Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സീറോ മലബാർ ചർച്ച് അയർലണ്ട് - കോർക്കിൽ വാർഷിക ധ്യാനവും വിശുദ്ധവാര തിരുക്കർമ്മങ്ങളും ഏപ്രിൽ 9 മുതൽ

സീറോ മലബാർ ചർച്ച് അയർലണ്ട് - കോർക്കിൽ വാർഷിക ധ്യാനവും വിശുദ്ധവാര തിരുക്കർമ്മങ്ങളും ഏപ്രിൽ 9 മുതൽ

സീറോ മലബാർ ചർച്ച് അയർലണ്ട് - കോർക്കിൽ വാർഷിക ധ്യാനവും വിശുദ്ധവാര തിരുക്കർമ്മങ്ങളും ഏപ്രിൽ 09 മുതൽ 15 വരെ വിൽട്ടൺ സെന്റ് ജോസഫ് ദൈവാലയത്തിൽ വച്ച് നടത്തപ്പെടും. ഈശോയുടെ പീഡാനുഭവത്തെക്കറാച്ചുള്ള വിചിന്തനവും ത്യാഗ പ്രവർത്തികളുംവഴി ജീവിത നവീകരണത്തിനായി യത്‌നിക്കുന്ന നിമിഷങ്ങൾ.ബലഹീനവും തിന്മക്കധീനവുമായ മനുഷ്യപ്രകൃതിയിൽ നിന്ന് നോമ്പും, പ്രാർത്ഥനയും വഴി ആത്മീയ ശക്തി പ്രാപിച്ച് ഈശോയിലേക്ക് വളരാൻ സഹായിക്കുന്ന പീഡാനുഭവവാരം ആചരിക്കാൻ സഭാമാതാവ് നമ്മെ ക്ഷണിക്കുന്നു.

ഏപ്രിൽ 09 ഓശാന ഞായറാഴച 2:00 മണിക്ക് വിൽട്ടൺ പള്ളിയിൽ ഓശാന തിരുക്കർമ്മങ്ങൾ ആരംഭിക്കും. തുടർന്ന് പതിനൊന്നാം തിയതി വരെ നടക്കുന്ന വാർഷിക ധ്യാനത്തിന് ഫാ.ആന്റണി പറങ്കിമാലിൽ vc (ഡിവൈൻ റിട്രീറ്റ് സെന്റർ) നേതൃത്വം നൽകും. ഏപ്രിൽ പതിമൂന്നിന് ഉച്ചകഴിഞ്ഞ് 4 ന് വി.കുർബാന, കാൽകഴുകൽ ശുശ്രൂഷ, അപ്പം മുറിക്കൽ ശുശ്രുഷ എന്നിവ ആചരിക്കും. ഏപ്രിൽ പതിനാല് ദുഃഖവെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 4:30 നു പീഡാനുഭവ വായന, ആഘോഷമായ കുരിശിന്റെവഴി, സ്ലീവാ വണക്കം എന്നീ തിരുകർമ്മങ്ങൾ നടത്തും. ഉയിർപ്പ് തിരുന്നാൾ തിരുക്കർമ്മങ്ങൾ ഏപ്രിൽ പതിനഞ്ച് ശനിയാഴ്ച വൈകുന്നേരം 6:30ന് ആരംഭിക്കും.

പീഡാനുഭവവാര തിരുക്കർമ്മങ്ങളിലൂടെ തുടരുന്ന മിശിഹായുടെ രക്ഷാകര രഹസ്യങ്ങളിലുള്ള പങ്കുചേരൽ വഴി ആദ്ധ്യാത്മികമായ ഉണർവും ചൈതന്യവും വിശുദ്ധീകരണവും പ്രാപിക്കാൻ ഏവരെയും സ്‌നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

ധ്യാനത്തിന്റെ സമയക്രമം

ഏപ്രിൽ 9 - 2 മുതൽ 8 വരെ
ഏപ്രിൽ 10 - 10.30 മുതൽ 4.30 വരെ.
ഏപ്രിൽ 11 - 10.30 മുതൽ 4.30 വരെ.

പെസാഹവ്യാഴ തിരുകർമ്മങ്ങൾ ഏപ്രിൽ 13 നു 4 മുതൽ 6.30 വരേ
ദുഃഖവെള്ളി തിരുകർമ്മങ്ങൾ ഏപ്രിൽ 14 നു 4.30 മുതൽ 7 .30 വരേ
ഉയിർപ്പ് തിരുന്നാൾ തിരുകർമ്മങ്ങൾ ഏപ്രിൽ 15 ശനി 6 .30 മുതൽ 8 .30 വരേ

ഏപ്രിൽ 16 ഞായറാഴ്ച വിശുദ്ധബലി ഉണ്ടായിരിക്കുന്നതല്ല

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP