1 aed = 17.73 inr 1 eur = 69.74 inr 1 gbp = 80.53 inr 1 kwd = 213.04 inr 1 sar = 17.36 inr 1 usd = 64.95 inr
Mar / 2017
31
Friday

ലൈംഗികാതിക്രമങ്ങൾ കണ്ണടച്ചിരുട്ടാക്കാൻ സാധ്യമല്ല - ഇന്ത്യൻ ഇസ്ലാഹി സെന്റർ

March 20, 2017 | 03:31 PM | Permalinkസ്വന്തം ലേഖകൻ

കുവൈത്ത് : സ്ത്രീയുടെ ശരീരവും സൗന്ദര്യവും ആഘോഷവും ഉൽസവപുരമാക്കി ആഭാസകരമായ കാഴ്ചകൾക്ക് വിരുന്നൊരുക്കുന്നവർ ലൈംഗികാതിക്രമങ്ങൾക്കെതിരെ ആത്മരോഷം കൊള്ളുന്നത് കൗതുകമുണർത്തുന്നുവെന്നും ലൈംഗികാതി പ്രസരത്തിനെതിരെ ധാർമിക പ്രതിരോധം തീർക്കുന്നവരെ സദാചാര പൊലീസെന്ന അപനാമ നിർമ്മിതിയിലൂടെ അവഹേളിക്കാൻ തിടക്കം കൂട്ടുന്നവർ അനുഭവത്തിലൂടെ കാര്യങ്ങൾ ഉൾകൊള്ളാൻ പോകുന്നില്ലെന്നും ഇന്ത്യൻ ഇസ്ലാഹി സെന്റർ (കെ.എൻ.എം) സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.

സ്ത്രീകൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ ഓരോ മിനുറ്റിലും സംഭവിക്കുന്നുവെന്നും ഔദ്യോഗിക കണക്കുകൾ തന്നെ വെളിപ്പെടുത്തുന്നുണ്ട്. ശിക്ഷിക്കപ്പെടുന്ന കുറ്റവാളികൾക്ക്‌പോലും തടവറകളിൽ സുഭിക്ഷമായി കഴിയാവുന്ന നിയമ പരിസരം രാജ്യത്ത് നിലനിൽക്കുന്നു. പരിഷ്‌കൃതിയുടേയും ആധുനികതയുടേയും പൊങ്ങച്ചങ്ങൾക്കിടയിൽ കുറ്റകൃത്യങ്ങളെ അലംഭാവത്തോടെ കൈകാര്യം ചെയ്യുന്ന സാമൂഹിക മനസ്സും കാൻസറുലോലെ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. സെക്‌സും വയവൻസും സിനിമയിലും ജീവിതത്തിലും അലങ്കാരമാക്കിയവർ നടത്തുന്ന ധാർമിക അത്മരോഷങ്ങൾ വസ്തുതകളെ കണ്ണടച്ച് ഇരുട്ടാക്കാലാണെന്നും യോഗം വിശദീകരിച്ചു.

ലൈംഗികാതിക്രമങ്ങളുടെ പേരിൽ പുരുഷമാനസികാവസ്ഥയെ ചങ്ങലക്കിടാൻ വാചോടാപങ്ങളുമായി ഇറങ്ങി പുറപ്പെടുന്നതിന് മുമ്പ് സ്ത്രീയും പുരുഷനുമിടയിലുള്ള പ്രകൃതി നിയമങ്ങളിലെ സവിശേഷതകളെ തിരിച്ചറിയാൻ സഹായകമാകുന്ന ശാസ്ത്രീയ പഠനങ്ങളെയെങ്കിലും വായിക്കാൻ തയ്യാറാകണം. സ്വതന്ത്ര ലൈംഗികത അനുഭവിക്കപ്പെട്ട പാശ്ചാത്യ സമൂഹങ്ങളിൽ പോലും സ്ത്രീകൾക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങളുടെ സ്ഥിതിവിവര കണക്കുകൾ അതിഭീതിതമായി വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ തൊലിപ്പുറത്ത് നടത്തുന്ന ചികിത്സകൾക്കപ്പുറത്ത് സാമൂഹ്യ ബോധനങ്ങളിലെ ന?കളെ സ്വീകരിക്കുവാനും ശക്തമായ ശിക്ഷാ രീതികളിലൂടെ കുറ്റകൃത്യങ്ങൾ ആവർത്തിക്കപ്പെടുന്നില്ല എന്ന് ഉറപ്പ്രുത്തുവാനും രാജ്യത്തെ രാഷ്ട്രീയ നിയമ സംവിധാനങ്ങൾ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും ഇസ്ലാഹി സെന്റർ സെക്രട്ടറിയേറ്റ് യോഗം അഭിപ്രായപ്പെട്ടു.

ഫഹാഹീൽ ഓഫീസിൽ ചേർന്ന യോഗത്തിൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസിഡന്റ് എം ടി മുഹമ്മദ് അധ്യക്ഷത വഹിച്ചു. എം.എസ്സ്.എം മലപ്പുറം വെസ്റ്റ് ഉപാധ്യക്ഷനും യുവ പ്രാസംഗികനുമായ സാബിക് പുല്ലൂർ ഉദ്‌ബോധന പ്രസംഗം നടത്തി.

ജനറൽ സെക്രട്ടറി അബ്ദുൽ ഹമീദ്, സിദ്ധീഖ് മദനി, അബ്ദുറഹിമാൻ അടക്കാനി, സ്വാലിഹ് വടകര, വി.എ മൊയ്തുണ്ണി, ജസീർ പുത്തൂർ പള്ളിക്കൽ, എൻജി. അൻവർ സാദത്ത്, പി.വി അബ്ദുൽ വഹാബ്, എൻജി. അഷ്‌റഫ്, യൂനുസ് സലീം, അബ്ദുൽ അസീസ് സലഫി, അബ്ദുല്ല കാരക്കുന്ന്, സയ്യിദ് അബ്ദുറഹിമാൻ, മുഹമ്മദ് അലി വേങ്ങര എന്നിവർ സംസാരിച്ചു.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ഇവനെയൊക്കെ എന്തിനാണ് മന്ത്രിയാക്കുന്നത്? ഇവരിൽ നിന്നൊന്നും സ്ത്രീകൾക്ക് നീതി കിട്ടില്ല; കുവൈറ്റ് ചാണ്ടിയുടെ റിസോർട്ടിൽ മോളെ എത്തിച്ചത് ചാനൽ പ്രമുഖന് വേണ്ടി; തോമസ് ചാണ്ടി മന്ത്രിയായാൽ അതു നാടുനന്നാക്കാൻ വേണ്ടിയാകില്ലെന്ന് കിളിരൂർ പീഡനത്തിൽ മരിച്ച ശാരിയുടെ അച്ഛൻ; പിണറായിക്ക് പരാതി നൽകുമെന്നും മറുനാടനോട് സുരേന്ദ്രൻ
ഒറ്റ വാർത്തയിൽ സർവ മലയാളം ചാനലുകളുടേയും റേറ്റിങ് മറികടന്ന് മംഗളത്തിന്റെ തുടക്കം; മന്ത്രിയുടെ രാജിയിലേക്ക് എത്തിച്ച 'വാർത്താ ബോംബ്' കണ്ടെത്തിയത് യാദൃച്ഛികമായി എത്തിയ ഒരു വിവരത്തിലൂടെ; അധികമാരും ശ്രദ്ധിക്കാതിരുന്ന മന്ത്രിയുടെ അവിശുദ്ധ മുഖംതേടിയുള്ള മംഗളം ടീമിന്റെ യാത്ര വിവരിച്ച് റിപ്പോർട്ടർ ആർ ജയചന്ദ്രൻ
മന്ത്രിയുടെ ടെലിഫോൺ ലൈംഗിക വേഴ്ചയുടെ ഓഡിയോ ക്ലിപ്പുമായി മംഗളം മിഴിതുറന്നു; പരാതിയുമായെത്തിയ വീട്ടമ്മയോട് ഫോണിലൂടെ രതി വൈകൃതം പറയുന്ന ശബ്ദം കേട്ട് ഞെട്ടി കേരളം; ചാനൽ ചർച്ചയ്‌ക്കെത്തിയ വനിതാ പൊതുപ്രവർത്തകർ കണ്ണും കൈയും പൊത്തി; കുട്ടികളെ ഇത് കേൾപ്പിക്കാതെ ടിവിക്ക് മുമ്പിൽ നിന്ന് മാറ്റണമെന്ന് അവതാരക
രണ്ടാം റാങ്കോടെ ഐഎഎസ് നേടിയിട്ട് അഞ്ച് വർഷം തികഞ്ഞില്ല; ദേവികുളം സബ്കളക്ടർ കണ്ടെത്തിയത് സർക്കാർ ഭൂമി കൈയേറി കോടീശ്വരന്മാരായ നേതാക്കളുടെ കള്ളക്കളി; കയ്യും കാലും വെട്ടുമെന്ന് പറഞ്ഞിട്ടും കൂസലില്ലാതെ നിയമപാലനം; വിവാദം പേടിച്ച് സ്ഥലം മാറ്റാനാവാതെ സർക്കാർ; വെറും ഒരു സബ് കളക്ടർ ഒരു നാട് കാക്കാൻ നടത്തുന്ന പോരാട്ടം ഇങ്ങനെ
വൈദികന്റെ പീഡനം കുമ്പസാരത്തിൽ പറഞ്ഞ യുവതിയോട് പൊലീസിൽ പരാതിപ്പെടാൻ പറഞ്ഞപ്പോൾ മുതൽ വേട്ടയാടൽ തുടങ്ങി; സഭയിലെ അഴിമതിക്കും സ്ത്രീ പീഡനത്തിനും എതിരെ നിലപാട് എടുത്ത വൈദികനെ വേട്ടയാടി കൊന്നത് ഫാ. റോബിന്റെ നേതൃത്വത്തിലുള്ള വൈദിക മാഫിയ: എല്ലാവരും വേട്ടക്കാരായപ്പോൾ ഫാ. ഫ്രാൻസിസിന്റെ മരണം അന്വേഷിക്കാൻ ആരുമുണ്ടായില്ല
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദേശിക്കാൻ പള്ളിമേടയിലേക്ക് കൊണ്ടു പോയി അവിടേയും ഇവിടേയും തൊട്ടു തുടക്കം; നിരന്തരമായ പീഡനത്തെ തുടർന്ന് ഗർഭിണിയായപ്പോൾ പിതാവിന്റെ തലയിൽ കെട്ടിവയ്ക്കാൻ ഉപദേശിച്ചു; കണ്ണൂരിൽ പിടിയിലായ കത്തോലിക്കാ വൈദികൻ പാവപ്പെട്ട നിരവധി പെൺകുട്ടികളെ പീഡിപ്പിച്ചതായും സൂചന; ആ നരാധമന് വേണ്ടിയും ഉന്നതർ രംഗത്ത്
പള്ളിയിൽ നിന്നിറങ്ങിയ മിഷേലിനെ രണ്ട് യുവാക്കൾ പിന്തുടർന്ന സിസി ടിവി ദൃശ്യങ്ങൾ മറുനാടന് ലഭിച്ചു; യുവാക്കളെ കണ്ട പെൺകുട്ടിയുടെ വെപ്രാളം ദൃശ്യങ്ങളിൽ വ്യക്തം; മുഖത്തെ നഖം കൊണ്ടുള്ള മുറിവുകളും അവഗണിക്കപ്പെട്ടു; കായലിൽ മരിച്ച നിലയിൽ കാണപ്പെട്ട സിഎ വിദ്യാർത്ഥിനിയുടെ മരണം ആത്മഹത്യയാക്കാൻ ധൃതി കാണിക്കുന്നതിന് പിന്നിൽ ആര്?
2000 രൂപയുമായി ആദ്യം എസ് ഐ എത്തി; പഞ്ചായത്ത് മെമ്പർ മുതൽ എംഎൽഎവരെ പണവുമായി പിന്നാലെ എത്തി; ആശ്വസിപ്പിക്കാൻ ആശുപത്രിയിലേക്ക് പ്രവഹിച്ചത് ആയിരങ്ങൾ; സഹായം ഒഴുക്കി പ്രവാസികൾ; എല്ലാ സൗകര്യങ്ങളും ഉള്ള വീട് നൽകുമെന്ന് കൊല്ലത്തെ റോട്ടറി ക്ലബ്; പത്തനംതിട്ടയിൽ ഭൂമിയും വീടും നൽകാൻ ഡിസിസി നേതാവ്; നിയമപീഠം കണ്ണടച്ചപ്പോൾ കരുണ ചൊരിഞ്ഞ് മലയാളികൾ
ജനനേന്ദ്രിയത്തിലും മലദ്വാരത്തിലും വലിപ്പമേറിയ വസ്തു അടിച്ചു കയറ്റി; കൊന്നത് ഓരോ ഇഞ്ചും പീഡിപ്പിച്ച്; ഡൽഹിയിലെ നിർഭയയ്ക്ക് അനുഭവിക്കേണ്ടി വന്നതിന് സമാന പീഡനം ആവർത്തിച്ചു; പുല്ലൂപ്രം ബാലികാ സദനത്തിലെ ദളിത് യുവതിയുടെ മരണം കൊലപാതകം തന്നെ; അമ്പിളി കൊലക്കേസ് അന്വേഷണത്തിന് പ്രത്യേകസംഘം; മറുനാടൻ ഇംപാക്ട്