Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫിസ്ബറോ സീറോ മലബാർ കാത്തലിക് കമ്മ്യൂണിറ്റിയിൽ ക്രിസ്തുരാജന്റെയും കന്യകാമറിയത്തിന്റെയും സംയുക്ത തിരുന്നാൾ 24 ന്

ഫിസ്ബറോ സീറോ മലബാർ കാത്തലിക് കമ്മ്യൂണിറ്റിയിൽ ക്രിസ്തുരാജന്റെയും കന്യകാമറിയത്തിന്റെയും സംയുക്ത തിരുന്നാൾ 24 ന്

ഡബ്‌ളിൻ: ഫിസ്ബറോ സീറോ മലബാർ കൂട്ടായ്മയിൽ ക്രിസ്തുരാജന്റെയും കന്യകാമറിയത്തിന്റെയും സംയുക്ത തിരുന്നാൾ 24 ഞായറാഴ്ച ഫിൻഗ്‌ളാസ് St.Canice's ദേവാലയത്തിൽ വച്ച് ഭക്ത്യാദരപൂർവ്വം ആഘോഷിക്കുന്നു.

ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് ആരംഭിക്കുന്ന പരിശുദ്ധ ദിവ്യബലിയോടെ തിരുന്നാൾ കർമ്മങ്ങൾക്ക് തുടക്കം കുറിക്കും. ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ജോസഫ് വെള്ളനാൽ OCD എന്നീ വൈദികർ മുഖ്യ കർമ്മികത്വം വഹിക്കുന്ന ആഘോഷമായ തിരുന്നാൾ പാട്ടുകുർബ്ബാനമദ്ധ്യേ ഫാ. ജോസഫ് വെള്ളനാൽ OCD തിരുന്നാൾ സന്ദേശം നൽകും. ദിവ്യബലിക്ക് ശേഷം തിരുസ്വരൂപങ്ങൾ വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും, ലദീഞ്ഞും, തിരുനാൾ നേർച്ചയും ഉണ്ടായിരിക്കും.

കൂടാതെ അന്നു വൈകുന്നേരം 5.30 ന് St.Canice's girls school ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്ന പൊതുസമ്മേളനത്തിൽ ഫിസ്ബറോ സെന്റ് പീറ്റേർസ് ചർച്ച് വികാരി Rev. Fr. Paschal Scallon CM അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഫിൻഗ്‌ളാസ് St.Canice's ചർച്ച് വികാരി . Fr. Padraig O Cochlain സമ്മേളനം ഉത്ഘാടനം ചെയ്യും.

ആഘോഷമായ തിരുനാൾ സമൂഹബലിയിലും പ്രദക്ഷിണത്തിലും പങ്കെടുത്ത് നമ്മുടെ വിശ്വാസ സുകൃത ജീവിതങ്ങളിൽ കൂടുതൽ കരുത്താർജ്ജിക്കുവാനും സമൃദ്ധമായ ദൈവാനുഗ്രഹത്തിനായി പ്രാർത്ഥിക്കുവാനും തുടർന്ന് നടക്കുന്ന മുതിർന്നവരുടെയും കുട്ടികളുടെയും വിവിധ കലാപരിപടികളിലും സ്‌നേഹവിരുന്നിലേക്കും ഏവരേയും സ്‌നേഹപൂർവ്വം ക്ഷണിക്കുന്നതായി സീറോ മലബാർ സഭാ ചാപ്ലിന്മാരായ ഫാ. ജോസ് ഭരണികുളങ്ങര, ഫാ .ആന്റണി ചീരംവേലിൽ, തിരുന്നാൾ കമ്മറ്റി കൺവീനർ ജോസ് സെബാസ്റ്റ്യൻ എന്നിവർ അറിയിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP