Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇഞ്ചിക്കോർ സീറോ മലബാർ കാത്തോലിക് കമ്മ്യൂണിറ്റിയിൽ പ.കന്യകാമറിയത്തിന്റെയും അൽഫോൻസാമ്മയുടേയും തിരുന്നാൾ 24ന്

ഇഞ്ചിക്കോർ സീറോ മലബാർ കാത്തോലിക് കമ്മ്യൂണിറ്റിയിൽ പ.കന്യകാമറിയത്തിന്റെയും അൽഫോൻസാമ്മയുടേയും തിരുന്നാൾ 24ന്

ഡബ്ലിൻ: ഇഞ്ചിക്കോർ സീറോ മലബാർ കൂട്ടായ്മയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെയും വി.അൽഫോൻസാമ്മയുടേയും തിരുനാളും, സൺഡേ സ്‌കൂൾ വാർഷികവും 24 ഞായറാഴ്‌ച്ച ഇഞ്ചിക്കോർ മേരി ഇമ്മാക്കുലേറ്റ് ദേവാലയത്തിൽ വച്ച് ഭക്ത്യാദരപൂർവ്വം ആഘോഷിക്കുന്നു.

ഞായറാഴ്‌ച്ച വൈകിട്ട് 3 മണിക്ക് റവ. ഫാ . റോബിൻ കുറുമുള്ളിൽ മുഖ്യ കർമ്മികത്വം വഹിക്കുന്ന വിശുദ്ധ കുർബാനയോടെ തിരുനാൾ കർമങ്ങൾക്ക് ആരംഭം കുറിക്കും. ദിവ്യബലിക്ക് ശേഷം പ.കന്യകാമറിയത്തിന്റെയും വി.അൽഫോൻസാമ്മയുടേയും തിരുസ്വരൂപങ്ങൾ വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും ലദീഞ്ഞും തിരുന്നാൾ നേർച്ചയും ഉണ്ടായിരിക്കും.

വൈകുന്നേരം 5.30 ന് വാർഷികദിനാഘോഷ പരിപാടികൾ ആരംഭിക്കും. കുട്ടികളുടേയും മുതിർന്നവരുടേയും വിവിധ കലാപരിപാടികൾ, സമ്മാനദാനം, സ്‌നേഹവിരുന്നോട് കൂടി പരിപാടികൾ സമാപിക്കും. തിരുന്നാൾ ആഘോഷങ്ങളിൽ ഭക്തിപൂർവ്വം പങ്കുചേർന്ന് നമ്മുടെ വിശ്വാസ സുകൃത ജീവിതങ്ങളിൽ കൂടുതൽ കരുത്താർജ്ജിക്കുവൻ ഏവരേയും സ്‌നേഹപൂർവ്വം ക്ഷണിക്കുന്നതായി സീറോ മലബാർ സഭാ ചാപ്ല്യന്മാരായ ഫാ .ആന്റണി ചീരംവേലിൽ MST, ഫാ. ജോസ് ഭരണികുളങ്ങര എന്നിവർ അറിയിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP