Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202408Wednesday

കുവൈത്തിലെ കലാകാരമാരുടെ കൂട്ടായമയായ മുഹബ്ബത് ആഘോഷം അവിസ്മരണീയമായി

കുവൈത്തിലെ കലാകാരമാരുടെ കൂട്ടായമയായ മുഹബ്ബത് ആഘോഷം അവിസ്മരണീയമായി

കുവൈത്തിലെ കലാകാരമാരുടെ കൂട്ടായമയായ മുഹബ്ബത് ആഘാഷം സംഘടിപ്പിച്ചു. അബ്ബാസിയ നോട്ടിംഗാം സ്‌കൂളിൽ വിവിധ കലാ പരിപാടികളോടെയാണ് ആഘോഷം നടന്നത്. പ്രസിഡന്റ് നിയാസ് മജീദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം രക്ഷാധികാരി സത്താർ കുന്നിൽ ഉദ്ഘാടനം ചെയ്തു.

അസഹിഷ്ണതയുടെ ഈ കാലത്തു ജാതി മത ചിന്തകൾക്കതീതവുമായുള്ള ഇത്തരം കൂട്ടായ്മകൾ ശക്തിപ്പെടേണ്ടതുണ്ടെന്നും, സ്‌നേഹത്തിൽ അധിഷ്ഠിതമായ സമൂഹം ഉയർന്നു വരണമെന്നും സത്താർ കുന്നിൽ പറഞ്ഞു. മുഹബ്ബത്തിന്റെ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഉദ്ഘാടനം പക്ഷാഘാതമേറ്റു കുവൈത്തിൽ കഴിയുന്ന ഒരു രോഗിക്ക് നൽകി ശറഫുദ്ധീൻ കണ്ണെത് നിർവഹിച്ചു.

ഹബീബുള്ള മുറ്റിച്ചൂർ , അലി മാണിക്കോത് എന്നിവർക്ക് ഉപഹാരം നൽകി, അബ്ദുല്ല കടവത്, റഫീഖ് ഒളവറ,സുഹൈൽ ബല്ല,അൻസാർ കൊല്ലം, കബീർ മണ്ണാർക്കാട് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ജനറൽ സെക്രട്ടറി നവാസ് അലി സ്വാഗതവും , ട്രഷറർ എം സ്. കെ. വി ശരീഫ് നന്ദിയും പറഞ്ഞു.

പ്രശസ്ത മാപ്പിളാറ്റു ഗായകൻ അരിപ്പോ തിരിപ്പോ ഫെയിം ആബിദ് കണ്ണൂർ , നിസാം അലി എന്നിവരുടെ നേതൃത്വത്തിൽ നടന്ന ഗാനമേളയും,കോമഡി ഉത്സവ് ഫെയിം രാജേഷ് അടിമാലി അവതരിപ്പിച്ച മിമിക്സും കാണികളെ വിഷമയിപ്പിച്ചു. ഉച്ചക്ക് ഒരു മണി മുതൽ അംഗങ്ങളുടെ നേതൃത്വതിൽ , ഗാനമേള, തിരുവാതിര, സിനിമാറ്റിക് ഡാൻസ്,കോമഡി സ്‌കിറ്റ് തുടങ്ങിയ വിവിധ കലാപപരിയാടികൾ അരങ്ങേറി.

സ്ത്രീകൾക്കായി നടത്തിയ പാചക മത്സരത്തിൽ ജസ്നി ഷമീർ ഒന്നാം സ്ഥാനവും,, ആഫിയ അഹ്മദ് രണ്ടാം സ്ഥാനവും നേടി, മൈലാഞ്ചി മത്സരത്തിൽ ഹുസ്‌ന ഫർഹാന ഒന്നാം സ്ഥാനവും, ഷഹാന രണ്ടാം സ്ഥാനവും കരസ്ഥമാക്കി. പുരുഷന്മാർക്കായി നടത്തിയ ഡ്രോയിങ്ങ് മത്സരത്തിൽ വിനയൻ ടി.കെ ബഷീർ, നൗഫൽ എന്നിവർ വിജയികളായി

മുസ്തഫ ചെമ്മാട്, ആസിഫ് , അനീഷ്, നിസാം, റഷീദ്,റഫീഖ് , സുനീർ, സുബൈർ, ശശികുമാർ, ഫ്രാങ്ക്‌ളിൻ , ഷംസു ബദരിയാ, ഷാഫി മക്കാത്തി , റഷീദ് മമ്മൂസ്,രാധാകൃഷ്ണൻ, ഷൈജു ജാഫർ, നൗഷു, അനസ്, ശ്രീകുമാർ,ശ്രീജിത്, വിഷ്ണു, ലാലി, ബിന്ദു, രജനി, വനജ, ലിവി, സജിലാ സണ്ണി, പ്രേമലത, ശ്യാമ, സന എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP