Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബിഡികെ കുവൈത്ത് ടീമിന് കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം

ബിഡികെ കുവൈത്ത് ടീമിന് കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം

ന്നദ്ധ രക്തദാന പ്രചരണരംഗത്ത് കുവൈത്ത് സമൂഹത്തിൽ നടത്തിയ പ്രവർത്തനങ്ങളെ മാനിച്ചാണ് ഈ അംഗീകാരം. ലോകരക്തദാതൃ ദിനാചരണത്തിന്റെ ഭാഗമായി സാൽമിയ സിംഫണിഹോട്ടലിൽ വച്ച് സംഘടിപ്പിച്ച ചടങ്ങിൽ വച്ചാണ് കുവൈത്തിലെ തിരഞ്ഞെടുക്കപ്പെട്ടരക്തദാതാക്കളോടും, സംഘടനകളോടും ഒപ്പം ബിഡികെ യും ആദരിക്കപ്പെട്ടത്.

കുവൈത്ത് ആരോഗ്യ മന്ത്രാലയം, പൊതുജനാരോഗ്യവിഭാഗം അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ. മാജിദാ അൽ-ഖത്താൻ ൽ നിന്നും ബിഡികെ കുവൈത്ത് ടീമിനെപ്രതിനിധീകരിച്ച് കോർഡിനേറ്റർമാരായ രഘുബാൽ തെങ്ങും തുണ്ടിൽ, മുരളി എസ് പണിക്കർ,യാസിർ എ. പതിയിൽ എന്നിവർ പ്രശസ്തിഫലകം ഏറ്റുവാങ്ങി. അടിയന്തിരസാഹചര്യത്തിൽ, കഴിഞ്ഞ
ഡിസംബറിൽ മുംബൈ ഗ്രൂപ്പിൽ പെട്ട അപൂർവ്വ രക്തദാതാവിനെ രാജ്യാന്തര
ഇടപെടലുകളിലൂടെ ഖത്തറിൽ നിന്നും എത്തിക്കുവാൻ ബിഡികെ കുവൈത്ത് ടീം നടത്തിയപ്രവർത്തനങ്ങളെ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ഡോ. റീംഅൽ-റൗദാൻ ചടങ്ങിൽ എടുത്തു പറഞ്ഞു.

2011 ൽ വിനോദ് ഭാസ്‌കരൻ എന്ന സാമൂഹ്യ പ്രവർത്തകൻ കേരളത്തിൽ രൂപം നൽകിയ ഈനവമാധ്യമ കൂട്ടായ്മ; ഇന്ന് സന്നദ്ധ രക്തദാന പ്രചരണപ്രവർത്തനങ്ങളിൽ ഇന്ത്യ ഉൾപ്പെടെ പത്ത് രാജ്യങ്ങളിൽ സജീവമാണ്. കുവൈത്തിൽ മാത്രം ഇരുപത്തഞ്ചോളം മുഴുവൻ
സമയ കോർഡിനേറ്റർമാരും, രണ്ടായിരത്തി അഞ്ഞൂറോളം രജിസ്റ്റർ ചെയ്ത രക്തദാതാക്കളുംസേവനത്തിന് സജ്ജരാണ്.

ബിഡികെ കുവൈത്തിന് ലഭിച്ച ഈ അംഗീകാരം കുവൈത്തിലെയും, ബിഡികെ യുടെ മറ്റ്ഘടകങ്ങളിലെയും, എല്ലാ രക്തദാതാക്കൾക്കും രക്തദാന പ്രവർത്തകർക്കുമായി സമർപ്പിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP