Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അൽ മദ്രസത്തുൽ ഇസ്ലാമിയ കുവൈത്ത് പ്രൈമറി പൊതു പരീക്ഷാ ഫലം; ഈമാൻ ഫിറോസിന് ഒന്നാം റാങ്ക്

അൽ മദ്രസത്തുൽ ഇസ്ലാമിയ കുവൈത്ത് പ്രൈമറി പൊതു പരീക്ഷാ ഫലം; ഈമാൻ ഫിറോസിന് ഒന്നാം റാങ്ക്

കേരള ഇസ്ലമിക്ഗ്രൂപ്പ്( കെ ഐ ജി)വിദ്യാഭ്യാസ വകുപ്പിന് കീഴിൽ നടന്നു വരുന്ന അൽ മദ്രസത്തുൽ ഇസ്ലാമിയ കുവൈത്ത് പ്രൈമറി പൊതു പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു, അൽ മദ്രസത്തുൽ ഇസ്ലാമിയ ഫർവാനിയയിലെ ഈമാൻ ഫിറോസ് 98 ശതമാനം മാർക്കോടെ ഒന്നാം റാങ്ക് കരസ്ഥമാക്കി.

അൽ മദ്രസത്തുൽ ഇസ്ലാമിയ ഫർവാനിയയിലെ തന്നെ നുഹാ ഹാഷിം , ഹിബാ ഷരീഫ് എന്നിവർ 97 ശതമാനം മാർക്കോടെ രണ്ടാം റാങ്ക് പങ്കിട്ടു നേടിയപ്പോൾ, അൽ മദ്രസത്തുൽ ഇസ്ലാമിയ ഫർവാനിയയിലെ റിദാമർയം അഫ്‌സലും അൽ മദ്‌സതുൽ ഇസ്ലാമിയ സാൽമിയയിലെ, അഫ്ര പർവീൻ നാസറും 95 ശതമാനം മാർക്കോടെ മൂന്നാം റാങ്കിനും അർഹരായി , പരീക്ഷ എഴുതിയ എല്ലാവരും വിജയിക്കുകയും 9 പേർ എ പ്ലസ് നേടി ഉന്നത വിജയം കരസ്ഥമാക്കുകയും ചെയ്തു, ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ കെ ഐ ജി പ്രസിഡന്റ് സക്കീർ ഹുസ്സൈൻ തുവ്വൂർ അഭിനന്ദിച്ചു.

കെ ഐ ജി വിദ്യാഭ്യാസ ബോർഡിനു കീഴിൽ മൂന്നു ഇംഗ്ലീഷ് മീഡിയം മദ്രസ്സകൾ അടക്കം ഏഴു മദ്രസ്സകൾ കുവെത്തിലെ ഫഹാഹീൽ സ്വബാഹിയ, സാൽമിയ, ഹവല്ലി ,അബ്ബാസിയ ,ഫർവാനിയ, ഖൈത്താൻ തുടങ്ങിയ പ്രദേശങ്ങളിൽ നടന്നു വരുന്നു, 1600 അധികം വിദ്യാർത്ഥികൾ മത വിജ്ഞനീയ്ങ്ങൾക്കൊപ്പം, അറബി ഭാഷയും, മാതൃഭാഷയായ മലയാളവും ഈ മദ്രസ്സകളിൽ നിന്നും പഠിക്കുന്നുണ്ട് , കേരള ത്തിലെ വിദ്യാഭ്യാസ ബോർഡുകളിൽ പ്രശസ്തമായ ''മജ് ലിസുത്തഅലീമിൽ ഇസ്ലാമി ' യുടെയും വിദ്യാകൗൺസിലിന്റെയും പാഠപുസ്തകവും സിലബസ്സുമാണ് ഈ മദ്രസകളിൽ അദ്ധ്യാപനത്തിന് അവലംബിക്കുന്നത് , പ്രത്യേകം പരിശീലനം നേടിയ യോഗ്യരായ അദ്ധ്യാപിക - അദ്ധ്യാപകർ ഈ മദ്രസകളുടെ പ്രത്യകതയാണ് , കൂടാതെ കുട്ടികളുടെ അഭിരുചിക്കനുസരിച്ച് കലാ, കായിക, വൈജ്ഞാനിക മേഖലകളിൽ പ്രോത്സാഹ്നങ്ങളും മത്സരങ്ങളും കെ ഐ ജി മദ്രസ്സയെ മറ്റു മദ്രസകളിൽ നിന്നും വ്യത്യസ്തമാക്കുന്നു.

മദ്രസാ വിദ്യാർത്ഥികളിൽ ഖുർആൻ പഠനത്തിനും അറബി ഭഷാ പഠനത്തിനും മുഖ്യ ഊന്നൽ നൽകുന്ന ഈ മദ്രസ്സകൾ പുതിയ അധ്യായന വർഷത്തെ ക്ലാസ്സുകൾ സെപ്റ്റംബർ ഒന്നിനു ആരംഭിക്കുന്നു .

പരീക്ഷാ ഫലം കെ ഐ ജി സെറ്റിൽ ലഭ്യമാണ് കൂടുതൽ വിവരങ്ങൾക്ക് വിദ്യാഭ്യാസ ബോർഡുമായോ (ഫോൺ:97288809) മദ്രസ്സാ പ്രിസിപ്പളുമാരുമായോ ബന്ധപ്പെടാവുന്നതാണ്.
http://www.kigkuwait.com

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP