Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡാനിയേൽ പൂവണ്ണത്തിൽ അച്ചൻ അയർലണ്ടിൽ എത്തി; കുടുംബ നവീകരണ ധ്യാനവും ക്രിസ്റ്റീൻ ധ്യാനവും നാളെ മുതൽ

ഡാനിയേൽ പൂവണ്ണത്തിൽ അച്ചൻ അയർലണ്ടിൽ എത്തി; കുടുംബ നവീകരണ ധ്യാനവും ക്രിസ്റ്റീൻ ധ്യാനവും നാളെ മുതൽ

മജു പേക്കൽ

ഡബ്ലിൻ : ഒക്ടോബർ 28 ശനിയാഴ്‌ച്ച ആരംഭിക്കുന്ന ഡബ്ലിൻ സീറോ മലബാർ സഭയുടെ Carmel Spiritual Renewal Retreat 2017 (കുടുംബ നവീകരണ ധ്യാനം) & ക്രിസ്റ്റീൻ ധ്യാനത്തിനായി പ്രശസ്ത ധ്യാനഗുരു ഡാനിയേൽ പൂവണ്ണത്തിൽ അച്ചൻ അയർലണ്ടിൽ എത്തിച്ചേർന്നു.

28 , 29,30,(ശനി, ഞായർ, തിങ്കൾ) തിയ്യതികളിൽ ബ്ലാഞ്ചാർഡ്സ്ടൗൺ (Blanchardstown, Clonee) പിബ്ബിൾസ്ടൗൺ കമ്മ്യൂണിറ്റി സെന്ററിൽ രാവിലെ 9.30 മുതൽ 5.30 വരെയാണ് ധ്യാനം ഒരുക്കിയിരിക്കുന്നത്. ധ്യാനത്തിന്റെ ഉത്ഘാടനം ബിഷപ്പ് ഫ്രാൻസിസ് ഡഫി (Diocese of Ardagh & Clonmacnois) ശനിയാഴ്‌ച്ച രാവിലെ 10 മണിക്ക് തിരിതെളിച് നിർവഹിക്കുന്നതാണ്.

ക്ലാസ് 3 മുതൽ ട്രാൻസിഷൻ ഇയർ വരെയുള്ളവർക്കാണ് ക്രിസ്റ്റീൻ ധ്യാനം ഒരുക്കിയിരിക്കുന്നത്. ട്രാൻസിഷൻ ഇയർ മുതലുള്ളവർ മാതാപിതാക്കളോടൊപ്പം ഡാനിയേലച്ചന്റെ ധ്യാനത്തിൽ സംബന്ധിക്കുക. കുടുംബ നവീകരണ ധ്യാനം ഒരനുഭവമാക്കി വിശ്വാസത്തിൽ ആഴപെടാനും ദൈവൈക്യത്തിൽ ഒന്നുചേരുവാനും നമ്മുടെ ജീവിതം ഒരു പ്രാർത്ഥനയാക്കി ,പ്രാർത്ഥനകളിലൂടെയും അപേക്ഷകളിലൂടേയും കൃതജ്ഞതാസ്ത്രോത്രങ്ങളോടെ നമ്മുടെ യാചനകൾ ദൈവ സന്നിധിയിൽ അർപ്പിക്കുവാനും വിശ്വാസികൾ ഏവരെയും ബ്ലാഞ്ചാർഡ്സ്ടൗൺ പിബ്ബിൾസ്ടൗൺ കമ്മ്യൂണിറ്റി സെന്ററിലേക്ക് ക്ഷണിക്കുന്നതായി സീറോ മലബാർ സഭയുടെ അയർലണ്ട് നാഷണൽ കോഡിനേറ്റർ മോൺസിഞ്ഞോർ ഫാ.ആന്റണി പെരുമായൻ, ഡബ്ലിൻ ചാപ്ലൈയിൻസ് ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ആന്റണി ചീരംവേലിൽ എന്നിവർ അറിയിച്ചു.

ക്രിസ്റ്റീൻ ധ്യാനത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ സഭയുടെ website, www.syromalabr.ie ൽ online registration ചെയ്യേണ്ടതാണ്. ഓൺലൈൻ രെജിസ്‌ട്രേഷന് നടത്താത്ത കുട്ടികളുടെ മാതാപിതാക്കൾ നേരിട്ട് വന്ന് രജിസ്റ്റർ ചെയ്യണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP