റിലോ, കൈവശമായോ ഡബ്ലിൻ സിറോ മലബാർ ചാപ്ലൈന്മാരെ ആരെയെങ്കിലും ഏല്പിക്കേണ്ടതാണ്.

ബൈബിൾ ക്വിസ് 2016 ൽ സമ്മാനാർഹരായവർക്കും , വേദപാഠക്കുട്ടികൾക്ക് വേണ്ടി സെപ്റ്റംബർ 3 ന് നടക്കുന്ന സ്‌കോളർഷിപ്പ് പരീക്ഷയുടെ വിജയികൾക്കും അന്നേ ദിവസം അവാർഡ് വിതരണം നടത്തപ്പെടും. കലോത്സവത്തിനെത്തുന്നവർക്കു വേണ്ടി സൗജന്യമായി ചായയും സ്നാക്സും, കൂടാതെ മിതമായ നിരക്കിൽ ഭക്ഷണവും ക്രമീകരിച്ചിരിക്കുന്നു. ബൈബിൾ കലോൽസവത്തിലും അനുബന്ധ പരിപാടികളിലും പങ്കുചേർന്ന് കൂട്ടായ്മയിൽ ആഴപെടാനും ദൈവൈക്യത്തിൽ ഒന്നുചേരുവാനും വിശ്വാസികൾ ഏവരെയും സെപ്റ്റംബർ 18 ന് ബൂമോണ്ട് ആർട്ടൈൻ ഹാളിലേക്ക് ക്ഷണിക്കുന്നതായി സിറോ മലബാർ സഭയുടെ ഡബ്ലിൻ ചാപ്ലൈന്മാരായ ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ആന്റണി ചീരംവേലിൽ എന്നിവർ അറിയിച്ചു.

വിശദ വിവരങ്ങൾക്ക് : ഫാ .ജോസ് ഭരണിക്കുളങ്ങര . 089 9741568, ഫാ. ആന്റണി ചീരംവേലിൽ . 089 4538926, മാർട്ടിൻ സ്‌കറിയ . 086 3151380, ജോമോൻ ജേക്കബ് . 086 8362369, ജോബി ജോൺ . 086 3725536



 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP