Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്വാമി അഗ്‌നിവേശിന് നേരെ നടന്ന ആക്രമണം അപലപനീയം - ഇസ്ലാഹി സെന്റര്

സ്വാമി അഗ്‌നിവേശിന് നേരെ നടന്ന ആക്രമണം അപലപനീയം - ഇസ്ലാഹി സെന്റര്

കുവൈത്ത് :സാമൂഹിക പ്രവർത്തകൻ സ്വാമി അഗ്‌നിവേശിന് നേരെ ഝാർഖണ്ഡിലെ പാക്കൂറിൽ ബിജെപി.യുടെയും മറ്റു സംഘപരിവാർ വിഭാഗങ്ങളുടെയും പ്രവർത്തകർ നടത്തിയ ആക്രമണം തികച്ചും അപലപനീയമാണെന്ന് \ യോഗം പറഞ്ഞു.

ആദിവാസികളുടെ ഭൂമി പ്രശ്‌നവുമായി ബന്ധപ്പെട്ട ഒരു സമ്മേളനത്തിൽ പങ്കെടുക്കാനാണ് അദ്ദേഹം പാക്കൂറിൽ എത്തിയിരുന്നത്. സമ്മേളനത്തിന് പോകും മുമ്പ് അദ്ദേഹം മാധ്യമപ്രവർത്തകരുമായി സംസാരിച്ചിരുന്നു. അതുകഴിഞ്ഞ് ഹോട്ടലിൽ നിന്ന് പുറത്തിറങ്ങുമ്പോഴാണ് ബിജെപിക്കാരും യുവമോർച്ച, എ.ബി.വി.പി, ബജ്രംഗ്ദൾ പ്രവർത്തകരും ക്രൂരമായി മർദ്ദിച്ചത്. മാധ്യമപ്രവർത്തകരുടെ മുമ്പിലായിരുന്നു ഈ സംഭവം. അതുകൊണ്ട് പതിവു രീതിയിൽ ബിജെപി നേതൃത്വത്തിന് ഒഴിഞ്ഞുമാറാനാവില്ല.

വർഗീയത ഇളക്കിവിട്ട് ജനങ്ങളെ ഭിന്നിപ്പിക്കാനും അതിലൂടെ രാഷ്ട്രീയമുതലെടുപ്പ് നടത്താനും സംഘപരിവാർ നടത്തുന്ന നീക്കങ്ങളെ ശക്തമായി എതിർക്കുന്നവരിൽ പ്രമുഖനാണ് സ്വാമി അഗ്‌നിവേശ്. തങ്ങളുടെ ആശയത്തെ എതിർക്കുന്നവരെ ആക്രമണത്തിലൂടെ നിശബ്ദരാക്കാനുള്ള സംഘപരിവാർ പദ്ധതിയുടെ ഭാഗമായിട്ടേ ഇതിനെ കാണാനാവു. മതനിരപേക്ഷതക്ക് വേണ്ടി നിലകൊള്ളുന്ന എല്ലാവരും ഇത്തരം ആക്രമണങ്ങൾക്കെതിരെ രംഗത്തുവരേണ്ടതുണ്ട്. ഐ..ഐ.സി യോഗം സൂചിപ്പിച്ചു.

യോഗത്തില് ഇന്ത്യന് ഇസ്ലാഹി സെന്റര് പ്രസിഡന്റ് ഇബ്രാഹിം കുട്ടി സലഫി അധ്യക്ഷത വഹിച്ചു. ജനറല് സെക്രട്ടറി അബൂബക്കര് സിദ്ധീഖ് മദനി, എന്ജി. അന് വര് സാദത്ത്, മുഹമ്മദ് ബേബി, എന്ജി. ഉമ്മര് കുട്ടി, യൂനുസ് സലീം, എന്ജി. ഫിറോസ് ചുങ്കത്തറ എന്നിവര് സംസാരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP