Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജീവിത ശൈലി രോഗങ്ങൾ ; ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു

ജീവിത ശൈലി രോഗങ്ങൾ ; ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു

 .കുവൈത്ത്:ആരോഗ്യത്തിന്റ ദൈവശാസ്ത്രത്തെ ആത്മീയതയുടെ മാനം നൽകി മനുഷ്യൻ ആർജ്ജിച്ചെടുക്കേണ്ട ആത്മീയവും, മാനസികവും , ശാരീരികവുമായ ആരോഗ്യസംരക്ഷണത്തെ ദാർശനികമായി വിശകലനം ചെയ്യണമെന്നും അതിരു കവിച്ചിലിന്റെയും ധൂർത്തിന്റെയും ആധുനിക പ്രവണതയെ ദൈവീകമായ വിധിവിലക്കുകളോട് ചേർത്തുവെച്ച് മനുഷ്യൻ മാറ്റമുൾക്കൊള്ളാൻ തയ്യാറാകണമെന്ന് പ്രമുഖ പണ്ധിതനും എം.അബ്ദുസ്സലാം സുല്ലമി ഫൗണ്ടേഷൻ കൺവീനറുമായ അഹ്മദ് കുട്ടി മദനി എടവണ്ണ ഉത്‌ബോധിപ്പിച്ചു. ജീവിത ശൈലി രോഗങ്ങൾ എന്ന വിഷയത്തിൽ ഫർവാനിയ മെട്രോ ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ആരോഗ്യ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

ആധുനിക ഭക്ഷണ രീതികളുടെ അതിപ്രസരത്താൽ ക്രമം തെറ്റിയും താളം തെറ്റിയും ആഹാര രീതികളെ സമീപിക്കുന്നത് മനുഷ്യനെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ നശിപ്പിക്കുകയാണ്. ആരോഗ്യ സംരക്ഷണ രീതികളെ കുറിച്ചുള്ള ബോധവത്കരണത്തിലൂടെ അനാരോഗ്യകരമായ എല്ലാതരം പ്രവണതകളെയും ശാസ്ത്രീയമായ രീതിയിൽ പൂർണ്ണമായ ആരോഗ്യത്തിന്റ വിവിധ തുറകളിലേക്ക് കൊണ്ടുപോകണമെന്ന് ക്ലാസെടുത്ത ഡോ:അമീർ അഹമ്മദ് അഭിപ്രായപ്പെട്ടു.

ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസിഡന്റ് ഇബ്രാഹിം കുട്ടി സലഫി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബൂബക്കർ സിദ്ദിഖ് മദനി, ചെയർമാൻ വി.എ മൊയ്തുണ്ണി, അബ്ദുൽ അസീസ് സലഫി, എൻജി. ഫിറോസ് ചുങ്കത്തറ, മനാഫ് മാത്തോട്ടം എന്നിവർ സംസാരിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP