Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗ്ലോബൽ ട്രേഡിങ്ങ് ആൻഡ് കോൺട്രാക്ടിങ് കമ്പനി പാർപ്പിട പദ്ധതി: കല കുവൈറ്റ് നിർമ്മിച്ച വീട് കൈമാറി

ഗ്ലോബൽ ട്രേഡിങ്ങ് ആൻഡ് കോൺട്രാക്ടിങ് കമ്പനി പാർപ്പിട പദ്ധതി: കല കുവൈറ്റ് നിർമ്മിച്ച വീട് കൈമാറി

കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രമുഖ കമ്പനിയായ ഗ്ലോബൽ ഇന്റർനാഷണൽ ജനറൽ ട്രേഡിങ്ങ് ആൻഡ് കോൺട്രാക്ടിങ് കമ്പനിയുടെ സഹായത്തോടെ കല കുവൈറ്റ് നിർമ്മിച്ച വീടിന്റെ താക്കോൽദാന കർമ്മം നിർവ്വഹിച്ചു. സിപിഐ.എം നെടുവത്തൂർ ഏരിയ സമ്മേളനത്തിന്റെ സമാപന സമ്മേളനത്തിൽ വെച്ച് സിപിഐ.എം കേന്ദ്ര കമ്മിറ്റി അംഗം എ.വിജയരാഘവൻ താക്കോൽ കൈമാറി.

എംഎ‍ൽഎ ആയിഷാ പോറ്റി, സിപിഐ.എം സംസ്ഥാന കമ്മിറ്റിയംഗം ബി.രാഘവൻ, കൊല്ലം ജില്ല കമ്മിറ്റിയംഗം പി.എ.എബ്രഹാം, നെടുവത്തൂർ ഏരിയ സെക്രട്ടറി പി.തങ്കപ്പൻ പിള്ള, എഴുകോൺ ഈസ്റ്റ് ലോക്കൽ സെക്രട്ടറി ഗോപുകൃഷ്ണൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

ഗ്ലോബൽ ഇന്റർ നാഷണൽ കമ്പനിയുടെ രജത ജൂബിലിയോടനുബന്ധിച്ചാണു പാവപ്പെട്ടവർക്ക് വീട് വെച്ച് നൽകാൻ 5 ലക്ഷം രൂപ കമ്പനി നൽകുന്നത്. കൊല്ലം അമ്പലത്തുംകാല ചിറക്കോണത്ത് മേലതിൽ രാജമ്മയ്ക്കാണ് കല കുവൈറ്റിന്റെ വീട് ലഭിച്ചത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP