Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബിഡികെ ലാൽ കെയേഴ്‌സ് കുവൈത്ത് ചാപ്റ്ററുകൾ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു

ബിഡികെ ലാൽ കെയേഴ്‌സ് കുവൈത്ത് ചാപ്റ്ററുകൾ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി: സന്നദ്ധ രക്തദാന രംഗത്ത് പത്തിലധികം രാജ്യങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന നവമാധ്യമ കൂട്ടായ്മയായ ബ്ലഡ് ഡോണേഴ്‌സ് കേരള കുവൈത്ത്ടീമിന്റെയും, മലയാളത്തിന്റെ നടന വിസ്മയം മോഹൻലാലിന്റെ ആരാധകരുടെ ആഗോളഓൺലൈൻ കൂട്ടായ്മയായ ലാൽ കെയെർസ് വേൾഡ് വൈഡ് ചാരിറ്റബിൾസൊസൈറ്റി കുവൈറ്റ് യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ജാബ്രിയ സെൻട്രൽബ്ലഡ് ബാങ്കിൽ വച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

ചെറിയ പെരുന്നാൾആഘോഷങ്ങളുടേയും, ജൂൺ മാസത്തെ പ്രതിമാസ ചാരിറ്റി പ്രവർത്തനങ്ങളുടേയുംഭാഗമായി ആണ് ലാൽ കെയേഴ്‌സ് പ്രവർത്തകർ രക്തദാനം നടത്തിയത്. കുവൈത്തിലെ വിവിധപ്രദേശങ്ങളിൽ നിന്നായി നിരവധി പ്രവർത്തകർ ക്യാമ്പിൽ പങ്കെടുക്കുവാനായിഎത്തിച്ചേർന്നു.

സാമൂഹ്യ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന ഈ രണ്ടുസംഘടനകളും ആദ്യമായി ആണ് കുവൈത്തിൽ കൈകോർക്കുന്നത്. പ്രവാസജീവിതത്തിലെതിരക്കേറിയ ജീവിതത്തിൽ അൻപത് ഡിഗ്രിക്ക് മുകളിലത്തെ കടുത്ത ചൂടിനെഅവഗണിച്ചും സാമൂഹ്യ പ്രതിബദ്ധതയോടെ രക്തദാനത്തിന് തയ്യാറായി വന്ന എല്ലാ
രക്തദാതാക്കളേയും ബ്ലഡ് ഡോണേഴ്‌സ് കേരള അഭിനന്ദിച്ചു.

കുവൈത്തിലെ പ്രവാസി സമൂഹത്തിൽ രക്തദാന ക്യാമ്പുകൾ, ബോധവൽക്കരണ പരിപാടികൾഎന്നിവ സംഘടിപ്പിക്കുവാനും; അടിയന്തിര സാഹചര്യങ്ങളിൽ രക്തദാതാക്കളെലഭിക്കുവാനും ബിഡികെ കുവൈത്ത് ടീമിനെ 6999 7588 / 6501 2380 / 5151 0076/6676 9981 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

'

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP