Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നായർ സർവ്വീസ് സൊസൈറ്റി കുവൈറ്റ് പൊന്നോണം 2018' ഫ്‌ളയർ പ്രകാശനം ചെയ്തു;ഓണാഘോഷം ഖൈത്താൻ കാർമ്മൽ സ്‌കൂളിൽ ഒക്ടോബർ 12 വെള്ളിയാഴ്ച

നായർ സർവ്വീസ് സൊസൈറ്റി കുവൈറ്റ് പൊന്നോണം 2018' ഫ്‌ളയർ പ്രകാശനം ചെയ്തു;ഓണാഘോഷം ഖൈത്താൻ കാർമ്മൽ സ്‌കൂളിൽ ഒക്ടോബർ 12 വെള്ളിയാഴ്ച

കുവൈറ്റ് സിറ്റി : നായർ സർവ്വീസ് സൊസൈറ്റി, കുവൈറ്റിന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടിയായ 'പൊന്നോണം 2018' ന്റെ ഫ്ലയർ പ്രകാശനം ചെയ്തു. സാൽമിയയിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് പ്രസാദ് പത്മനാഭൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി സജിത് സി. നായർ, ട്രഷറർ ഹരികുമാർ എന്നിവർ സന്നിഹിതരായിരുന്നു.

നൗഷാദ് സിഗ്നേച്ചകർ റസ്റ്റോറന്റ് ഫർവ്വാനിയ മാനേജിങ് ഡയറക്ടർ എം.കെ.ആർ. മേനോൻ 'പൊന്നോണം 2018 ഓണാഘോഷ ഫ്‌ളയറും ഓണസദ്യകൂപ്പണും, ദാർ അൽ സഹ മാർക്കറ്റിങ് സിഇഒ അനീഷ് നായർ എൻ.എസ്.എസ്. വെൽഫെയർ ബ്രോഷറും രാധാകൃഷ്ണ പിള്ള ഓണസദ്യ കൂപ്പണും ചടങ്ങിൽ പ്രകാശനം ചെയ്തു.

ഈ വർഷത്തെ ഓണപ്പരിപാടി 'പൊന്നോണം 2018 'ഒക്ടോബർ 12ന് കാർമ്മൽ ഇന്ത്യൻ സ്‌കൂൾ, ഖൈത്താനിൽ വച്ച് നടക്കും. എൻ.എസ്..എസ്. കുവൈറ്റ് ഈ വർഷം നടപ്പിലാക്കാൻ പദ്ധതിയിട്ടിരിക്കുന്ന വെൽഫെയർ പ്രവർത്തനങ്ങളെക്കുറിച്ച് പ്രസിഡന്റ് വിശദമായി സംസാരിച്ചു.

നൗഷാദ് സിഗ്നേച്ചർ റസ്റ്റോറന്റ് എം.ഡി. എം.കെ.ആർ. മേനോൻ, ദാർ അൽ സഹ സിഇഒ അനീഷ് നായർ എന്നിവർ എൻ എസ് എസ് കുവൈറ്റിന്റെ ഓണാഘോഷപ്പരിപാടിക്ക് ആശംസകർ അർപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP