Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രണ്ടാമത് കുവൈറ്റ് ഞങ്ങൾ ഉഴവൂർക്കാർ സംഗമം നടത്തി

രണ്ടാമത് കുവൈറ്റ് ഞങ്ങൾ ഉഴവൂർക്കാർ സംഗമം നടത്തി

കുവൈറ്റ് സിറ്റി : രണ്ടാമത് ഞങ്ങൾ ഉഴവൂർക്കാർ കുവൈറ്റിലെ ഉഴവൂർ പഞ്ചായത്തു കൂട്ടായ്മ കുവൈറ്റിലെ കബ്ദ് റിസോർട്ടിൽ വച്ച് ഏപ്രിൽ 12, 13 തീയതികളിൽ നടത്തപ്പെട്ടു. തദവസരത്തിൽ കൺവീനർ ടൈറ്റസ് പടപ്പന്മകീൽ പരിപാടികൾ ഉൽഘാടനം ചെയ്യുകയും ജോസ് ടോം പറാത്തതു, റിനോ തെക്കേടത്തു,മധു കപ്പടയിൽ, റ്റിജി ഇലവുംഗൽ,അനൂപ് കരമാലിൽ അതോടൊപ്പം തന്നെ സെന്റ് ജോവാനസ് സ്‌കൂളിലെ റിട്ടയേർഡ് ടീച്ചർ അച്ചാമ്മ ഇലവുങ്കൽ എന്നിവർ കൂട്ടായ്മക്ക് നേതൃത്വം നൽകി സംസാരിക്കുകയുണ്ടായി. കുട്ടികളും മുതിർന്നവരും അടക്കം അറുപതിൽ പരം പേർ പരുപാടിയിൽ പങ്കെടുത്തു '

<p>സുജിത് മുരിങ്ങോലത്തു,ജോമോൻ ഒള്ളെതാഴ്ത്,ജെയിംസ് കുടിലിൽ, മനു പ്ലാത്തോട്ടത്തിൽ, മനീഷ് എന്നിവർ കലാകായിക മത്സരങ്ങൾക്ക് നേതൃത്വം നൽകുകയുണ്ടായി. തുടർന്ന് എല്ലാവരും ഒത്തുകൂടി ആഹാരം പാകം ചെയുകയും അതുപോലെ തന്നെ പഴ് യാ കാലാ ഓർമ്മകൾ തമ്മിൽ പങ്കുവെക്കുകയും ചെയ്തു.നാട്ടിൽ നിന്ന് വന്ന മാതാപിതാക്കളുടെ സാന്നിധ്യം ശ്രദ്ധേയം ആയിരുന്നു.കളിയും ചിരിയും മത്സരങ്ങളും ആയി സ്ത്രീപുരുഷഭേദമന്യേ രണ്ടു ദിവസം എല്ലാവരും ആഘോഷിച്ചു. ഈ ഒത്തുചേരൽ എല്ലാവർക്കും തമ്മിൽ കാണാനും പരിചയപ്പെടാനും ഉഴവൂരിലെ ഓർമ്മകൾ പുതുക്കുവാനും ഉപകാരപ്പെട്ടു.

വരും നാളുകളിൽ വീണ്ടും ഇതുപോലെ ഒത്തുകൂടണം എന്ന് എല്ലാവരും ആഗ്രഹം പ്രകടിപ്പിച്ചു. വിവിധ മത്സരങ്ങളിൽ പങ്കെടുത്ത കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി പ്രോത്സാഹിപ്പിച്ചു. ഈ സംഗമം ഒരു വൻ വിജയം ആക്കി തീർക്കാൻ രാപ്പകൽ അധ്വാനിച്ച സംഘാടകരോട് കൺവീനർ ടൈറ്റസ് പടപ്പമ്മാക്കിൽ നന്ദി രേഖപ്പെടുത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP