Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സംഗീത സാന്ദ്രമായി മാവേലിക്കരയുടെ വാർഷികവും ഓണാഘോഷവും

സംഗീത സാന്ദ്രമായി മാവേലിക്കരയുടെ വാർഷികവും ഓണാഘോഷവും

കുവൈറ്റ്: മാവേലിക്കര അസോസിയേഷൻ കുവൈറ്റ് 15 മത് വാർഷികവും ഓണാഘോഷവും സാൽമിയ ഇന്ത്യൻ കമ്മ്യൂണിറ്റി സ്‌കൂളിൽ പ്രസിഡണ്ട് ബിനോയ് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ അജിത് കുമാർ ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി സണ്ണി പത്തിച്ചിറ, സാമൂഹിക പ്രവർത്തകനും എഴുത്തുകാരനുമായ സാം പൈനുംമൂട്, ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ പ്രസിഡണ്ട് രാജീവ് നാടുവിലേമുറി, അഡ്വൈസറി ബോർഡ് അംഗം എ ഐ കുര്യൻ, വനിതാ ചെയർപേഴ്‌സൺ ധന്യ ലക്ഷ്മി , പിന്നണി ഗായിക രൂപാ രേവതി എന്നിവർ ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി നൈനാൻ ജോൺ സ്വാഗതവും പ്രോഗ്രാം കൺവീനർ സംഗീത് സോമനാഥ് നന്ദിയും പറഞ്ഞു.

വാർഷിക സുവനീർ, സുവനീയർ കൺവീനർ മനോജ് പരിമണം പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ അജിത് കുമാറിന് നൽകി പ്രകാശനം ചെയ്തു. 43 വർഷത്തെ പ്രവാസ ജീവിതത്തിൽ നിന്നും വിരമിച്ചു നാട്ടിലേക്കു പോകുന്ന അസോസിയേഷൻ സീനിയർ അംഗം ജേക്കബ് അബ്രഹാമിന് (റോയ്) പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ അജിത് കുമാർ സംഘടനയുടെ ഉപഹാരം നൽകി ആദരിച്ചു. വിഭവസമൃദ്ധമായ സദ്യ ഗൃഹാതുരത്വം തുളുമ്പി.

രോഹിത് ശ്യാമിന്റെ പ്രാർത്ഥന ഗാനത്തോട് ആരംഭിച്ച ആഘോഷം, തിരുവാതിര ,വഞ്ചിപ്പാട്ട്, വിവിധ നൃത്തങ്ങൾ, ഫാഷൻ ഷോയും , പല തലമുറകളിലൂടെ യുള്ള ഗാനങ്ങൾ ഗായകരായ മനു, ലേഖ , രോഹിത് ശ്യാം , രാജേഷ് അടിമാലി, റീബാ,മുഹമ്മദ് സാലി എന്നിവർ ചേർന്ന് സംഗീത സാന്ദ്രമാക്കി.

കൃഷ്ണായനം എന്ന നിർത്തശില്പം വേറിട്ട ദൃശ്യ വിരുന്നായി. മുഴുവൻ കഴിവുകൾ പുറത്തെടുത്ത പിന്നണി ഗായിക രൂപാ രേവതി , സുമേഷ് ആനന്ദ് , സബാൻ എന്നിവർ വേറിട്ട സംഗീത സദ്യ തന്നെ ഒരുക്കി . ജനപങ്കാളിത്തം കൊണ്ട് നിറഞ്ഞ സദസ് കലാകാരന്മാർക്ക് വേണ്ട പ്രോത്സാഹനം നൽകി. ഫ്രാൻസിസ് ചെറുകോൽ, ശ്യാം, പൗർണമി സംഗീത് എന്നിവർ വേദി നിയന്ത്രിച്ചു.

ഫിലിപ്പ് തോമസ്, മാത്യു ചെന്നിത്തല, സുന്ദരേശൻ പിള്ള, മഹേഷ് കുറുപ്പ്, ഗോപൻ, അനിൽ വള്ളികുന്നം, മഹേഷ് ചേങ്കര, ഏർനെസ്‌റ്, ബിജി പള്ളിക്കൽ, സുബാഷ്, ശശി, അനീഷ് കുട്ടപ്പായി,ജോമോൻ എന്നിവർ ആഘോഷങ്ങൾക്കു നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP