Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലിമെറിക്ക് സീറോ മലബാർ സഭയിൽ വിശുദ്ധ വാരാചരണ ഒരുക്ക ധ്യാനം ഭക്തിസാന്ദ്രമായി സമാപിച്ചു

ലിമെറിക്ക് സീറോ മലബാർ സഭയിൽ വിശുദ്ധ വാരാചരണ ഒരുക്ക ധ്യാനം ഭക്തിസാന്ദ്രമായി സമാപിച്ചു

റോബിൻ ജോസഫ്

ലിമെറിക്ക്: സീറോ മലബാർ സഭയിൽ വിശുദ്ധ വാരാചരണത്തിനു മുന്നോടിയായുള്ള ഒരുക്ക ധ്യാനം ഏപ്രിൽ 7 മുതൽ 9 വരെ തീയതികളിൽ ലിമെറിക്ക് , സെന്റ് പോൾസ് ദേവാലയത്തിൽ വച്ച് ഭക്തിസാന്ദ്രമായി നടന്നു. ധ്യാനത്തിന് റെവ.ഫാ.ആന്റണി പറങ്കിമാലിൽ VC (ഡിവൈൻ റിട്രീറ്റ് സെന്റർ ) നേതൃത്വം നൽകി. ഒൻപതാം തിയതി (ഓശാന ഞായറാഴ്ച ) രാവിലെ 9 നു ആരംഭിച്ച ധ്യാനം 

ഓശാന ഞായർ തിരുക്കർമങ്ങളോടെ ഉച്ചകഴിഞ്ഞു 1മണിക്ക് സമാപിച്ചു. ഓശാന ഞായർ തിരുക്കർമ്മങ്ങൾക്ക് ഫാ.ആന്റണി പറങ്കിമാലിൽ VC,സീറോ മലബാർ ചർച്ച് ലിമെറിക്ക് ചാപ്ലയിൻ ഫാ.റോബിൻ തോമസ് എന്നിവർ നേതൃത്വം നൽകി.

വിശുദ്ധ വാര തിരുക്കർമ്മങ്ങളുടെ സമയക്രമം.

പെസഹാവ്യാഴം: ഉച്ചകഴിഞ്ഞ് മൂന്നിന് തിരുകർമങ്ങൾ ആരംഭിക്കും.

ദുഃഖവെള്ളി: രാവിലെ ഒമ്പത്

ഈസ്റ്റർ തിരുക്കർമ്മങ്ങൾ:
ഏപ്രിൽ 15 ശനിയാഴ്ച രാത്രി പതിനൊന്ന്

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP