Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സീറോ മലബാർ സഭയുടെ വചന പ്രഘോഷണ ശുശ്രുഷയ്ക്ക് തുടക്കം കുറിച്ചു; പെസഹാ സ്മരണയിൽ വിശ്വാസികൾ

സീറോ മലബാർ സഭയുടെ വചന പ്രഘോഷണ ശുശ്രുഷയ്ക്ക് തുടക്കം കുറിച്ചു; പെസഹാ സ്മരണയിൽ വിശ്വാസികൾ

മജു പേക്കൽ

ഡബ്ലിൻ:സീറോ മലബാർ സഭയുടെ ആഭിമുഖ്യത്തിൽ ബ്ലാഞ്ചാർഡ്‌സ്ടൗൺ, ക്ലോണി, ഫിബ്ബിൾസ്ടൗൺ കമ്മ്യൂണിറ്റി സെന്ററിൽ നടത്തപ്പെടുന്ന വചന പ്രഘോഷണ ശുശ്രുഷ ഫാ. ജോർജ് ബേഗലി ഉദ്ഘടാനം ചെയ്തു. മൂന്നു ദിവസം നീണ്ടു നില്ക്കുന്ന ധ്യാനത്തിന് റവ. ഫാ. ആന്റണി പറങ്കിമാലിൽ വി സി. ആണ് നേതൃത്വം നല്കുന്നത്. പെസഹായുടെ ശുശ്രൂഷകളിലും നോമ്പുകാല ധ്യാനത്തിലും ആയിരത്തിലധികം പേർ പങ്കെടുത്തു.

ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെയും വിശുദ്ധ കുർബാന സ്ഥാപിച്ചതിന്റെയും സ്മരണ പുതുക്കി ഡബ്ലിനിലെ സീറോ മലബാർ സഭ പെസഹാ ആചരിച്ചു.ശിഷ്യന്മാരുടെ കാലുകൾ കഴുകി വിനയത്തിന്റെ മാതൃകയായ രക്ഷകന്റെ സ്മൃതിയിൽ കാൽകഴുകൽ ശുശ്രൂഷ നടന്നു. കുരിശുമരണത്തിന് ഏൽപ്പിച്ചു കൊടുക്കപ്പെടുന്നതിനു മുമ്പു ക്രിസ്തു പെസഹാ അപ്പം ഭക്ഷിച്ചതിനെ അനുസ്മരിച്ച് അപ്പം മുറിക്കൽ ശുശ്രൂഷയും നടത്തപ്പെട്ടു.

പെസഹായുടെ തിരുക്കർമ്മങ്ങൾക്കും വിശുദ്ധ കുർബാനയ്ക്കും ചാപ്ല്യൻ ഫാ.ജോസ് ഭരണിക്കുളങ്ങര മുഖ്യ കാർമികത്വം വഹിച്ചു.ഫാ.ആന്റണി ചീരംവേലിൽ, ഫാ. ആന്റണി പറങ്കിമാലിൽ വി സി., ഫാ. ജോസഫ് വെള്ളനാൽ, ഫാ. സിജി പന്നകത്തിൽ എന്നിവർ സഹകാർമ്മികരായിരുന്നു. ദുഃഖവെള്ളി, ദുഃഖശനി ദിവസങ്ങളിലെ ധ്യാനവും വലിയ ആഴ്ച ശുശ്രുഷകളും രാവിലെ 9.00 മുതൽ വൈകുന്നേരം 05.30 വരെയാണ് നടത്തപ്പെടുക.

ധ്യാനത്തിലേക്കും വലിയ ആഴ്ച ശുശ്രുഷകളിലേക്കും ഏവരെയും സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി ഡബ്ലിൻ സീറോമലബാർ സഭ ചാപ്ലൈൻസ് ഫാ. ജോസ് ഭരണിക്കുളങ്ങര , ഫാ. ആന്റണി ചീരംവേലിൽ എന്നിവർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: ജോൺസൻ ചക്കാലക്കൽ 087 130 0309, സാജു മേല്പറമ്പിൽ 089 960 0948, തോമസ് ആന്റണി 086 123 4278

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP