Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അയർലണ്ടിലെ സീറോമലബാർ സഭയുടെ പത്താം വാർഷിക ആഘോഷങ്ങളുടെ സമാപനവും നോക്ക് തീർത്ഥാടനവും സ്മരണിക പ്രകാശനവും മെയ് 6 ന്

അയർലണ്ടിലെ സീറോമലബാർ സഭയുടെ പത്താം വാർഷിക ആഘോഷങ്ങളുടെ സമാപനവും നോക്ക് തീർത്ഥാടനവും സ്മരണിക പ്രകാശനവും മെയ് 6 ന്

ഡബ്ലിൻ: അയർലണ്ടിലെ മജു പേയ്ക്കൽയുടെ പത്താം വാർഷിക ആഘോഷങ്ങളുടെ സമാപനവും നോക്ക് തീർത്ഥാടനവും സ്മരണിക പ്രകാശനവും മെയ് 6 ശനിയാഴ്‌ച്ച രാവിലെ 10.45ന് നോക്ക് മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ വച്ച് നടത്തപ്പെടുന്നു. സീറോ മലബാർ സഭ യൂറോപ്പ് അപ്പസ്റ്റോലിക് വിസിറ്റേറ്റർ ബിഷപ്പ് സ്റ്റീഫൻ ചിറപ്പണത് മുഖ്യതിഥി ആയി പങ്കെടുക്കുന്നു. അപ്പസ്റ്റോലിക് വിസിറ്റേഷൻ കോഓർഡിനേറ്ററും സീറോ മലബാർ സഭ റോം വികാരിയുമായ ഫാ. ചെറിയാൻ വാരികാട്ടും ആഘോഷപരിപാടികളിൽ പങ്കെടുക്കും.

സീറോ മലബാർ സഭയ്ക്ക് അയർലണ്ടിൽ ദൈവം നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദിയുടെ വിശുദ്ധ കുർബാന അർപ്പിക്കുന്നു. തുടർന്ന് ഭക്തിനിർഭരമായ പ്രദക്ഷിണവും ഉണ്ടായിരിക്കും. കൊടികളും മുത്തുക്കുടകളും സ്വർണ, വെള്ളി കുരിശുകളും തിരുസ്വരൂപങ്ങളും വഹിച്ചു കൊണ്ടും, പ്രാർത്ഥനഗാനങ്ങൾ ആലപിച്ചുകൊണ്ടും വിശ്വാസികൾ അണിചേരുന്ന പ്രദക്ഷിണം പ്രവാസി സമൂഹത്തിന്റെ വിശ്വാസത്തിന്റെ ഏറ്റവും വലിയ പ്രഘോഷണമായിരിക്കും.

സീറോ മലബാർ സഭ നാഷണൽ കോ ഓർഡിനേറ്റർ മോൺ: ഫാ. ആന്റണി പെരുമായൻ (ബെൽഫാസ്റ്റ്), ഫാ. പോൾ മോരേലി (ബെൽഫാസ്റ്റ്), ഫാ. ജോസഫ് കറുകയിൽ (ഡെറി), ഫാ. ജോസ് ഭരണികുളങ്ങര (ഡബ്ലിൻ), ഫാ. ആന്റണി ചീരംവേലിൽ (ഡബ്ലിൻ), ഫാ. സെബാസ്റ്റ്യൻ അറയ്ക്കൽ (കോർക്ക്), ഫാ. റോബിൻ തോമസ് (ലീമെറിക്), ഫാ. റെജി ചെറുവൻകാലായിൽ MCBS (ലോങ്ഫോർഡ്), ഫാ.മാർട്ടിൻ പൊറോകാരൻ (ഡൺഡാൽക്ക്, കാവാൻ, കിൽകെനി) , ഫാ.അക്വിനോ മാളിയേക്കൽ (വെക്‌സ്‌ഫോര്ഡ്), ഫാ. ജെയ്സൺ കുത്തനാപ്പിളിൽ (ഗാൽവേ), ഫാ.പോൾ തെറ്റയിൽ (ക്ലോൺമെൽ) എന്നിവരുടെയും അയർലൻഡ് സീറോ മലബാർ സഭ അഡ്ഹോക് കമ്മറ്റിയുടെയും നേതൃത്വത്തിൽ മെയ്‌ 6 ലെ നോക്ക് തീർത്ഥാടനത്തിനും ദശാബ്ദി ആഘോഷങ്ങളുടെ സമാപനത്തിനും വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത് .

നോക്ക് മരിയൻ തീർത്ഥാടനത്തിലും, ദശാബ്ദി ആഘോഷങ്ങളിലും പങ്കെടുക്കുവാൻ അയർലണ്ടിലെ മുഴുവൻ വിശ്വാസികളേയും പ്രാർത്ഥനാപൂർവ്വം സ്വാഗതം ചെയ്യുന്നതായി അയർലണ്ട് സീറോ മലബാർ സഭ നാഷണൽ കോ ഓർഡിനേറ്റർ മോൺ: ഫാ. ആന്റണി പെരുമായൻ അഭ്യർത്ഥിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP