Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രവാസി വോട്ടവകാശ ബിൽ : സ്വാഗതാർഹം;വെൽഫെയർ കേരള കുവൈത്ത്

പ്രവാസി വോട്ടവകാശ ബിൽ : സ്വാഗതാർഹം;വെൽഫെയർ കേരള കുവൈത്ത്

പ്രവാസികൾക്ക് വോട്ടവകാശം നൽകുന്ന ബിൽ ലോക് സഭ പാസാക്കിയത് സ്വാഗതാർഹ മാണെന്ന് വെൽഫെയർ കേരള കുവൈത്ത് പ്രസ്താവനയിൽ പറഞ്ഞു. രാജ്യത്തെ സമ്മതിദാന പ്രക്രിയയിൽ പങ്കാളികളാകാനുള്ള പ്രവാസികളുടെ ദീർല കാലത്തെ ആവശ്യത്തിന് അനുകൂലമായ നിലപാട് മുഴുവൻ പ്രവാസികൾക്കും സന്തോഷം നൽകുന്നതാണ്

നാട്ടിലെ ഭരണചക്രം ആരുടെ കൈയിലെത്തണമെന്ന് തീരുമാനിക്കുന്നത് പ്രവാസികൾ കൂടി ചേർന്നാവുമ്പോൾ പ്രവാസികളുടെ വിഷയങ്ങൾ അർഹിക്കുന്ന ഗൗരവത്തോടെ ചർച്ച ചെയ്യാൻ ഭരണനേതൃത്വം തയ്യാറാവുന്ന സാഹചര്യം രൂപപ്പെടുമെന്നും പ്രസ്ഥാവനയിൽ പറഞ്ഞു.

പകരക്കാരനെ അധികാരപ്പെടുത്തിയുള്ള പ്രോക്‌സി വോട്ട് രീതിയിലുള്ള വോട്ടവകാശം ഇപ്പോൾനടപ്പിലാക്കി ഭാവിയിൽ തൊഴിലെടുക്കുന്ന രാജ്യത്ത് നിന്ന് കൊണ്ട് തന്നെ വോട്ട് ചെയ്യാനുള്ള അവസരം ഉണ്ടാകുമെന്നും പ്രസ്താവനയിൽ പ്രത്യാശ പ്രകടിപ്പിച്ചു.

ഇനിയും നിയമക്കുരുക്കുകളില്ലാതെ വരുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ പ്രവാസികൾക്ക് വോട്ട് ചെയ്യാനുള്ള സാഹചര്യമൊരുക്കണം.പ്രവാസി വോട്ടവകാശത്തിനായി നിയമ പോരാട്ടങ്ങൾ നടത്തിയ മുഴുവൻ സാമുഹിക പ്രവർത്തകരെയും ഈ അവസരത്തിൽ പ്രത്യേകം അഭിനന്ദിക്കുന്നതായി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP