Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇൻഡോ-അറബ് കോൺഫെഡറേഷൻ കൗൺസിൽ - കുവൈറ്റ് ചാപ്റ്ററിന്റെ ഔദ്യോഗിക ഉദ്ഘാടനം

ഇൻഡോ-അറബ് കോൺഫെഡറേഷൻ കൗൺസിൽ - കുവൈറ്റ് ചാപ്റ്ററിന്റെ ഔദ്യോഗിക ഉദ്ഘാടനം

ന്ത്യാ-അറബ് ബന്ധം ശക്തിപ്പെടുത്തുന്നതിനും, അത് വിദേശ ഇന്ത്യക്കാർക്ക് പ്രയോജനപ്പെടുത്തുന്നതിനുമായി കഴിഞ്ഞ 25 വർഷക്കാലത്തിലധികമായി ഇന്ത്യയിലും തുടർന്ന് വിവിധ ഗൾഫ് രാജ്യങ്ങളിലും ചാപ്റ്ററുകളായി പ്രവർത്തിക്കുന്ന ഇൻഡോ-അറബ് കോൺഫെഡറേഷൻ കൗൺസിൽ എന്ന മുംബൈ ആസ്ഥാനമായ സാമൂഹിക സാംസ്‌കാരിക സംഘടനയുടെ കുവൈറ്റ് ചാപ്റ്ററിന്റെ ഔദ്യോഗിക ഉദ്ഘാടനം കുവൈറ്റ് ഫ്രീ ട്രേഡ് സോൺ മൂവൻ പി ക്ക് ഹോട്ടലിൽ വച്ച് ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി- കമ്മ്യൂണിറ്റി വെൽഫയർ പി പി നാരായണൻ ഉദ്ഘാടനം ചെയ്തു.

ഇൻഡോ അറബ് കോൺഫഡറേഷൻ കൗൺസിൽ കുവൈറ്റ് ചാപ്റ്റർ പ്രസിഡണ്ടും ലോക കേരള സഭാംഗവുമായ ബാബു ഫ്രാൻസീസ് അദ്ധ്യക്ഷപ്രസംഗവും , പ്രോഗ്രാം കൺവീനർ ഷൈനി ഫ്രാങ്ക് സ്വാഗതവും  റിഹാബ് എം ബോർസ് ലി- ചെയർമാൻ - സൊസൈറ്റി ഫോർ ഗാർഡിയൻസ് ഫോർ ഡിസേബ്ല്ഡ്, ഖാലിദ് അൽ ആജ്മി- ചെയർമാൻ ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് ഓഫ് കുവൈറ്റ് സൊസൈറ്റി ഫോർ ഹ്യൂമൻ റൈറ്റ്‌സ്, അഹമ്മദ് ജാഫർ, കുവൈറ്റ് ടി വി ഡയറക്ടർ, ഡോക്ടർ മുസാദ് സാവൂദ് അൽ ക്യപാനി- ഒളിമ്പ്യൻ& സുലൈബിക്കാട്ട് സ്‌പോർട്ടിങ് ക്ലബ്ബ് ചെയർമാൻ,  മുബാറക്ക് അൽ റാഷിദ് അൽ ആസ്മി- പ്രശസ്ത കുവൈറ്റി ഗായകൻ, എഞ്ചിനീയർ അബ്ദുൾ ഹക്കീം അൽ മുലൈലി - സിഇഒ ഇസ്തി ദാമ , ഷംസു താമരക്കുളം-ഓർഗനൈസിങ് സെക്രട്ടറി, ഉപദേശ സമിതി അംഗങ്ങളായ ജേക്കബ് ചണ്ണം പേട്ട, അയ്യൂബ് കാച്ചേരി, വർഗ്ഗീസ് പോൾ എന്നിവർ ആശംസകളും, ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും, പ്രത്യേകമായി മലയാളം ,ഇംഗ്ലീഷ്, അറബിക് , മാധ്യമ പ്രവർത്തകർക്കും പരിപാടിയുടെ പ്രായോജർക്കും ജനറൽ സെക്രട്ടറി ജീവ്‌സ് എരിഞ്ചേരി നന്ദിയും പറഞ്ഞു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP