Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്വോർഡ്സ് സീറോ മലബാർ കാത്തലിക് കമ്മ്യൂണിറ്റിയിൽ ഇടവക ദിനവും തിരുനാൾ ആഘോഷവും നാളെ

സ്വോർഡ്സ് സീറോ മലബാർ കാത്തലിക് കമ്മ്യൂണിറ്റിയിൽ ഇടവക ദിനവും തിരുനാൾ ആഘോഷവും നാളെ

സ്വോർഡ്‌സ്: സ്വോർഡ്‌സ് സീറോ മലബാർ കാത്തലിക് കമ്മ്യൂണിറ്റിയിൽ ഞായറാഴച സെന്റ് ഫിനിയാൻസ് ചർച്ച്, റിവർവാലി സ്വോർഡ്‌സ് ദേവാലയത്തിൽ വച്ച് ഇടവക ദിനവും തിരുനാൾ ആഘോഷവും നടത്തപ്പെടുന്നു. ഉച്ചക്ക് 1.30 ന് വണക്കമാസാചരണത്തോടെ തിരുന്നാൾ കർമ്മങ്ങൾക്ക് തുടക്കം കുറിക്കും.

തുടർന്ന് 2.00 മണിക്ക് ആഘോഷമായ റാസ കുർബാനയ്ക്ക് ഫാ. സിബി അറയ്ക്കൽ, ഫാ. ആന്റണി ചീരംവേലിൽ, ഫാ.രാജീവ് ഞാണക്കൽ എന്നിവർ മുഖ്യ കർമ്മികത്വം വഹിക്കും. കുർബാനക്ക് ശേഷം തിരുസ്വരൂപങ്ങൾ വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും ലദീഞ്ഞും ഉണ്ടായിരിക്കും. ആഘോഷമായ തിരുനാൾ കുർബാനയിലും പ്രദക്ഷിണത്തിലും പങ്കെടുത്ത് നമ്മുടെ വിശ്വാസ സുകൃത ജീവിതങ്ങളിൽ കൂടുതൽ കരുത്താർജ്ജിക്കുവാനും, സമൃദ്ധമായ ദൈവാനുഗ്രഹത്തിനായി പ്രാർത്ഥിക്കുവാനും കൂടാതെ അന്നു വൈകുന്നേരം 5 മണിക്ക് നടക്കുന്ന ഇടവക സംഗമത്തിലേക്കും, സ്‌നേഹവിരുന്നിലേക്കും ഏവരേയും സ്‌നേഹപൂർവ്വം ക്ഷണിക്കുന്നതായി സീറോ മലബാർ സഭാ ചാപ്ലൈൻ ഫാ. ആന്റണി ചീരംവേലിൽ എംഎസ്ടി അറിയിച്ചു

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP