Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഔക്കാഫ് അതിഥിയായ മൗലവി സിദ്ധീഖ് പാലത്തോളിന് സ്വീകരണം നൽകി

ഔക്കാഫ് അതിഥിയായ മൗലവി സിദ്ധീഖ് പാലത്തോളിന് സ്വീകരണം നൽകി

കുവൈത്ത് : പത്ത് വർഷത്തോളം കുവൈത്തിൽ ഇസ്ലാഹി രംഗത്ത് നിറ സാന്നിദ്ധ്യമായിരുന്ന മൗലവി സിദ്ധീഖ് പാലത്തോൾ കുവൈത്ത് ഔക്കാഫ് മതകാര്യ വകുപ്പിന്റെ അതിഥിയായി പത്ത് ദിവസത്തെ സന്ദർശനത്തിന് കുവൈത്തിലെത്തി. ഇന്ത്യൻ ഇസ്ലാഹി സെന്റർ ജനറൽ സെക്രട്ടറി അബ്ദുൽ ഹമീദ് കൊടുവള്ളി, ട്രഷറർ ജസീർ പുത്തൂർ പള്ളിക്കൽ, വെളിച്ചം സെക്രട്ടറി മനാഫ് മാത്തോട്ടം എന്നിവരുടെ നേതൃത്വത്തിൽ സിദ്ധീഖ് പാലത്തോളിന് സ്വീകരണം നൽകി.

ചലനം ത്രൈമാസ ക്യാംപയിന്റെ ഭാഗമായി ഇന്ത്യൻ ഇസ്ലാഹി സെന്റർ സെപ്റ്റംബർ 22 ന് വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ ഖുർആനിനെ അറിയുക എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന പൊതു സമ്മേളനത്തിൽ സിദ്ധീഖ് പാലത്തോൾ മുഖ്യ പ്രഭാഷണം നടത്തും.പൊതുസമ്മേളനത്തിലേക്ക് വിവിധ ഏരിയകളിൽ നിന്ന് വാഹന സൗകര്യം ഏർപ്പാട് ചെയ്തിട്ടുണ്ട്. സ്ത്രീകൾക്ക് പ്രത്യേകം സൗകര്യം ഉണ്ടായിരിക്കും.

വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക 96652669, 97228093, 67003822സിദ്ധീഖ് പാലത്തോളിന്റെ വിവിധ വിഷയങ്ങളിലുള്ള ക്ലാസുകൾ ഇന്ന് (ബുധൻ) ഹവല്ലിയിലും 21 ന് കുവൈത്ത് സിറ്റിയിലും 23 ന് ഫഹാഹീലിലും 24 ന് ഫർവാനിയയിലും 25 ന് ഫഹാഹീലിലും 26 ന് അബൂഹലീഫയിലും 28 ന് സാൽമിയിലും 29 ന് അഹ്മദിയിലും 30 ന് ഫൈഹയിലും ജലീബിലും നടക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP