Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇന്റർ മദ്രസ ഖുർആൻ മൽസരം അൽ മദ്രസത്തുൽ ഇസ്ലാമിയ ഫഹാഹീൽ ച്യമ്പന്മാരായി

ഇന്റർ മദ്രസ ഖുർആൻ മൽസരം അൽ മദ്രസത്തുൽ ഇസ്ലാമിയ ഫഹാഹീൽ ച്യമ്പന്മാരായി

കുവൈറ്റ് സിറ്റി: കേരള ഇസ്ലാമിക് ഗ്രൂപ്പ്, വിദ്യാഭ്യാസ വകുപ്പ്നു കീഴിൽ നടത്തി വരുന്ന അൽ മദ്രസതുൽ ഇസ്ലാമിയ കുവൈത്ത് ഇന്റർ മദ്രസ ഖുർആൻ മൽസരവും കുവൈറ്റിലെ വിദേശ സ്‌കൂളുകൾക്ക് വേണ്ടി ദി ഇംഗ്ലീഷ് മദ്രസ ഫോർ ഇസ്ലാമിക് സ്റ്റഡിസ് ഇന്റർ സ്‌കൂൾ ഖുർആൻ മൽസരവും സംഘടിപ്പിച്ചു. കുവൈറ്റ് ഔഖാഫ് മന്ദ്രാലയതിന്റെ സഹകരണതോടെ സാൽമിയ അൽ നജാത്ത് ബോയ്‌സ് സ്‌ക്കൂളിൽ നടന്ന പരിപാടി കെ ഐ ജി പ്രസിഡന്റ് ഫൈസൽ മഞ്ചേരി ഉൽഘാടനം ചെയ്തു. വിദ്യാഭ്യാസ വകുപ്പ് ഡയരക്ടർ സുബൈർ കെ എ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഔഖാഫ് മന്ദ്രാലയം പ്രതിനിധി മുഹമ്മദലി, കെ ഐ ജി ജനറൽസെക്രട്ടറി ശരീഫ് പി ടി, ഫിറോസ് ഹമീദ് എന്നിവർ ആശസകൾ അർപ്പിച്ചു സംസാരിച്ചു.

ഒമ്പത് വേദികളിലായി നൂറുകണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്ത ഇന്റർ മദ്രസ ഖുർആൻ മൽസരം 89 പോയിന്റുകൾ നേടി അൽ മദ്രസത്തുൽ ഇസ്ലാമിയ ഫഹാഹീൽ ച്യമ്പന്മാരായി. 70 പോയിന്റുകൾ നേടിയ അൽ മദ്രസത്തുൽ ഇസ്ലാമിയ അബ്ബാസിയ റണ്ണർ അപ്പ് ട്രോഫി കരസ്ഥമാക്കി. വിവധ ക്ലാസ്സുകളിലെ തിരഞ്ഞെടുക്കപെട്ട വിദ്യാർത്ഥികൾ മാറ്റുരച്ച ഖുർആൻ ഹിഫ്‌സ്, ഖുർആൻ പാരായണം. മൾട്ടിമീഡിയ ഖുർആൻ ക്വിസ്സ് എന്നി മത്സരങ്ങൾ ആണ് നടന്നത്. ആധുനിക സാങ്കേതികവിദ്യ പ്രയോജനപെടുത്തി സമീർ മുഹമ്മദ് അവതരിപ്പിച്ച മൾട്ടിമീഡിയ ഖുർആൻ ക്വിസ്സ് കാണികൾക്ക് ആവേശം നൽകുന്നതായിരുന്നു. ക്വിസ്സ് മൽസരത്തിൽ അൽ മദ്രസത്തുൽ ഇസ്ലാമിയ സാൽമിയ ഒന്നാം സ്ഥാനവും , ദി ഇംഗ്ലീഷ് മദ്രസ ഫോർ ഇസ്ലാമിക് സ്റ്റഡിസ് ഖൈതാൻ രണ്ടാ സ്ഥാനവും, അൽ മദ്രസത്തുൽ ഇസ്ലാമിയ ഫർവാനിയ മുന്നാം സ്ഥാനവും കരസ്ഥമാക്കി.

ഏഴു വേദികളിലായി നൂറുകണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്ത ഇന്റർ സ്‌കൂൾ ഖുർആൻ മൽസരം 24 പോയിന്റുകൾ വീതം നേടി ഇന്ത്യൻ പബ്ലിക്ക് സ്‌കൂൾ സാൽമിയയും പാക്കിസ്ഥാൻ ഇന്റർനാഷണൽ സ്‌കൂൾ ഖൈതാൻ ച്യമ്പൻ മാരായി. 22 പോയിന്റുകൾ നേടിയ ഖൈതാൻ കമ്മ്യുണിറ്റി സ്‌കൂൾ, റണ്ണർ അപ്പ് ട്രോഫി കരസ്ഥമാക്കി. വിവധ കാറ്റഗറിയിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവേറെ മാറ്റുരച്ച മൽസരത്തിൽ ഖുർആൻ ഹിഫ്‌സ്, ഖുർആൻ പാരായണം. എന്നി മത്സരങ്ങൾ ആണ് നടന്നത്. വിവിധ ദേശക്കാരായ ജഡ്ജസ്മാർ മൽസര വിധിനിർണയം നടത്തി. വിജയികൾക്ക് കെ ഐ ജി പ്രസിഡന്റ് ഫൈനൽ മഞ്ചേരി, വിദ്യാഭ്യാസ വകുപ്പ് ഡയരക്ടർ സുബൈർ കെ എ എന്നിവർ ട്രോഫി വിതരണം നടത്തി.

പ്രോഗ്രാം കൺവീനർ നൈസാം സി പി, പരിപാടികൾക്ക് മേൽനോട്ടം വഹിച്ചു. അബ്ദുറസാക് നദുവി (ജഡ്ജസ്), അഫ്‌സൽ ബാബു (വളണ്ടിയർ), ഫസലുൽ ഹഖ് (ഡോക്യുമെന്റെഷൻ), റിഷ്ദിൻ അമീർ (ഐ ടി), ഷാഫി പി ടി (സമ്മാനം), എന്നിവർ വിവിധ വകുപ്പുകൾക്ക് നേതൃത്വം നൽകി.

കെ ഐ ജി വിദ്യാഭ്യാസ ബോർഡിനു കീഴിൽ രണ്ടു ഇംഗ്ലീഷ് മീഡിയം മദ്രസ്സകൾ അടക്കം ആറു മദ്രസ്സകൾ കുവെത്തിലെ സ്വബാഹിയ, സാൽമിയ, ഹവല്ലി അബ്ബാസിയ ഫർവാനിയ ഖൈത്താൻ തുടങ്ങിയ പ്രദേശങ്ങളിൽ നടത്തി വരുന്നു, മത വിജ്ഞനീയ്ങ്ങൾക്കൊപ്പം മാതൃഭാഷാ പഠനവും കൂടി ലക്ഷ്യം വച്ചുള്ള ഈ മദ്രസ്സകളിൽ 1200 അധികം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട് , മജ്‌ലിസുത്തഅലീമിൽ ഇസ്ലാമി കേരള യുടെ സിലബസ്സും പാഠപുസ്തകങ്ങളുമാണ് ഇവിടെ അവലംബിക്കുന്നത് , യോഗ്യരായ അദ്ധ്യാപകരും കലാ, കായിക, വൈജ്ഞാനിക പ്രോത്സാഹ്നങ്ങളും മത്സരങ്ങളും കെ ഐ ജി മദ്രസയെ വ്യത്യസ്തമാക്കുന്നു. മദ്രസാ വിദ്യാർത്ഥികളിൽ ഖുർആൻ പഠനത്തിനും അറബി ഭഷാ പരിജ്ഞാനത്തിനും മുഖ്യ ഊന്നൽ നൽകുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP