Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അനുഗ്രഹമഞ്ഞു പെയ്തിറങ്ങി ഇന്ത്യൻ ഓർത്തഡോക്ൾസ് കുടുംബ സംഗമം

അനുഗ്രഹമഞ്ഞു പെയ്തിറങ്ങി ഇന്ത്യൻ ഓർത്തഡോക്ൾസ് കുടുംബ സംഗമം

ഷാജി ജോൺ പന്തളം

ന്ത്യൻ ഓർത്തോഡോക്‌സ് സഭയുടെ അയർലൻഡ് റീജിയൻ ഫാമിലി കോൺഫറൻസ് മെയ് 5,6,7 തീയതികളിലായി വാട്ടർഫോർഡ് മൗണ്ട് മെല്ലറി അബ്ബിയിൽ വെച്ച് നടത്തപ്പെട്ടു . മെയ് 5 ശനിയാഴ്ച ഉച്ചക്ക് മൂന്ന് മണിയോടു കൂടി ഭദ്രാസന മെത്രാപ്പൊലീത്തഅഭിവന്ദ്യ ഡോ :മാത്യൂസ് മാർ തീമോത്തിയോസ് തിരുമേനിയുടെഅനുഗ്രഹീത കരങ്ങളാൽ സമ്മേളനം ഉത്ഘാടനം ചെയ്യപ്പെട്ടു.

റെവ :ഫാ: നൈനാൻ പി.കുര്യാക്കോസ് , റെവ. ഫാ.അനീഷ് ജോൺ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സന്ധ്യാ നമസ്‌കാരത്തിനു ശേഷം റെവ:ഫാ.റ്റി.ജോർജ്ജിന്റെ നേതൃത്വത്തിൽ സോൾ ബീറ്റ്സ് ഒരുക്കിയ ഗോസ്പൽ മ്യൂസിക് ഏവർക്കും വേറിട്ട അനുഭവം ആയിരുന്നു.തുടർന്ന് റെവ:ഫാ.ഡോ :നൈനാൻ വി.ജോർജ്ജ്(യൂ.കെ) സദസ്സിനെ അഭിസംബോധന ചെയ്തു സംസാരിച്ചു. അഭിവന്ദ്യ തിരുമേനിയുടെജന്മദിനം അന്നേ ദിവസ്സം തിരുമേനിയോടോന്നിച്ചു ആഘോഷിക്കാൻ കഴിഞ്ഞത് ദൈവകൃപയുടെ മനോഹാരിതയായി ഏവർക്കും അനുഭവപ്പെട്ടു.

മെയ് 6 ന് ഞായറാഴ്‌ച്ച വി.കുർബാന യുടെ പരിപാവനതയിൽ ആരംഭിച്ച സമ്മേളനം മുതിർന്നവർക്കും,കൗമാരക്കാർക്കും,കുട്ടികൾക്കുമുള്ള ക്ളാസ്സുകളാൽ അറിവിന്റെ അരുവിയായി മാറി. റെവ.ഫാ.ഡോ.നൈനാൻ വി.ജോർജ്ജ്, ഡോ.എലിസബത്ത് ജോയ്, റെവ.സിസ്റ്റർ ദീന O S M , റെവ.ഡീക്കൻ കാൽവിൻ കോശി എന്നിവർ വിവിധ ക്ലാസ്സുകൾക്ക് നേതൃത്വം നല്കി.സന്ധ്യാ നമസ്‌കാരത്തിന് ശേഷംകുട്ടികളുടെ കലാപ്രകടനങ്ങളോടുകൂടി വർണ്ണാഭമായ രാവ്,ഏവരെയും ആവേശത്തിലാഴ്‌ത്തിയ ക്യാമ്പ്ഫയറോടു കൂടി അതിന്റെ പൂർണതയിലെത്തി.

മെയ് 7 തിങ്കളാഴ്‌ച്ച പ്രഭാത നമസ്‌കാരത്തോടുകൂടികൂടി ആരംഭിച്ച യോഗം, റെവ.ഫാ.ഡോ.നൈനാൻ വി. ജോർജ്ജിന്റെ നേതൃത്വത്തിൽ നടന്ന യോഗയോടു കൂടി അന്നേ ദിവസത്തിലേക്ക് പ്രവേശിച്ചു.മനസ്സിനെയും ശരീരത്തെയും ഒരു പോലെ ഉന്മേഷപ്രദമാക്കിയ നേച്ചർ വോക്കിങ് മറക്കാനാവാത്ത ഒരനുഭവമായി മാറി.ഉച്ചക്ക് പന്ത്രണ്ടു മണിയോടുകൂടി ആരംഭിച്ച സമാപന സമ്മേളനത്തിൽവച്ച് ഭദ്രാസന കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജോൺ മാത്യുവിനെ (ഡബ്ലിൻ) ആദരിച്ചു.

തുടർന്ന് റെവ.ഫാ.സഖറിയാ ജോർജ്ജ് നന്ദി പ്രകാശനം നടത്തി .അഭിവന്ദ്യ തിരുമേനി കൊടി ഇറക്കിയതോടുകൂടി ഈ വർഷത്തെ ഫാമിലി കോൺഫെറെൻസ് (അയർലൻഡ് റീജിയൻ) പരിസമാപിച്ചു.ഏകദേശം മൂന്ന് ദിവസ്സങ്ങളിലായി നടത്തപ്പെട്ട ഫാമിലി കോൺഫറൻസ് സംഘാടന മികവ് കൊണ്ടും,പ്രകൃതിയുടെ അനുഗ്രഹം കൊണ്ടും,സഭാ പിതാക്കന്മാരുടെ സാന്നിധ്യം കൊണ്ടുംഇടവക ജനങ്ങളുടെ പങ്കാളിത്തതിനാലും ഏറെ നിലവാരം പുലർത്തി.ഈ മൂന്ന് ദിവസ്സവും അഭിവന്ദ്യ തിരുമേനിയുടെ മഹനീയ സാന്നിധ്യമുണ്ടായിരുന്നു എന്നത് ഈ കൂടിച്ചേരലിനെ ഏറെ അനുഗ്രഹപ്രദമാക്കി.അയർലണ്ടിൽ നിന്നുള്ള എല്ലാ ഇടവകയിൽ നിന്നും,ബെൽഫാസ്റ്റിലെ ഇടവകയിൽ നിന്നുമുള്ള കുടുംബങ്ങൾ ഈ സമ്മേളനത്തിൽ പങ്കെടുത്തു.

പ്രസ്തുത സമ്മേളനത്തിന് നേതൃത്വം വഹിക്കുകയും,വിവിധ ക്ലാസുകൾ,യോഗ,സംഗീത പരിശീലനം എന്നിവയാൽ ഈ കോൺഫറൻസ് ഏറെ വിജയപ്രദമാക്കിതീർക്കുകയും ചെയ്ത ഭദ്രാസന മെത്രാപ്പൊലീത്ത അഭിവന്ദ്യ ഡോ.മാത്യൂസ് മാർ തിമോത്തിയോസ്,റവ. ഫാ . ഡോ .നൈനാൻ വി.ജോർജ്ജ്( യൂ .കെ), ഡോ.എലിസബേത്ത് ജോയ് ( യു.കെ), റെവ.സിസ്റ്റർ ദീന O S M, റെവ.ഡീക്കൻകാൽവിൻ കോശി, റെവ.ഫാ.റ്റി. ജോർജ്, റെവ.ഫാ.നൈനാൻ പി .കുര്യാക്കോസ്,റെവ.ഫാ.അനീഷ് ജോൺ, റെവ.ഫാ.സക്കറിയ ജോർജ്ജ് എന്നിവരോടെ ഏറെ കടപ്പെട്ടിരിക്കുന്നു.

തിരക്കേറിയ ജീവതത്തിൽ കുടുംബത്തോടൊപ്പം ആത്മീയതയിൽ വളരേണ്ടത് എത്രയോ പ്രാധാന്യം അർഹിക്കുന്നു എന്നത് ഈ കോൺഫറൻസ് നമ്മളെ ഓർമപ്പെടുത്തുന്നു.ഗീവർഗീസ് സഹദായുടെ തിരുശേഷിപ്പ് സൂക്ഷിച്ചിരിക്കുന്ന കോപ്റ്റിക് ഓർത്തോഡോക്‌സ് ചർച് ദയറാ സന്ദർശിച്ച നമ്മുടെ തിരുമേനിക്ക് ലഭിച്ച സ്വീകരണം മറക്കാനാവാത്ത അനുഭവമായി മാറി. ഈ സമ്മേളനത്തിന്റെ മറ്റൊരു പ്രത്യേകതയായിരുന്നു രുചിയേറിയ നാടൻ ഭക്ഷണം.നാടറിഞ്ഞു,നാട്ടു രുചിയറിഞ്ഞു,നാം ഒന്നു ചേർന്ന്,നമുക്കായി തയ്യാറാക്കിയ നാടൻ വിഭവങ്ങൾ രുചിയുടെ മറ്റൊരു മനോഹര ലോകത്തേക്ക് ഏവരേയും കൂട്ടിക്കൊണ്ടുപോയി.

പ്രവചനാതീതമായ ഇവിടുത്തെ പ്രകൃതി പോലും നമ്മെ നോക്കി അസൂയയോടെ പുഞ്ചിരി തൂകി നിന്നു.പ്രകൃതിയോടലിഞ്ഞു ചേർന്നു നടന്നതിലൂടെ കാഴ്‌ച്ചക്കാരനെ കാഴ്‌ച്ചയുടെ അനന്തമായ സൗന്ദര്യത്തിലേക്ക് കൂട്ടികൊണ്ടു പോകുന്ന പ്രകൃതിയുടെ സ്വതസിദ്ധമായ സമ്പത്തു അനുഭവിച്ചറിയാൻ മൗണ്ട് മെല്ലറി നമ്മളെ ഇടയാക്കി.ഈ സമ്മേളനത്തിന് സാന്നിധ്യം കൊണ്ടും സഹകരണം കൊണ്ടും ഞങ്ങളെ സഹായിച്ച നാട്ടുകാരായ മലയാളി സുഹൃത്തുക്കളോടും, നേതൃത്വം നൽകിയ വിശിഷ്ട വ്യക്തികളോടും ,അഭിവന്ദ്യ തിരുമേനിയോടും പങ്കെടുത്ത എല്ലാ കുടുംബങ്ങളോടുമുള്ള നന്ദിയും,കടപ്പാടും അറിയിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP