Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇസ്ലാഹി സ്പോർട്സ് മീറ്റ് 2015 ഫഹാഹീൽ മദ്രസ ജേതാക്കൾ

ഇസ്ലാഹി സ്പോർട്സ്  മീറ്റ് 2015 ഫഹാഹീൽ മദ്രസ ജേതാക്കൾ

കുവൈറ്റ് സിറ്റി: ബലിപ്പെരുന്നാളിനോടനുബന്ധിച്ച് കുവൈറ്റ് കേരള ഇസ്ലാഹി സെന്റർ ക്രിയേറ്റിവിറ്റി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ  അബൂഹലീഫ അൽ സാഹിൽ സ്പോർട്സ് ക്ലബ് ഗ്രൗണ്ടിൽ നടത്തിയ സ്പോർട്സ് മീറ്റിൽ ഫഹാഹീൽ മദ്രസ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. അബ്ബാസിയ മദ്രസ്സ രണ്ടാം സ്ഥാനം നേടിയപ്പോൾ ഫർവാനിയ മദ്രസ്സയും സാൽമിയ മദ്രസ്സയും മൂന്നാം സ്ഥാനം പങ്കിട്ടു.

മദ്രസ്സ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, സെന്റർ പ്രവർത്തകർ, അനുഭാവികൾ ഉള#പ്പെടെ ധാരാളം പേർ പങ്കെടുത്ത പരിപാടി ഈദ് ആഘോഷങ്ങൾക്ക് നിറം പകരുന്നതായിരുന്നു. ഫുട്‌ബോൾ, പെനാൽട്ടി ഷൂട്ടൗട്ട്, ടഗ് ഓഫ് വാർ, റണ്ണിങ് റേസ്, പാസിങ്  ബോൾ, സ്വീറ്റ് പിക്കിങ്, കളർ പിംക്കിങ്, ഹിറ്റ് ദ ടാർജറ്റ്, ബലൂൺ ബ്രേക്കിങ്, സ്പൂൺ റേസ് തുടങ്ങി   കുട്ടികൾക്കും പുരുഷന്മാർക്കുമയി വിവിധ വേദികളിൽ നടത്തിയ മത്സരങ്ങൾ കാണികളിൽ ആവേശമുണ്ടാക്കി. സുനാഷ് ശുക്കൂർ, മുജീബ് റഹ്മാൻ, ഹിദാസ് കാട്ടിലപ്പീടിക, മെഹബൂബ് കാപ്പാട്, അസ്ലം ആലപ്പുഴ, സാബ്ജാൻ, നിമിൽ ഇസ്മായിൽ, ഉമൈർ അലി,അബ്ദുല് അസീസ് നരക്കോട്, അസ്ഹര് അതേരി, സ്‌നേമൽ മുതലായവർ മത്സരങ്ങൾ നിയന്ത്രിച്ചു. കെ.സി.അബ്ദുല് ലത്തീഫ്, ശഫീഖ് ആലിക്കുട്ടി, സുധീർ ബ്ദുസ്സലാം, ബാവ മംഗഫ്, അൻവർ പേരാമ്പ്ര തുടങ്ങിയവർ വിവിധ വകുപ്പുകൾക്ക് നേതൃത്വം നല്കി.

സ്ത്രീകൾക്കായി ഇൻഡോർ സ്‌റ്റേഡിയത്തിൽ സംഘടിപ്പിച്ച വിവിധ മത്സരങ്ങൾ ഇസ്ലാഹി സെന്റർ വനിതാ വിഭാഗമായ കിസ്‌വയുടെ നേതൃത്വത്തിൽ സനിയ, ഫരീദ, നസീമ, ലിഷ, ബബിത, ശബ്‌ന, മൈമൂന മുതലായവർ നിയന്ത്രിച്ചു.

വിജയികൾക്കുള്ള ചാമ്പ്യൻഷിപ്പ് ട്രോഫികൾ ഇസ്ലാഹി സെന്റർ പ്രസിഡണ്ട് പി.എൻ. അബ്ദുല്ലത്തീഫ് മദനി, ജനറൽ സെക്രട്ടറി ടി.പി. മുഹമ്മദ് അബ്ദുൽ അസീസ് എന്നിവർ  വിതരണം ചെയ്തു. വിജയികൾക്കുള്ള സമ്മാനങ്ങൾ അൽ സാഹിൽ സ്പോർട്സ് ക്ലബ് ചെയർമാൻ ശൈഖ് ഗുസ്ൻ ഫഹാദ് അൽ അജ്മി, മഹമൂദ് അപ്‌സര, എഞ്ചി. സക്കീർ ഹുസൈൻ, എം.കെ അബ്ദുള്ള ഹാജി, യൂസുഫ് അമ്മിക്കണ്ണാടി, ഒ.അബ്ദുൽ ഖാദർ, അബ്ദുൽ ലത്തീഫ് തലശ്ശേരി, എ.എം അബ്ദുസ്സമദ്, സക്കീർ കൊയിലാണ്ടി, എൻ.കെ.അബ്ദുസ്സലാം, സുനാഷ് ശുക്കൂർ, ഇംതിയാസ് മാഹി, ആസിഫ് നല്ലളം, അബ്ദുൽ കരീം കെ.സി, ഖാലിദ് വാരം, താഹ, മുജീബ് സ്വലാഹി, സ്വലാഹുദ്ധീൻ സ്വലാഹി, മുഹമ്മദ് അസ് ലം കാപ്പാട്, ഹാഷിം അത്തോളി, അബൂബക്കർ കോയ മുതലായവർ വിതരണം ചെയ്തു
30 വർഷത്തോളമയി കുവൈറ്റിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഇസ്ലാഹി സെന്ററിന്റെ സാമൂഹ്യ സാംസ്‌കാരിക ജീവ കാരുണ്യ പ്രവർത്തനങ്ങൾ ഇസ്ലാഹി സെന്റർ പ്രസിഡണ്ട് അബ്ദുല്ലത്തീഫ് മദനി വിശദീകരിച്ചു. ജനറല് കൺവീനർ ടി.പി.മുഹമ്മദ് അബ്ദുൽ അസീസ് സ്വാഗതവും കൺവീനർ അബൂബക്കർ കോയ നന്ദിയും ആശംസിച്ചു.



കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP