Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് ഇഫ്താർ സംഗമം ഒരുക്കി

തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് ഇഫ്താർ സംഗമം ഒരുക്കി

അംഗങ്ങൾക്കായി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. അബ്ബാസിയ റിഥം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കുവൈറ്റിലെ സാമൂഹിക സാംസ്‌കാരിക, മാധ്യമ പ്രവർത്തകരും പങ്കെടുത്തു. അസോസിയേഷൻ പ്രസിഡന്റ് ബ്രിജു കടവി അദ്ധ്യക്ഷനായ ചടങ്ങിൽ മുഖ്യാതിഥി കൂടിയായ ഹാഷിക് മുഹമ്മദ് മുഖ്യ പ്രഭാഷണവും, തുടർന്നുള്ള അദ്ദേഹത്തിന്റെ ഇഫ്താർ സന്ദേശത്തിൽ സമകാലിക ചുറ്റുപാടുകളിൽ മാനവിക മൂല്യങ്ങൾക്കുള്ള പ്രസക്തി ചൂണ്ടികാട്ടുകയുമുണ്ടായി.

ജനറൽ സെക്രട്ടറി ീമനോജ് കുരുംബയിൽ സ്വാഗതവും, വനിതാവേദി കൺവീനർ ഷൈനി ഫ്രാങ്ക്, വൈസ് പ്രസിഡന്റ് ഹേമചന്ദ്രൻ മച്ചാട്, കൺവീനർമാരായ പൗലോസ് വി ഡി, ബിജു കോറാത്ത്, ജോസഫ് കനകൻ, ട്രാസ്‌ക് ഉപദേശക സമിതി അംഗങ്ങളായ ജോസ് ജോയൽ, സ്റ്റീഫൻ ദേവസി, മുൻ ട്രാസ്‌ക് പ്രസിഡന്റ്മാരായ സെബാസ്റ്റ്യൻ വാതുക്കാടൻ, വേണുഗോപാൽ, ജീവസ് എരിഞ്ഞേരി തുടങ്ങിയവരും ആശംസകൾ അർപ്പിച്ചു.

തുടർന്ന് നടന്ന ഇഫ്താർ വിരുന്നിൽ മലപ്പുറം അസോസിയേഷൻ പ്രസിഡന്റ് മനോജ്, വയനാട് അസോസിയേഷൻ പ്രസിഡന്റ് റെജി, വേൾഡ് മലയാളി ഫെഡറേഷൻ പ്രസിഡന്റ് ടോം ജേക്കബ്, കോഴിക്കോട് അസോസിയേഷൻ പ്രതിനിധി വിനീഷ് കൂടാതെ കുവൈറ്റിലെ മറ്റു പ്രമുഖ അസോസിയേഷൻ ഭാരവാഹികളും പങ്കെടുത്തു. അസ്സോസിയേഷൻ ട്രഷറർ പ്രബീഷ് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP