Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡബ്ലിൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്‌സ് പള്ളിയിലെ പീഡാനുഭവ ശുശ്രൂഷകൾ 25 മുതൽ

ഡബ്ലിൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്‌സ് പള്ളിയിലെ പീഡാനുഭവ ശുശ്രൂഷകൾ 25 മുതൽ

ബിനോയ് ഫിലിപ്പ്

ലൂക്കൻ (ഡബ്ലിൻ) സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്‌സ് പള്ളിയുടെ ഈ വർഷത്തെ കഷ്ടാനുഭവ ആഴച ശുശ്രൂഷകൾ വികാരി വെരി. റവ. ഫാ. ടി. ജോർജിന്റെയും, വെരി. റവ. ഫാ. ജേക്കബ് പി. ഫിലിപ്പ് കോർ എപ്പിസ്‌കോപ്പായുടെയും സംയുക്ത കാർമികത്വത്തിൽ നടത്തപ്പെടുന്നതായിരിക്കും.

മാർച്ച് 25ന് ഞായറാഴ്ച 2.00 പി. എംന് വികാരി വെരി. റവ. ഫാ. ടി. ജോർജിന്റെ കാർമികത്വത്തിൽ തുടങ്ങുന്ന പ്രഭാത നമസ്‌കാരത്തെ തുടർന്ന് വി. കുർബാനയും ഊശാന ശുശ്രൂഷകളും ലൂക്കൻ മെയിൻ സ്ട്രീറ്റിലെ പ്രസ്ബിറ്റേറിയൻ പള്ളിയിൽവച്ചു നടത്തപ്പെടുന്നു.

28നു (ബുധൻ) വൈകിട്ട് നാലുമണി മുതൽ വെരി. റവ. ഫാ. ജേക്കബ് പി. ഫിലിപ്പ് കോർ എപ്പിസ്‌കോപ്പായുടെ കാർമികത്വത്തിൽ വി. കുമ്പസാരവും, തുടർന്ന് കർത്താവ് തന്റെ ശിഷ്യന്മാരുമായി മർക്കോസിന്റെ മാളികയിൽ വി. കുർബാന സ്ഥാപിച്ചതിന്റെയും പെസഹാ ഭക്ഷിച്ചതിന്റെയും സ്മരണകൾ ഉണർത്തികൊണ്ട് പെസഹായുടെ ശുശ്രൂഷകൾ ലൂക്കൻ മെയിൻ സ്ട്രീറ്റിലെ പ്രസ്ബിറ്റേറിയൻ പള്ളിയിൽവച്ചു കൊണ്ടാടുന്നു.

29നു (വ്യാഴം) വൈകിട്ട് 7.00 മണി മുതൽ ഇടവകാംഗത്തിന്റെ ഭവനത്തിൽ സന്ധ്യാനമസ്‌കാരവും ധ്യാനപ്രസംഗവും ഉണ്ടായിരിക്കുന്നതാണ്.

30നു വെള്ളിയാഴ്ച രാവിലെ 9.00 മുതൽ വെരി. റവ. ഫാ. ജേക്കബ് പി. ഫിലിപ്പ് കോർ എപ്പിസ്‌കോപ്പായുടെ കാർമികത്വത്തിൽ ദുഃഖവെള്ളിയുടെ ശുശ്രൂഷകൾ ഡബ്യു. എസ്. എ. എഫ്. കമ്യൂണിറ്റി ഹാളിൽവച്ചും (മോറൻ റോഡ്, സോമർവിൽ ഡ്രൈവ്, വോക്കിൻസ്ടൗൺ) നടത്തപ്പെടും.

31നു ശനിയാഴ്ച വൈകിട്ട് 6.00 മുതൽ വെരി. റവ. ഫാ. ജേക്കബ് പി. ഫിലിപ്പ് കോർ എപ്പിസ്‌കോപ്പായുടെ കാർമികത്വത്തിൽ ഉയിർപ്പ് പെരുന്നാൾ ശുശ്രൂഷകൾ പ്രസ്ബിറ്റേറിയൻ പള്ളിയിൽവച്ചു കൊണ്ടാടുന്നു.

അനുഗ്രഹപ്രദമായ ഈ ശുശ്രൂഷകളിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു.

പള്ളിയുടെ വിലാസം
4 Hanbury Ln, Main St, Lucan, Co. Dublin

കൂടുതൽ വിവരങ്ങൾക്ക്

റവ. ഫാ. ടി. ജോർജ് (വികാരി) - 0870693450
ബാബു ലൂക്കോസ് (ട്രസ്റ്റി) - 0872695791
ഷിബു ഏബ്രഹാം (സെക്രട്ടറി) 0894001008

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP