Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബിഡികെ കുവൈത്ത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ന്നദ്ധ രക്തദാന രംഗത്ത് പ്രവർത്തിക്കുന്ന നവമാധ്യമ കൂട്ടായ്മയായ ബ്ലഡ്ഡോണേഴ്‌സ് കേരള കുവൈത്ത് ടീമിന്റെ നേതൃത്വത്തിൽ ലോകരക്തദാതൃ ദിനാചരണത്തിന്റെഭാഗമായി ജൂണിൽ, വിവിധ സംഘടനകളുടെ/ ാപനങ്ങളുടെ സഹകരണത്തോടെസംഘടിപ്പിക്കുന്ന നാല് ക്യാമ്പുകളിൽ ആദ്യത്തേതാണ് കഴിഞ്ഞ ദിവസംജാബ്രിയയിലുള്ള സെൻട്രൽ ബ്ലഡ് ബാങ്കിൽ വച്ച് നടന്നത്. കുവൈത്തിലെ സാമൂഹ്യസംഘടനയായ കുവൈത്ത് കേരള കൾച്ചറൽ അസോസിയേഷൻ ആണ് ആദ്യ ക്യാമ്പിൽ പങ്കാളികൾആയത്.

പരിശുദ്ധ റമദാൻ വൃതാനുഷ്ഠാനത്തിന്റെ നിറവിൽ നൂറോളം രക്തദാതാക്കൾ ആണ്‌രാത്രി 8:00 മുതൽ 12:00 വരെ നടന്ന ക്യാമ്പിൽ പങ്കെടുത്തത്. ജൂൺ 9 ന് എഫ്.ഡി. എച്ച്. ഓഫീസ്, മിനാ അൽസൂർ, ജൂൺ 23 ന് അഹമ്മദിയ ഓഫീസ്, മിനാ അൽസൂർ, ജൂൺ29 ന് ലാൽ കെയേഴ്‌സിന്റെ സഹകരണത്തോടെ ജാബ്രിയ ബ്ലഡ് ബാങ്ക് എന്നിവിടങ്ങളിൽആണ് അടുത്ത ക്യാമ്പുകൾ.

രക്തദാനപ്രവർത്തനങ്ങളിൽ പങ്കെടുത്തതിന് കെ. കെ. സി. ഓ. ക്കുള്ള ഉപഹാരംബിഡികെ കുവൈത്ത് ചാപ്റ്റർ പ്രസിഡന്റ് മുരളി എസ്. പണിക്കർ, രക്ഷാധികാരിമനോജ് മാവേലിക്കര എന്നിവർ ചേർന്ന് കെ. കെ. സി. ഓ. പ്രസിഡന്റ് ഷംസുതാമരക്കുളത്തിന് കൈമാറി.ക്യാമ്പിൽ ബിഡികെ യുടെ ഇരുപതോളം പ്രവർത്തകർ സന്നദ്ധ സേവനം ചെയ്തു.

കുവൈത്തിലെ പ്രവാസി സമൂഹത്തിൽ രക്തദാന ക്യാമ്പുകൾ, ബോധവൽക്കരണ പരിപാടികൾഎന്നിവ സംഘടിപ്പിക്കുവാനും; അടിയന്തിര സാഹചര്യങ്ങളിൽ രക്തദാതാക്കളെലഭിക്കുവാനും ബിഡികെ കുവൈത്ത് ടീമിനെ 6999 7588 / 6501 2380 / 5151 0076/6676 9981 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP