Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മതർവെൽ സീറോ മലബാർ കാമ്മുനിട്ടിയുടെ ആസ്ഥാനമായ ബേൺ ബാങ്ക് സെന്റ് കത്ബെർട് പള്ളിയിൽ മാതാവിന്റെ സ്വർഗ്ഗാരോപണ തിരുന്നാളിന് കൊടിയേറി

മതർവെൽ സീറോ മലബാർ കാമ്മുനിട്ടിയുടെ ആസ്ഥാനമായ ബേൺ ബാങ്ക് സെന്റ് കത്ബെർട് പള്ളിയിൽ മാതാവിന്റെ സ്വർഗ്ഗാരോപണ തിരുന്നാളിന് കൊടിയേറി

പ്രത്യേക ലേഖകൻ

ഗ്ലാസ്‌ഗോ:മതർ വെൽ സീറോ മലബാർ കമ്മുനിട്ടിയുടെ ആസ്ഥാനമായ ബേൺ ബാങ്ക് സെന്റ് കത് ബെർട് പള്ളിയില് മാതാവിന്റെ സ്വര്ഗ്ഗാരോപണ തിരുന്നാളിന് കൊടിയേറി.പത്തു ദിവസം നീണ്ടു നില്ക്കുന്ന തിരുന്നാൾ ആഖൊഷങ്ങൽക്കു ആരംഭം കുറിച്ച് കൊണ്ട് ഓഗസ്റ്റ് മൂന്നാം തിയതി വെള്ളിയാഴ്ച വയ്കുന്നേരം അഞ്ചു മണിക്ക് ബേൺ ബാങ്ക് സെന്റ് കത് ബെർട് പള്ളിയിൽ വികാരി ഫാ ചാൾസ് ഡോർനാൻ കൊടി ഉയർത്തി. ഇതോടെ പത്തു ദിവസം നീണ്ടു നില്ക്കുന്ന തിരുന്നാൾ ആഖൊഷങ്ങൾക്കു തുടക്കമായി.

തുടർന്ന് മാതാവിന്റെ തിരു സ്വരൂപ പ്രതിഷ്ട്ടയും ആഖോഷ പൂരവ്വമായ ദിവ്യ ബലിയും നടന്നു. ഭക്തി നിര്ഭരമായ തിരുക്കർമ്മങൾക്ക് എഡിൻബറ സീറോ മലബാർ ചാപ്ലിൻ റെവ ഫാ സെബാസ്റ്റ്യൻ തുരുത്തിപ്പിള്ളിൽ മുഖ്യ കാര്മ്മികത്വം വഹിച്ചു. മതർവെൽ രൂപത സീറോ മലബാർ ചാപ്ലിൻ റെവ ഫാ ജോസഫ് വെമ്പാടം തറസഹ കാർമികത്വം വഹിച്ചു.

ഓഗസ്റ്റ് 12 ാംതിയതി വരെ എല്ലാ ദിവസവും വയ്കുന്നേരം ദിവ്യ ബലിയും നൊവേനയും ഉണ്ടായിരിക്കുന്നതാണ് . മുഖ്യ തിരുന്നാൾ ദിനമായ ഓഗസ്റ്റ്12 )0 തിയതി ഞായറാഴ്ച 2 നു ആഖൊഷമായ തിരുന്നാൾ കുര്ബാനക്ക് റെവ ഫാ ജോണി റാഫേൽ സി എസ ടി മുഖ്യ കാർമ്മികത്വം വഹിക്കുകയും തിരുന്നാൾ സന്ദേശം നൽകുകയും ചെയ്യും. തിരുന്നാൾ കുര്ബ്ബനക്കും ലദീഞ്ഞിനും ശേഷം മാതാവിന്റെ തിരുസ്വരൂപം വഹിച്ചു കൊണ്ടുള്ള വിശ്വാസ പ്രഘോഷണ പ്രദിക്ഷിണം നടത്തും.

ഓഗസ്റ്റ് 11 ശനിയാഴ്ച മത ബോധന ദിനമായി ആഘോഷിക്കുന്നു. അന്നേ ദിവസം കുര്ബാനക്കും തിരുക്കർമ്മങ്ങൾക്കും ഗ്ലാസ്ഗോ രൂപത സീറോ മലബാർ ചാപ്ലിൻ ഫാ ബിനു കിഴക്കേൽ ഇളംതോട്ടം നെത്ര്വിത്വം നൽകും.

വി കുർബാനയിലും നോവേനയിലും മറ്റു തിരുക്കര്മ്മങ്ങളിലും പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുന്നതിനായി ഏവരെയും സ്വാഗതം ചെയ്യുന്നതായി മതർവെൽ രൂപത സീറോ മലബാർ ചാപ്ലിൻ ഫാ ജോസഫ് വെമ്പാടം തറ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP