Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അറബി പണ്ധിതനായ കരുവള്ളി മുഹമ്മദ് മൗലവിയുടെ വിയോഗത്തിൽ അനുശോചിച്ചു

കുവൈത്ത്:കേരളത്തിൽ അറബി ഭാഷാപഠനത്തിന്റെ വളർച്ചക്കുവേണ്ടി ജീവിതം സമർപ്പിച്ച കരുവള്ളി മുഹമ്മദ് മൗലവിയുടെ വിയോഗത്തിൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ അനുശോചനം അറിയിച്ചു. അറബി അദ്ധ്യാപക സമൂഹത്തിന്റെ അവകാശപ്പോരാട്ടങ്ങളുടെ മുൻനിര നായകനാണ്. കേരളത്തിലെ സ്‌കൂളുകളിൽ ഇന്നു കാണുന്ന വിപുലമായ അറബി പഠന സംവിധാനങ്ങൾ രൂപപ്പെടുത്തുന്നതിന് അദ്ദേഹം ഒരുപാട് വിയർപ്പൊഴുക്കിയിട്ടുണ്ട്.

അദ്ധ്യാപകൻ, അറബിക് വിദ്യാഭ്യാസ ഇൻസ്പെക്ടർ, പാഠപുസ്തക രചനാ കമ്മിറ്റി കൺവീനർ, കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ സ്ഥാപകൻ എന്നീ നിലകളിലൊക്കെ അദ്ദേഹം വിലപ്പെട്ട സംഭാവനകളർപ്പിച്ചിട്ടുണ്ട്. മുഹമ്മദ് മൗലവിയുടെ വിയോഗം പണ്ധിത ലോകത്തിന് നഷ്ടമാണെന്ന് ഐ.ഐ.സി ചെയർമാൻ വി.എ മൊയ്തുണ്ണി, പ്രസിഡന്റ് ഇബ്രാഹിം കുട്ടി സലഫി, ജനറൽ സെക്രട്ടറി അബൂബക്കർ സിദ്ധീഖ് മദനി എന്നിവർ അനുശോചന കുറിപ്പിലൂടെ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP