1 aed = 17.67 inr 1 eur = 72.68 inr 1 gbp = 84.26 inr 1 kwd = 213.81 inr 1 sar = 17.31 inr 1 usd = 64.89 inr
May / 2017
25
Thursday

ഇന്ത്യയിൽ നിന്നുള്ള ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഉടൻ പുനഃരാരംഭിച്ചേക്കും; ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ച ഫലമണിഞ്ഞതായി റിപ്പോർട്ട്

സ്വന്തം ലേഖകൻ
May 24, 2017 | 12:17 pm

കുവൈറ്റ് സിറ്റി: കുവൈറ്റിലേക്ക് നിർത്തിവച്ചിരുന്ന ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഉടൻ പുനഃരാരംഭിച്ചേക്കും. ഇതുസംബന്ധിച്ച് ഇരുരാജ്യങ്ങളുടേയും വിദേശകാര്യ വിഭാഗവും ഡൊമസ്റ്റിക് ലേബർ ഡിപ്പാർട്ട്‌മെന്റും തമ്മിൽ ചർച്ചകൾ നടന്നതായാണ് റിപ്പോർട്ട്. ഗാർഹിക തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ സ്‌പോൺസർ 2500 ഡോളർ ബാങ്ക് ഗാരന്റി നൽകണമെന്ന ഇന്ത്യൻ സർക്കാരിന്റെ ഉപാധിയോട് യോജിക്കാൻ പറ്റാത്ത സാഹചര്യത്തിൽ കുവൈറ്റ് ഇന്ത്യയിൽ നിന്നുള്ള ഡൊമസ്റ്റിക് വർക്കേഴ്‌സ് റിക്രൂട്ട്‌മെന്റ് നിർത്തിവച്ചിരിക്കുകയായിരുന്നു. കൂടാതെ ഗാർഹ...

അഹ്ലൻ വ സഹ്ലൻ യാ റമദാൻ വെള്ളിയാഴ്ച മങ്കഫ് നജാത്ത് സ്‌കൂളിൽ

May 24 / 2017

കുവൈത്ത്: ഇന്ത്യൻ ഇസ്ലാഹി സെന്റർ സംഘടിപ്പിക്കുന്ന 'അഹ്ലൻ വ സഹ്ലൻ യാ റമദാൻ' സംഗമം 26 ന് വെള്ളിയാഴ്ച 2 മണി മുതൽ 6 മണിവരെ മങ്കഫിലെ നജാത്ത് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഐ.ഐ.സി പത്രക്കുറിപ്പിൽ അറിയിച്ചു. പ്രഗത്ഭ പണ്ഡിതനും കോഴിക്കോട് ട്രെയിനിങ് കോളേജ് മുൻ ഇൻസ്ട്രക്ടറുമായ സി.എ സഈദ് ഫാറൂഖി സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തും. സംസ്‌കരണം റമളാനിലൂടെ എന്ന വിഷയത്തിൽ അബ്ദുല്ല കാരക്കുന്നും പശ്ചാത്താപം എന്ന വിഷയത്തിൽ മുഹമ്മദ് അരിപ്രയും ക്ലാസുകളെടുക്കും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കും. വിശദ വിവ...

ഒ.ഐ.സി.സികുവൈറ്റ് രംഗോത്സവ് 2017ന് ഗംഭീര തുടക്കം

May 22 / 2017

കുവൈറ്റ് സിറ്റി: ഓവർസിസ്സ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒ.ഐ.സി.സി) ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഇന്റർസ്‌കൂൾ കലോൽസവം 'രംഗോത്സവ് 2017' ആരംഭിച്ചു. സാൽമിയ ഇന്ത്യൻ കമ്മ്യൂണിറ്റി സ്‌കൂൾ അമ്മാൻ ബ്രാഞ്ച് ഓഡിറ്റേറിയത്തിൽഇന്നും നാളെയുമായി വിവിധവേദികളിലായി 500 ൽപരം വിദ്യാർത്ഥികൾ വിവിധ കലാമത്സരങ്ങളിൽ പങ്കെടുക്കുന്നു. ദേശീയപ്രസിഡന്റ് റ്വർഗ്ഗീസ് പുതുക്കുളങ്ങരയുടെ അദ്ധ്യക്ഷതയിൽ ചേർന്നസമ്മേളനത്തിൽ ഇന്ത്യൻ എംബസി അറ്റാഷെ സഞ്ജീവ് ഉൽഘാടനംചെയ്തു. കൺവീനർ ബിനു ചെമ്പാലയം സ്വാഗതവുംജോയിന്റ് കൺവീനർ സുരേഷ്...

ഖുർആൻ പഠന കേന്ദ്രങ്ങൾ ജീവിത സംസ്‌കരണത്തിന്റെ ഉയർന്ന പാഠശാലകൾ; സി.എ സഈദ് ഫാറൂഖി

May 23 / 2017

കുവൈത്ത് സിറ്റി: വ്യക്തി ജീവിതത്തിലെ സംസ്‌കരണത്തിലൂടെ, മനുഷ്യന്റെ സ്വന്തത്തോടും സമൂഹത്തോടും ഉത്തരവാദിത്വത്തോടെ സമീപിക്കുന്നതിനുള്ള പ്രായോഗിക പാഠങ്ങളാണ് വിശുദ്ധ ഖുർആൻ മുന്നോട്ട് വെക്കുന്നതെന്നും ദൈവത്തിനോട് പൂർണമായി സമർപ്പിക്കുന്നതിനോടൊപ്പം സഹജീവികളോടും പ്രകൃതിയോടും നീതി പുലർത്തികൊണ്ട് ആത്മീയവും ഭൗതികവുമായി ജീവിത പരിസരം കെട്ടിപടുക്കുവാൻ ഖുർആൻ നിരന്തരം പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നുവെന്ന് പ്രഗത്ഭ പണ്ഡിതനും കോഴിക്കോട് ട്രെയിനിങ് കോളേജ് മുൻ ഇൻസ്ട്രക്ടറുമായ സി.എ സഈദ് ഫാറൂഖി അഭിപ്രായപ്പെട്ടു. ഇന്ത്യൻ ...

ഇനി ഗതാഗത ലംഘനങ്ങൾ നടത്തിയാൽ സ്‌പോട്ടിൽ തന്നെ നോട്ടീസ് നൽകും; വാഹനമോടിക്കുന്നവർ കൂടുതൽ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്

May 20 / 2017

കുവൈറ്റ് സിറ്റി: വാഹനമോടിക്കുന്നവർ കൂടുതൽ കരുതലോടെ ഇരിക്കണമെന്ന മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം. ഏതെങ്കിലും തരത്തിലുള്ള ഗതാഗതനിയമ ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ സ്‌പോട്ടിൽ തന്നെ നൽകണമെന്നാണ് പബ്ലിക് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റിന് നൽകിയിരിക്കുന്ന നിർദ്ദേശം. നേരത്തെ ഗതാഗത ലംഘനങ്ങൾക്ക് പൊലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച ശേഷമാണ് നോട്ടീസ് നൽകിയിരുന്നത്. ഗതാഗതനിയമ ലംഘനം നടത്തുന്നവർക്ക് നൽകുന്ന ശിക്ഷ സംബന്ധിച്ച നിയമം ഭേദഗതി ചെയ്താണ് പുതിയ നടപടിക്രമങ്ങൾ നടപ്പിലാക്കുന്നത്. ...

കേന്ദ്രമന്ത്രി അനിൽ മാധവ് ദവേയുടെ നിര്യാണത്തിൽ അനുശോചിച്ചു

May 22 / 2017

കുവൈറ്റ് സിറ്റി: പ്രമുഖ പരിസ്ഥിതി പ്രവർത്തകനും കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയുമായ അനിൽ മാധവ് ദവേയുടെ' അകാല നിര്യാണത്തിൽ അനുശോചനം രേഖപെടുത്താൻ' ഭാരതീയ പ്രവാസി പരിഷദ് 'അബ്ബാസിയ അമൃതും ഹാളിൽ അനുസ്മരണ യോഗം നടത്തി.  എം. കെ. സുമോദിന്റെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗത്തിൽ പ്രവിണ്], വിജയരാഘവൻ, നാരായണൻ ഒതയോത്ത്, ഹരി ബാലരാമ പുരം, ബിനോയ് സെബാസ്റ്റ്യൻ, രമേശ്പിള്ള, കൃഷ്ണകുമാർ തുടങ്ങിയവർ സംസാരിച്ചു. രാജ് ഭണ്ഡാരി യോഗത്തിൽ സ്വാഗതവും ശരത് കൃതജ്ഞതയും പറഞ്ഞു.    ...

ടൊയോട്ട സണ്ണിയുടെ നിര്യാണത്തിൽ കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് അനുശോചിച്ചു

May 22 / 2017

കുവൈറ്റ് സിറ്റി: കുവൈറ്റിലെ തലമുതിർന്ന പ്രവാസികളിലൊരാളായ എം.മാത്യുവിന്റെ (ടൊയോട്ട സണ്ണിച്ചായൻ) വേർപാടിൽ കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ അനുശോചിച്ചു. കുവൈറ്റ്, ഇറാഖ് യുദ്ധ കാലഘട്ടത്തിലും ഇന്ത്യൻ സമൂഹത്തിന് താങ്ങും തണലുമായിരുന്ന, കുവൈറ്റ് മലയാളികളുടെ മുതിർന്ന പൗരനും പ്രമുഖ വ്യവസായിയുമായ സണ്ണിച്ചായന്റെ വേർപാടിൽ അഗാധമായ ദുഃഖം രേഖപെടുത്തുന്നതിനോടൊപ്പം അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നതായും കോട്ടയം ജില്ല്‌ലാ പ്രവാസി അസോസിയേഷൻ പ്രസിഡന്റ് അനൂപ് സോമൻ, ജനറൽ സെക്രട്ടറി ജീജോ ജേക്കബ് കുര...

Latest News