Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തിരിച്ചറിവിന്റെ വെളിച്ചം പകർന്ന് ഇസ്‌കോൺ 2017 ; ഇസ്ലാമിക് സ്റ്റുഡന്റ്‌സ് കോൺഫറൻസിന്റെ ഒന്നാം ദിവസത്തെ പഠനശിബിരം ശ്രദ്ധേയമായി

തിരിച്ചറിവിന്റെ വെളിച്ചം പകർന്ന് ഇസ്‌കോൺ 2017 ; ഇസ്ലാമിക് സ്റ്റുഡന്റ്‌സ് കോൺഫറൻസിന്റെ ഒന്നാം ദിവസത്തെ പഠനശിബിരം ശ്രദ്ധേയമായി

ഖുർതുബ: വളരുന്ന ഇളംതലമുറക്ക് അറിവിന്റെയും മൂല്യാധിഷ്ഠിതമായ തിരിച്ചറിവിന്റെയും വെളിച്ചം പകർന്നുകൊണ്ട് ഇസ്ലാമിക് സ്റ്റുഡന്റ്‌സ് കോൺഫറൻസിന്റെ ഒന്നാം ദിവസ പഠനശിബിരം സമാപിച്ചു. കുവൈത്ത് കേരള ഇസ്ലാഹി സെന്ററിന് കീഴിൽ നടക്കുന്ന ആറാമത് ഇസ്‌കോണിന്റെ ഉദ്ഘാടനം വിസ്ഡം ഗ്ലോബൽ ഇസ്ലാമിക് മിഷൻ ജനറൽ കൺവീനർ ടി.കെ.അഷ്‌റഫ് നിർവ്വഹിച്ചു.

തെറ്റിദ്ധരിക്കപ്പെടുന്ന ഇസ്ലാമിനെ ശരിയായ സ്രോതസ്സുകളിൽ നിന്ന് ഉൾക്കൊണ്ട് ശരിയായി പ്രതിനിധാനം ചെയ്യാനും സത്യത്തിനും നീതിക്കും വേണ്ടി നിലക്കൊള്ളാനും അദ്ദേഹം വിദ്യാർത്ഥികളെ ആഹ്വാനം ചെയ്തു. ഖുർതുബ ഇഹ് യാഉ ത്തുറാസിൽ ഇസ്ലാമി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ കെ.കെ.ഐ.സി പ്രസിഡന്റ് പി.എൻ.അബ്ദുല്ലത്തീഫ് മദനി അധ്യക്ഷത വഹിച്ചു.

ഖുർആൻ മധുരം ന്റെ ഐപ്‌ളസ് ടിവി മാനേജിങ് ഡയരക്ടർ സാഇദ് ഖാലിദ് പട്ടേൽ, ടൈസ് കുവൈത്ത് ഫാക്കൽറ്റി ഹസൻ ത്വാഹ, അബ്ദുൽ റഷീദ് കുട്ടമ്പൂർ, അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് എന്നിവർ വിവിധ വിഷയങ്ങളിൽ ക്‌ളാസെടുത്തു.

ഇസ്‌കോൺ സോവനീർ ' നേർവഴി ' പ്രകാശനം അബ്ദുൽ റഷീദ് കുട്ടമ്പൂർ ശുഐബ് ബിൻ ഉമറിന് നൽകി നിർവ്വഹിച്ചു. ഫിമ ജനറൽ സെക്രട്ടറി ഹിദായത്തുല്ല ആശംസയർപ്പിച്ചു.എ.എം അബ്ദുസ്സമദ്, സക്കീർ കെ.എ, സി.പി.അബ്ദുൽ അസീസ്, കെ.സി.അബ്ദുല്ലത്തീഫ് എന്നിവർ പ്രസീഡിയം അലങ്കരിച്ചു.വിദ്യാഭ്യാസ സെക്രട്ടറി സുനാഷ് ശുക്കൂർ സ്വാഗതവും ഹാഫിസ് കൊല്ലം നന്ദിയും പറഞ്ഞു.ഇസ്‌കോണിന്റെ ഭാഗമായുള്ള പാരന്റിങ് സമ്മേളനവും പൊതുസമ്മേളനവും വെള്ളിയാഴ്ച വൈകുന്നേരം മൂന്നര മണി മുതൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP