Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുവൈറ്റ് വയനാട് അസോസിയേഷന്റെ ഡയാലിസിസ് പ്രൊജക്റ്റ് 'ആശ്രയ ഡയാലിസിസിന്റെ ഫ്‌ളയർ പ്രകാശനം നടത്തി

കുവൈറ്റ് വയനാട് അസോസിയേഷന്റെ ഡയാലിസിസ് പ്രൊജക്റ്റ് 'ആശ്രയ ഡയാലിസിസിന്റെ ഫ്‌ളയർ പ്രകാശനം നടത്തി

കുവൈറ്റ് വയനാട് അസോസിയേഷൻ പുതുതായി ആരംഭിക്കുന്ന ഡയാലിസിസ് പ്രൊജക്റ്റ് 'ആശ്രയ ഡയാലിസിസിന്റെ ഫ്‌ളയർ പ്രകാശനം നടത്തി. ഫെബ്രുവരി 2വെള്ളിയാഴ്‌ച്ച 4 മണിക്ക് പോപ്പിൻസ് ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ ജനറൽസെക്രട്ടറി റെജി ചിറയത്ത് സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് ജലീൽഅധ്യക്ഷനായ പ്രോഗ്രാമിൽ വയനാട് മലങ്കര സ്വദേശിയായ റവ. ഫാദർ ഷിബുകുറ്റിപറിച്ചെൽ ' ആശ്രയ ഡയാലിസിസ് പ്രൊജക്റ്റ് ', ഫ്‌ളയർ പ്രകാശനംനിർവഹിച്ചു.

നൂറു കണക്കിന് നിർധനരായ വൃക്ക രോഗികളുടെയും അവരുടെകുടുംബത്തിന്റെയും കണ്ണീരൊപ്പുന്ന ഈ പ്രവർത്തനം KWA പ്രവർത്തനങ്ങളിൽഏറ്റവും മഹത്വമുള്ളതെന്നു ഫാദർ ഷിബു അഭിപ്രായപ്പെട്ടു. ഒരു വൃക്ക തലശ്ശേരിസ്വദേശിനിയായ ഹയറുന്നിസ എന്ന സ്ത്രീക്കു നൽകി മാനവസ്‌നേഹത്തിനും മതമൈത്രിക്കുംഅതിരുകളില്ലെന്നു തെളിയിച്ച മഹാനുഭാവനാണ് റവ. ഫാദർ ഷിബു കുറ്റിപറിച്ചെൽ.പ്രസിഡന്റ് ജലീൽ അദ്ദേഹത്തിന് വയനാട് അസോസിയേഷന്റെ മൊമെന്റോ നൽകി ആദരിച്ചു.

KWA രക്ഷാധികാരി ബാബുജി ബത്തേരി മുഖ്യ സന്ദേശം നൽകി.അന്തരിച്ചവയനാട് അസോസിയേഷൻ അംഗം ജോസ് ചാക്കോയുടെ ഭാര്യ സിബി ജോസിനു അസോസിയേഷൻ സമാഹരിച്ചധനസഹായവും അദ്ദേഹം നൽകി. ചാരിറ്റി കൺവീനർ സ്രിന്ധു അജേഷ് ആദ്യ സംഭാവനട്രഷറർ ജോമോൻ ജോസിന് നൽകി ധന സമാഹരണം ഔപചാരികമായി ആരംഭിച്ചു.
തുടർന്ന് സ്ഥിരം സമിതിയിൽ നിന്നും പ്രവർത്തന സൗകര്യാർത്ഥം 9 അംഗ മോണിറ്ററി ങ്കമ്മറ്റിയെ തിരഞ്ഞെടുക്കുകയുണ്ടായി. വിശദമായ പ്രൊജക്റ്റ് ചർച്ചക്കുശേഷം ഈമഹനീയ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുന്ന സ്ഥിരം സമിതിയിലെ എല്ലാ മനുഷ്യ സ്‌നേഹികൾക്കും ഈ പ്രോജക്ടിന്റെ കൺവീനറായി തിരഞ്ഞെടുത്ത ഷിബു. സി. മാത്യുനന്ദി അറിയിച്ചു

കുവൈറ്റ് വയനാട് അസോസിയേഷൻ പുതുതായി ആരംഭിക്കുന്ന ഡയാലിസിസ് പ്രൊജക്റ്റ് 'ആശ്രയ ഡയാലിസിസിന്റെ ഫ്‌ളയർ പ്രകാശനം നടത്തി. ഫെബ്രുവരി 2വെള്ളിയാഴ്‌ച്ച 4 മണിക്ക് പോപ്പിൻസ് ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ ജനറൽസെക്രട്ടറി റെജി ചിറയത്ത് സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് ജലീൽഅധ്യക്ഷനായ പ്രോഗ്രാമിൽ വയനാട് മലങ്കര സ്വദേശിയായ റവ. ഫാദർ ഷിബുകുറ്റിപറിച്ചെൽ ' ആശ്രയ ഡയാലിസിസ് പ്രൊജക്റ്റ് ', ഫ്‌ളയർ പ്രകാശനംനിർവഹിച്ചു.

നൂറു കണക്കിന് നിർധനരായ വൃക്ക രോഗികളുടെയും അവരുടെ
കുടുംബത്തിന്റെയും കണ്ണീരൊപ്പുന്ന ഈ പ്രവർത്തനം KWA പ്രവർത്തനങ്ങളിൽഏറ്റവും മഹത്വമുള്ളതെന്നു ഫാദർ ഷിബു അഭിപ്രായപ്പെട്ടു. ഒരു വൃക്ക തലശ്ശേരിസ്വദേശിനിയായ ഹയറുന്നിസ എന്ന സ്ത്രീക്കു നൽകി മാനവസ്‌നേഹത്തിനും മതമൈത്രിക്കുംഅതിരുകളില്ലെന്നു തെളിയിച്ച മഹാനുഭാവനാണ് റവ. ഫാദർ ഷിബു കുറ്റിപറിച്ചെൽ.പ്രസിഡന്റ് ജലീൽ അദ്ദേഹത്തിന് വയനാട് അസോസിയേഷന്റെ മൊമെന്റോ നൽകി ആദരിച്ചു.

KWA രക്ഷാധികാരി ബാബുജി ബത്തേരി മുഖ്യ സന്ദേശം നൽകി.അന്തരിച്ചവയനാട് അസോസിയേഷൻ അംഗം ജോസ് ചാക്കോയുടെ ഭാര്യ സിബി ജോസിനു അസോസിയേഷൻ സമാഹരിച്ചധനസഹായവും അദ്ദേഹം നൽകി. ചാരിറ്റി കൺവീനർ സ്രിന്ധു അജേഷ് ആദ്യ സംഭാവനട്രഷറർ ജോമോൻ ജോസിന് നൽകി ധന സമാഹരണം ഔപചാരികമായി ആരംഭിച്ചു.തുടർന്ന് സ്ഥിരം സമിതിയിൽ നിന്നും പ്രവർത്തന സൗകര്യാർത്ഥം 9 അംഗ മോണിറ്ററിങ്കമ്മറ്റിയെ തിരഞ്ഞെടുക്കുകയുണ്ടായി. വിശദമായ പ്രൊജക്റ്റ് ചർച്ചക്കുശേഷം ഈമഹനീയ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുന്ന സ്ഥിരം സമിതിയിലെ എല്ലാ മനുഷ്യസ്‌നേഹികൾക്കും ഈ പ്രോജക്ടിന്റെ കൺവീനറായി തിരഞ്ഞെടുത്ത ഷിബു. സി. മാത്യുനന്ദി അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP