Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സീറോ മലബാർ സഭ ഡബ്ലിൻ യുവജന വിഭാഗം ഒരുക്കുന്ന യുവജന ധ്യാനം ഓഗസ്റ്റ് 25, 26 തീയതികളിൽ; ഫാ ബിനോജ് മുളവരിക്കൽ ധ്യാനം നയിക്കും

സീറോ മലബാർ സഭ ഡബ്ലിൻ യുവജന വിഭാഗം ഒരുക്കുന്ന യുവജന ധ്യാനം ഓഗസ്റ്റ് 25, 26 തീയതികളിൽ; ഫാ ബിനോജ് മുളവരിക്കൽ ധ്യാനം നയിക്കും

പ്രശസ ധ്യാനഗുരുവും സീറോ മലബാർ സഭയുടെ യൂറോപ്പിലെ യുവജനകോർഡിനേറ്ററുമായ ഫാ ബിനോജ് മുളവരിക്കൽ അയർലണ്ടിലെ യുവജനങ്ങളുടെസമകാലിക പ്രശന അവലോകനം നടത്തുന്നതിനും ആത്മീയവും ഭൗതീകവുമായ ശാക്തീകരണത്തിനു വേണ്ട മാർഗ നിർദ്ദേശങ്ങൾ തന്റെ അനുഭവങ്ങളിലൂടെ പങ്കുവയ്ക്കാനുമായി The Burning Bush  ധ്യാനം ആഗസ്്റ്റ് മാസം 25, 26 (വെള്ളി, ശനി) തീയതികളിൽ .നടക്കും. രാവിലെ 9.30മുതൽ വൈകിട്ട ് 5 വരെ യാണ് ധ്യാന സമയം.

സീറോ മലബാർ സഭയുടെ എല്ലാ മാസ്് സെന്ററുകളിൽനിന്നുമുള്ള 13 വയസിനു മുകളിൽ പ്രായമുള്ളകുട്ടികൾക്കായിട്ടാണു ഈ ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. രണ്ടു ദിവസത്തെ ധ്യാനത്തിനു ഭക്ഷണം ഉൾപ്പെടെ 20 യൂറോ ആയിരിക്കും രജിസ്‌ട്രേഷൻ ഫീസ്. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾ തങ്ങളുടെ പേർ www. syromalabar.ie എന്ന വെബറസൈറ്റിൽ രജിസ്്റ്റർ ചെയ്യേണ്ടതാണ്, 18 വയസ്സിൽ താഴെയുള്ളവർ മാതാപിതാക്കളുടെ സമ്മതപത്രം വെബ ് സൈറ്റിൽ ടിക് ചെയ്യേണ്ടതാണ്.

നമ്മുടെ യുവജനങ്ങളുടെ ജീവിത ശൈലിയും സാഹചര്യങ്ങളും എങ്ങനെ അവർക്കും സമൂഹത്തിനും ഉപകാരപ്രദമായി പ്രയോജനപ്പെടുത്താമെന്നും, കാര്യങ്ങൾ നല്ലവണ്ണം മ:നസ്സിലാക്കി തീരുമാനങ്ങൾ എങ്ങനെ എടുക്കാമെന്നും കുടുംബ ബന്ധങ്ങളുടെ ആഴവും സ്‌നേഹവും എത്രമാത്രം വിലപ്പെട്ടതാണെന്ന് മ:നസ്സിലാക്കുന്നതിനും, ക്രിസതുവിനുവേണ്ടി സ്‌നഹത്തിന്റെ അഗ്നിജ്വാലയായി പ്രകാശിക്കുന്നതിനും Burning Bush ധ്യാനം യുവജനങ്ങൾക്ക് സഹായകമാകും.

ധ്യാനത്തിന്റെ വിജയത്തിനായ് youth Ignite Team പ്രവർത്തന സജ്ജമായിക്കഴിഞ്ഞു. മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ ഈ ധ്യാനത്തിൽ പങ്കെടുപ്പിക്കുന്നതിന് പ്രത്യേകം താത്പര്യം കാണിക്കണമെന്ന് അഭ്യർത്ഥിച്ചു കൊണ്ടും, ധ്യാനത്തിലേക്ക് ക്ഷണിച്ചുകൊള്ളുന്നതായി ഭാരവാഹികൾ അറിയിച്ചു.

ഫാ ജോസ് ഭരണികുളങ്ങര: 0899741568
ഫാ ആന്റണി ചീരംവേലിൽ എംഎസ്ടി: 0894538926
ബിനു ആന്റണി: 0876929846
ജോമോൻ തോമസ്: 0876271228
രാജി ഡോമനിക്: 0892137888

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP