Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിലാവ് കുവൈറ്റ് സ്തനാർബുദം സ്‌ക്രീനിങ് ക്യാമ്പ് സംഘടിപ്പിച്ചു

നിലാവ് കുവൈറ്റ് സ്തനാർബുദം സ്‌ക്രീനിങ് ക്യാമ്പ് സംഘടിപ്പിച്ചു

കുവൈറ്റ്: കുവൈത്തിലെ ജീവ കാരുണ്യ സംഘമായ നിലാവ് കുവൈറ്റ്, കുവൈറ്റ് കാൻസർ സെന്ററുമായി സഹകരിച്ചു സ്തനാർബുദം സ്‌ക്രീനിങ് ക്യാമ്പ് സംഘടിപ്പിച്ചg. നിലാവ് നടത്തുന്ന കാൻസർ പേഷ്യന്റ് സപ്പോർട്ട് പ്രൊജക്റ്റ് ഭാഗമായാണ് പ്രോഗ്രാം നടത്തിയത്.

സ്‌ക്രീനിങ്ങിൽ ഏതിലെങ്കിലും രീതിയിൽ ബുദ്ധിമുട്ട് ഉണ്ടാവുകയാണെങ്കിൽ അവർക്കു മാമ്മോഗ്രാം അടക്കമുള്ള തുടര്ചികിത്സക്ക് നിലാവ് സഹായം ചെയ്യുന്ന രീതിയിൽ എല്ലാ മാസവും നടത്താൻ ഉദ്ദേശിക്കുന്ന സ്‌ക്രീനിനിഗ് ക്യാമ്പിന്റെ ആദ്യ പരിപാടിയാണ് അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തിൽ നടന്നത്. അറുപതു ആളുകളെ പരിശോധന നടത്തിയ ചടങ്ങിൽ പ്രോഗ്രാം കൺവീനർ സൈദ ആബിദ അധ്യക്ഷത വഹിച്ചു. പ്രശസ്ത എഴുത്തുകാരി ലിസി കുരിയാക്കോസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.

കുവൈറ്റ് കാൻസർ സെന്റിലേ ഓണക്കോളജിസ്‌റ് ഡോക്ടർ സുസോവ്ന സുജിത് നായർ സ്‌ക്രീനിങ് ക്യാമ്പിന് നേതൃതം നൽകി. ഡോക്ടർ ഹൈമ റെഡ്ഡി ക്ലാസ്സെടുത്തു. ഷൈനി ഫ്രാങ്ക്, സത്താർ കുന്നിൽ, ഹബീബുല്ലാഹ് മുറ്റിച്ചൂർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. സുജാരിയാ മീത്തൽ സ്വാഗതവും, ശബീബ റഫീഖ് നന്ദിയും പറഞ്ഞു. സുഹ്റ അസീസ്, ലീന റഹ്മാൻ, ഷഫീന ഹബീബുല്ലാഹ്, ഷംസു ബദരിയാ, ഹനീഫ് പാലായി , റഫീഖ് തായത്, മുജീബുല്ല, അബ്ദുൽ റഹ്മാൻ മീത്തൽ, മൊയ്ദു മേമി, അബ്ദു കടവത്, റഹീം ആരിക്കാടി,മുജീബ് റഹ്മാൻ, അസീസ് എടമുട്ടം എന്നിവർ പരിപാടിക്ക് നനേതൃത്വം നൽകി,

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP