Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

''ഇന്ത്യൻ ചരിത്രത്തിലെ മുസ്ലിം പങ്കാളിത്തം; ചർച്ച സംഗമം വെള്ളിയാഴ്ച ഫഹാഹീലിൽ

''ഇന്ത്യൻ ചരിത്രത്തിലെ മുസ്ലിം പങ്കാളിത്തം; ചർച്ച സംഗമം വെള്ളിയാഴ്ച ഫഹാഹീലിൽ

 കുവൈത്ത് : ഇന്ത്യൻ ഇസ്ലാഹി സെന്റർ ചലനം ത്രൈമാസ ക്യംപയിന്റെ ഭാഗമായി ഫഹാഹീൽ യൂണിറ്റ് ''ഇന്ത്യൻ ചരിത്രത്തിലെ മുസ്ലിം പങ്കാളിത്തം'' എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന ചർച്ച സംഗമം ഓഗസ്റ്റ് 25 ന് വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് ഫഹാഹീൽ ഐ.ഐ.സി ഓഫീസിൽ നടക്കും.

സംഗമത്തിൽ ആത്മീയ ഭാഷണം, വിഷയാവതരണം, സംവാദ സദസ്സ് തുടങ്ങിയ പരിപാടികൾ ഉണ്ടാകും. സയ്യിദ് അബ്ദുറഹിമാൻ തങ്ങൾ, അബ്ദുൽ അസീസ് സലഫി, അബ്ദുൽ ഹമീദ് കൊടുവള്ളി എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.

പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി യോഗം വിലയിരുത്തി. ഫഹാഹീൽ ശാഖ ഐ.ഐ.സി പ്രസിഡന്റ് വീരാൻ കുട്ടി സ്വലാഹി യോഗത്തിൽ അധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റി ട്രഷറർ ജസീർ പുത്തൂർ പള്ളിക്കൽ, റമീസ് വടകര, കെ.കെ.അസ്ലം, താജുദ്ധീൻ നന്തി, സമീൽ തിക്കോടി എന്നിവർ സംസാരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP