Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

എം ക്യൂബ്' പരിപാടി: ഗോപിനാഥ് മുതുകാട് സെപ്റ്റംബർ 07ന് കുവൈത്തിൽ

എം ക്യൂബ്' പരിപാടി: ഗോപിനാഥ് മുതുകാട് സെപ്റ്റംബർ 07ന് കുവൈത്തിൽ

ന്നദ്ധരക്തദാനപ്രവർത്തനങ്ങളിൽ ഇന്ത്യയിലും, കുവൈത്ത് ഉൾപ്പെടെയുള്ള 9 വിദേശരാജ്യങ്ങളിലും, 2011 മുതൽ സജീവമായി പ്രവർത്തിക്കുന്ന ബ്ലഡ് ഡോണേഴ്‌സ് കേരള എന്ന നവമാധ്യമ കൂട്ടായ്മയുടെ കുവൈത്ത് ചാപ്റ്റർ സംഘടിപ്പിക്കുന്ന 'BDK-Aspire 2k18' എന്ന പരിപാടിയിൽ പങ്കെടുക്കുന്നതിന് പ്രശസ്ത മജീഷ്യനും, പ്രഭാഷകനുമായ പ്രൊഫ. ഗോപിനാഥ് മുതുകാട് സെപ്റ്റംബർ 7ന് കുവൈത്തിൽ എത്തുന്നു.

''എം-ക്യൂബ്'' (മോൾഡിങ് മൈൻഡ്സ് മാജിക്കലി - Molding Minds Magically) എന്ന പേരിൽ അന്നേ ദിവസം അദ്ദേഹം അബ്ബാസ്സിയ സെൻട്രൽ സ്‌കൂൾ ഓഡിറ്റോറിയത്തിൽ വൈകിട്ട് 5.00 മുതൽ മാജിക്കിനെ സംയോജിപ്പിച്ച് മോട്ടിവേഷൻ ക്ലാസ്സ് അവതരിപ്പിക്കുമെന്നു ബിഡികെ കുവൈത്ത് ചാപ്റ്റർ ഭാരവാഹികൾ അറിയിച്ചു. കുവൈത്തിൽ ആദ്യമായാണ് ഈ പരിപാടി അദ്ദേഹം അവതരിപ്പിക്കുന്നത്.

പ്രസ്തുത ചടങ്ങിൽ, രക്തദാനം എന്ന മഹത്തായ പ്രവർത്തനത്തിന് നവമാധ്യമ സാധ്യതകൾ പ്രയോജനപ്പെടുത്തുക എന്ന ആശയത്തിന് തുടക്കമിട്ട ബ്ലഡ് ഡോണേഴ്‌സ് കേരള സ്ഥാപകൻ. വിനോദ് ഭാസ്‌കരനെ ''ഇൻസ്‌പൈറിങ് ലീഡർഷിപ്പ് അവാർഡ്'' നൽകി ആദരിക്കും. കൂടാതെ കുവൈത്തിലെ രക്തദാന പ്രവർത്തനങ്ങളിൽ സജീവപങ്കാളിത്തം വഹിച്ച/സഹകരിച്ച സ്ഥാപനങ്ങളെയും വ്യക്തികളെയും ആദരിക്കും.

ബിഡികെ കുവൈത്ത് ചാപ്റ്റർ നടത്തിവരുന്ന ഒരു വർഷം നീണ്ടുനിൽക്കുന്ന ഊർജ്ജിത രക്തദാനബോധവൽക്കരണ പരിപാടിയുടെ സമാപനത്തോടനുബന്ധിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചിട്ടുള്ളത്. യുവജനശാക്തീകരണം ഒരു രാജ്യത്തിന്റെ ദേശീയ വികസനത്തിന് മാത്രമല്ല, വ്യക്തിഗത വികസനത്തിനും അനിവാര്യമാണ് എന്ന ആശയത്തിലൂന്നി, മൂല്യബോധമുള്ള ഒരു തലമുറയെ വാർത്തെടുക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. ഒരാളുടെ സർഗ്ഗാത്മകത, സന്തോഷം, നേതൃത്വ പാടവം, കലാപരമായ കഴിവ്, EQ, IQ, പ്രതിസന്ധികൾ നേരിടുവാനുള്ള കഴിവ് എന്നിവ പരുവപ്പെടുത്തുവാൻ ഈ പരിപാടി സഹായിക്കും.

പരിപാടിയുടെ ആദ്യ പോസ്‌ററർ ഇന്ത്യൻ ഡോക്ടേഴ്‌സ് ഫോറം പ്രസിഡണ്ട് ഡോ. സുരേന്ദ്രനായിക് പുറത്തിറക്കി. പരിപാടിയോടനുബന്ധിച്ച് ആരംഭിച്ച വെബ്‌സൈറ്റിന്റെ ഉദ്ഘാടനം ഡോക്ടേഴ്‌സ് ഫോറം വൈസ് പ്രസിഡണ്ട് ഡോ. ദിവാകര ചലുവയ്യ നിർവ്വഹിച്ചു. ബിഡികെ കുവൈത്ത് ചാപ്റ്റർ പ്രസിഡണ്ട് മുരളി എസ് പണിക്കർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ, രക്ഷാധികാരി മനോജ് മാവേലിക്കര, രാജൻ തോട്ടത്തിൽ, സലിം കൊമ്മേരി എന്നിവർ സംസാരിച്ചു. ഇവന്റ് കൺവീനർ രഘുബാൽ സ്വാഗതവും, ജനറൽ സെക്രട്ടറി രഞ്ജിത്ത് രാജ് നന്ദിയും പറഞ്ഞു.

കുവൈത്തിലെ പ്രശസ്ത ഇവന്റ് മാനേജ്‌മെന്റ് ടീം ആയ മ്യൂസിക് ബീറ്റ്‌സ് സാക്ഷാത്കരിക്കുന്ന ഈ പരിപാടിയിൽ കുവൈത്തിലെ പ്രമുഖസ്ഥാപനങ്ങളായ ഹെസ്റ്റൺ ഗ്രൂപ്പ്, അൽ റാഷിദ് ട്രാവൽ & ഷിപ്പിങ് എന്നിവർ മുഖ്യ പ്രായോജകരായി സഹകരിക്കും.

തികച്ചും സൗജന്യമായ ഈ പരിപാടിയിലേക്ക് തൽപരരായ കുവൈത്തിലെ മുഴുവൻ പ്രവാസികളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. പരിപാടിയിൽ രജിസ്റ്റർ ചെയ്യാൻ http://bdkkuwait.org/ എന്ന വെബ്‌സൈറ്റ് സന്ദർശിക്കുകയോ; അബ്ബാസ്സിയ: 9995 0121 / 6005 4140 I സാൽമിയ: 6658 7786 I ഫഹാഹീൽ: 9855 7344 I ഫർവ്വാനിയ: 9873 8016 / 9803 6991 എന്നീ നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യാം.

സ്‌പോൺസർഷിപ്പിനും, മറ്റ് വിവരങ്ങൾക്കും 6999 7588 / 6501 2380 / 5151 0076 / 6676 9981 / 6930 2536 / 9995 0121 എന്നീ നമ്പരുകളിലോ, [email protected] എന്ന ഇമെയിലിലോ ബന്ധപ്പെടാം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP