Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വെൽഫെയർ കേരള കുവൈത്ത് മെയ്ദിന സംഗമം സംഘടിപ്പിച്ചു

വെൽഫെയർ കേരള കുവൈത്ത് മെയ്ദിന സംഗമം സംഘടിപ്പിച്ചു

ന്താരാഷ്ട്ര തൊഴിൽ ദിനത്തിന്റെ ഭാഗമായി വെൽഫെയർ കേരള കുവൈത്ത് മെയ്ദിന സംഗമം നടത്തി. ഫർവാനിയ മെട്രോ മെഡിക്കൽ കെയർ ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന പരിപാടി ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി സിബി ഉദ്ഘാടനം ചെയ്തു.

താമസിക്കുന്ന രാജ്യത്തിന്റെ നിയമങ്ങളെ കുറിച്ചു കൃത്യമായ ധാരണ ഉണ്ടായിരിക്കുക എന്നതാണ് പ്രവാസികൾ ആദ്യം കൈവരിക്കേണ്ട ഗുണം എന്നും എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ മാത്രം നിയമങ്ങളെ കുറിച്ചു അനേഷിക്കുന്നത് കൂടുതൽ പ്രശ്‌നങ്ങൾ സംഘീർണമാക്കാനെ സഹായിക്കു എന്നും അദ്ദേഹം പറഞ്ഞു.

കൃത്യമായ നിയമങ്ങളെ കുറിച്ചു അറിവുള്ളരിൽ നിന്നു മാത്രമേ സഹായം ചോദിക്കാവൂ എന്നും അദ്ദേഹം കൂട്ടി ചേർത്തു. വെൽഫെയർ കേരള പ്രവാസി റീഹാബിലിറ്റേഷൻ കൺവീനർ അഡ്വ: സ്രാമ്പിക്കൽ സിറാജ് കുവൈത്ത് തൊഴിൽ നിയമങ്ങളെ കുറിച്ചു ക്ലാസ് എടുത്തു. ഇന്ത്യൻ എംബസിയെ കുറിച്ചുള്ള സംശയങ്ങൾക്ക് സിബി യും സദസിന്റെ മറ്റ് അനേഷണങ്ങൾക്ക് വെൽഫയർ കേരള പ്രസിഡന്റ് ഖലീലുറഹ്മാനും മറുപടി നൽകുകയുണ്ടായി. വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു അഡ്വ: സുരേഷ് പുളിക്കൽ (പാലക്കാട്), അലക്സ് പുത്തൂർ (കൊല്ലം) അൻവർ സയീദ് (വെൽഫെയർ കേരള) ഹംസ പയ്യന്നൂർ (മെട്രോ ക്ലിനിക്) എന്നിവർ പങ്കെടുത്തു സംസാരിച്ചു.

തുടർന്ന് ദീർഘകാലാം കുവൈത് പ്രവാസം ജീവിതം നയിക്കുന്നവരുടെ പ്രതിനിധികളായി സി ഹമീദ്, ശൈഖ് അലീഷ, ഉമ്മർ കോയ , യൂസഫ് മാറ്റുവെയിൽ എന്നിവരെ യഥാക്രമം വെൽഫെയർ കേരള വൈസ് പ്രസിഡണ്ട്മാരായ അനിയൻ കുഞ്ഞു, റസീന മുഹ് യുദ്ധീൻ ജെനറൽ സെക്രട്ടറി മജീദ് നരിക്കോടൻ ട്രഷറർ ഷൗക്കത് അലി വളാഞ്ചേരി പൊന്നാട അണിയിക്കുകയും മൊമെന്റം നൽകിയും ആദരിച്ചു. വെല്‌ഫെയർ കേരള പ്രസിഡണ്ട് ഖലീലുറഹ്മാൻ അധ്യക്ഷത വഹിച്ച പരിപാടി ജെനറൽ സെക്രട്ടറി വിനോദ് പെരേര സ്വാഗതവും സാമൂഹിക വിഭാഗം കൻവീണർ അൻവർ ഷാജി നന്ദിയും പറഞ്ഞു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP