Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202413Monday

ഡബ്ലിൻ സീറോ മലബാർ സഭയിൽ 'ബൈബിൾ ക്വിസ് ' മെയ് 28 ന്

ഡബ്ലിൻ സീറോ മലബാർ സഭയിൽ 'ബൈബിൾ ക്വിസ് ' മെയ് 28 ന്

ഡബ്ലിൻ :ഡബ്ലിൻ സീറോ മലബാർ സഭ ഒരുക്കുന്ന 'ബൈബിൾ ക്വിസ് 2017 ' മെയ് 28 ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30PM ന് വിശുദ്ധ കുർബ്ബാനക്ക് ശേഷം ലൂക്കൻ ഡിവൈൻ മേഴ്സി ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു.

ഡബ്ലിൻ സീറോ മലബാർ സഭയിലെ 9 മാസ് സെന്ററുകളിൽ നിന്നുള്ളവർക്കായി മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് ബൈബിൾ ക്വിസ് നടത്തപെടുക:

1. ആറാം ക്ലാസ്സ് വരെയുള്ള (ജൂനിയർ) വിഭാഗം
2. ഏഴു മുതൽ വേദപാഠം പഠിക്കുന്ന കുട്ടികൾ എല്ലാവരും ഉൾപ്പെടുന്ന (സീനിയർ) വിഭാഗം .
3. മാതാപിതാക്കളടക്കം ബാക്കിയെല്ലാവരും ഉൾപ്പെടുന്ന (സൂപ്പർ സീനിയർ)വിഭാഗം.

മൂന്നു വിഭാഗത്തിനും വ്യത്യസ്തമായ ചോദ്യപേപ്പറുകൾ ആയിരിക്കും. ജൂനിയർ , സീനിയർ വിഭാഗങ്ങളിൽ പെട്ടവർ ഓരോ മാസ് സെന്ററിലെയും മതാധ്യാപകർ വഴി രജിസ്റ്റർ ചെയ്യേണ്ടതാണ്. ജൂനിയർ, സീനിയർ വിഭാഗത്തിലെ പരീക്ഷാർത്ഥികളുടെ പേരുവിവരങൾ പ്രധാനാധ്യാപകർ മെയ് 21 ന് മുമ്പായി ഏൽപ്പിക്കേണ്ടതാണ്. സൂപ്പർ സീനിയർ വിഭാഗക്കാർ മെയ് 21നകം ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യേണ്ടതാണ്. ജൂനിയർ, സീനിയർ വിഭാഗങ്ങൾക്ക് ഇംഗ്ലീഷിലും, സൂപ്പർ സീനിയർ വിഭാഗത്തിന് മലയാളത്തിലോ, ഇംഗ്ലീഷിലോ ഉള്ള ചോദ്യ പേപ്പർ രജിസ്ട്രേഷൻ സമയത്ത് തിരഞ്ഞെടുക്കാവുന്നതാണ്.

ഇംഗ്ലീഷ് വിഭാഗത്തിന് NRSV BIBLE (New Revised Standard Version ), മലയാളം വിഭാഗത്തിന് POC BIBLE പരിഭാഷയും ആയിരിക്കും അടിസ്ഥാനം.
പഠനഭാഗങ്ങൾ: വി.മാർക്കോസ് എഴുതിയ സുവിശേഷം അദ്ധ്യായം 1 മുതൽ 16, വി. പൗലോസ് ശ്‌ളീഹാ റോമക്കാർക്ക് എഴുതിയ ലേഖനങ്ങൾ അദ്ധ്യായം 1 മുതൽ 16 വരെ. ഇവയിൽ നിന്നും 45 മാർക്കിന്റെ ചോദ്യങ്ങളും, 5 മാർക്കിന്റെ സഭാപരമായ ചോദ്യങ്ങളും ഉൾപ്പെടുന്ന 50 മാർക്കിന്റെ ചോദ്യങ്ങളാണ് ആകെയുണ്ടാകുക.

ഒരു മണിക്കൂറാണ് ക്വിസ് മത്സരത്തിന്റെ സമയപരിധി.
http://syromalabar.ie/bible-quiz-registration-2017/

കൂടുതൽ വിവരങ്ങൾക്ക്
ഫാ.ജോസ് ഭരണിക്കുളങ്ങര 089 974 1568
ഫാ.ആന്റെണി ചീരംവേലിൽ 0894538926
മജു പേയ്ക്കൽ (പി. ആർ. ഓ)

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP