Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡബ്ലിൻ സീറോ മലബാർ ചർച്ച് ബൈബിൾ കലോത്സവം 27ന് ബൂമോണ്ടിൽ

ഡബ്ലിൻ സീറോ മലബാർ ചർച്ച് ബൈബിൾ കലോത്സവം 27ന് ബൂമോണ്ടിൽ

ഡബ്ലിൻ: ഡബ്ലിൻ  സീറോ മലബാർ സഭയുടെ മൂന്നാമത് ബൈബിൾ കലോത്സവം  27 ഞായറാഴ്‌ച്ച  ബൂമോണ്ട് ആർട്ടൈൻ ഹാളിൽ വച്ചു നടത്തപ്പെടും. ഉച്ചക്ക് 2.45 മുതൽ വൈകിട്ട് 8 മണി  വരെ നീണ്ടു നിൽക്കുന്ന കലോത്സവത്തിൽ ഡബ്ലിൻ സിറോ മലബാർ സഭയുടെ  9 മാസ് സെന്ററുകളിൽ നിന്നുള്ള  പ്രതിഭകൾ അണിയിച്ചൊരുക്കുന്ന  കലാവിരുന്നാണ് അവതരിപ്പിക്കപ്പെടുന്നത്.

ഓരോ സെന്ററിനും  20 മിനുട്ടാണ് പ്രോഗ്രാം അവതരിപ്പിക്കുവാൻ നല്കിയിരിക്കുന്നത്.100 കുടുംബങ്ങളിൽ കൂടുതലുള്ള മാസ്സ് സെന്ററുകൾക്ക് ആവശ്യമെങ്കിൽ 25 മിനുറ്റ് വരെ ഉപയോഗിക്കാവുന്നതാണ്. ഡബ്ലിൻ സീറോ മലബാർ സഭയിൽ ഉൾപ്പെടുന്നവരിൽ 2015 ൽ 25 മത് വിവാഹ വാർഷികം ആഘോഷിക്കുന്ന ദമ്പതികളെ ആദരിക്കുന്ന  ചടങ്ങും ഇതേ വേദിയിൽ തന്നെ ഒരുക്കുന്നുണ്ട്.

ഡബ്ലിൻ സീറോ മലബാർ സഭയിലെ  നവ പ്രതിഭകളെ ആദരിക്കുവാനും ഈ അവസരം വിനിയോഗിക്കുന്നതാണ്.ജൂനിയർ സെർട്ട് , ലീവിങ് സെർട്ട് എന്നി പരീക്ഷകളിൽ  ഹയ്യർ ലെവലിൽ മികച്ച പ്രകടനം കാഴ്ച വച്ചവരെ തദവസരത്തിൽ  അവാർഡ് നൽകി ആദരിക്കുന്നതാണ്.ലിവിങ്ങ് സെർട്ടിൽ അഞ്ഞൂറോ അതിൽ കൂടുതലോ  പോയിന്റ്‌സോ,ജൂനിയർ സെർട്ട്  ഹയർ ഗ്രേഡിൽ ഏററവും കൂടുതൽ
എ  ഗ്രേഡ് നേടിയ കുട്ടികളുടെ മാതാപിതാക്കൾ മക്കളുടെ സർട്ടിഫിക്കറ്റിന്റെ  കോപ്പി സഹിതം  പോസ്റ്റിലോ,കൈവശമായോ സിറോ മലബാർ ചാപ്ലൈന്മാരെ ആരെയെങ്കിലും  ഏല്പിക്കേണ്ടതാണ്.

ബൈബിൾ ക്വിസ് 2015 ൽ സമ്മാനാർഹരായവർക്കുള്ള  അവാർഡ്  വിതരണവും അന്നേ ദിവസം നടത്തപ്പെടും. അന്നേ ദിവസം ഡബ്ലിൻ സീറോ മലബാർ ചർച്ചിന്റെ യൂത്ത് വിങ്ങിനു വേണ്ടി രൂപം കൊടുത്ത യൂത്ത് മിനിസ്ട്രിയുടെ  LOGO, NAME, MISSION STATEMENT എന്നിവ മത്സരാർഥികളിൽ നിന്നും ഉചിതമയതു തിരഞ്ഞെടുത്ത് സമ്മാനങ്ങൾ നൽകുന്നതായിരിക്കും .

അക്കാദമിക് ലെവലിൽ ഡോക്ടറേറ്റ് പോലെ ഉന്നത വിജയം നേടിയ പ്രതിഭകളെ ആദരിക്കുന്ന ചടങ്ങും അന്നേ ദിവസം ഉണ്ടായിരിക്കും. ഉന്നത വിജയം നേടിയവർ ബഹു:വൈദികരെ വിവരം അറിയിക്കേണ്ടതാണ് .
കലോത്സവത്തിനെത്തുന്നവർക്കു വേണ്ടി സൗജന്യമായി ചായയും സ്‌നാക്‌സും ,കൂടാതെ മിതമായ നിരക്കിൽ ഭക്ഷണവും ക്രമീകരിച്ചിരിക്കുന്നു.

ബൈബിൾ കലോൽസവത്തിലും അനുബന്ധ പരിപാടികളിലും  പങ്കുചേർന്ന് കൂട്ടായിമയിൽ ആഴപെടാനും ദൈവൈക്യത്തിൽ ഒന്നുചേരുവാനും വിശ്വാസികൾ ഏവരെയും ബൂമോണ്ട് ആർട്ടൈൻ ഹാളിലേക്ക് ക്ഷണിക്കുന്നതായി സിറോ മലബാർ സഭയുടെ ഡബ്ലിൻ ചാപ്ലൈന്മാരായ  ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ആന്റണി ചീരംവേലിൽ  എന്നിവർ അറിയിച്ചു.

വിശദ വിവരങ്ങൾക്ക് : ഫാ .ജോസ് ഭരണിക്കുളങ്ങര . 089 9741568
ഫാ. ആന്റണി ചീരംവേലിൽ .  089 4538926
 മാർട്ടിൻ സ്‌കറിയ -           086 3151380
 ജോമോൻ ജേക്കബ് -      086 8362369
ജോബി ജോൺ-        086 3725536


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP