Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആ ശബ്ദം നിലക്കില്ല; ഗൗരി ലങ്കേഷ് വധത്തിൽ പ്രതിഷേധ സംഗമവുമായി വെൽഫെയർ കേരളാ കുവൈറ്റ്

ആ ശബ്ദം നിലക്കില്ല; ഗൗരി ലങ്കേഷ് വധത്തിൽ പ്രതിഷേധ സംഗമവുമായി വെൽഫെയർ കേരളാ കുവൈറ്റ്

ത്യം തുറന്ന് പറയാനുള്ള ധൈര്യം കാണിച്ചതുകൊണ്ടാണ് ഗൗരീ ലങ്കേഷ് കൊല്ലപ്പെട്ടതെന്നും ജീവിക്കുന്നത് ഒരു ദിവസത്തിനാണെങ്കിലും സത്യം ഉയർത്തിപ്പിടിച്ച് കൊണ്ട് ജീവിക്കാൻ തയ്യാറാകണമെന്നും വെൽഫെയർ കേരളാ കുവൈത്ത് കേന്ദ്ര വൈസ് പ്രസിഡണ്ട് അനിയൻ കുഞ്ഞ് അഭിപ്രായപ്പെട്ടു.ഒരു ഗൗരീ ലങ്കേഷിന് പകരം ആയിരം ഗൗരികൾ പിറക്കുമെന്നും അവരുടെ മരണത്തോടെ ഫാഷിസ്റ്റു വിരുദ്ധ പോരാട്ടത്തിന്റെ ശക്തി വർദ്ധിച്ചിരിക്കുകയാണെന്നും അദ്ധേഹം കൂട്ടിച്ചേർത്തു. ''ആ ശബ്ദം നിലക്കില്ല ' എന്ന തലക്കെട്ടിൽ വെൽഫെയർ കേരളാ കുവൈത്ത് സാൽമിയ യൂണിറ്റ് സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അനിയൻ കുഞ്ഞ്.

ഉന്മൂലനം പ്രത്യയ ശാസ്ത്രമായി കൊണ്ട് നടക്കുന്ന ഒരേ ഒരു പാർട്ടിയാണ് ആർ.എസ്.എസ് എന്നും ഹിന്ദുത്വത്തിനെതിരെ സംസാരിച്ചതുകൊണ്ടാണ് ഗൗരീ ലങ്കേഷ് കൊല്ലപ്പെട്ടതെന്നും ആർ. എസ്. എസിനെതിരെ എഴുതുന്നവരും പ്രസംഗിക്കുന്നവരുംഇനിയും കൊല്ലപ്പെടാം എന്നതിന്റെ സൂചനകളാണ് ഈ കൊലകളെന്നും സംസ്‌കാരം എന്ന് കേട്ടാൽ കൈതോക്ക് ഏടുക്കും എന്ന് പറഞ്ഞ ഗീബത്സിന്റെ വഴിയാണ് ആർ.എസ്.എസ് പിന്തുടരുന്നതെന്നുംരാഷ്ട്ട്രീയ ഗുണ്ടാ സംഘങ്ങളെ ഏർപ്പെടുത്തി കൊലകൾ നടത്തി ഉത്തരവാദിത്വം ഏറ്റെടുക്കാതെ പുറകിൽ നിന്ന് നിയന്ത്രിക്കുന്ന ഭീരുക്കളാണ് ആർ.എസ്.എസ് നേതാക്കളെന്നും പരിപാടിയിൽ പ്രഭാഷണം നടത്തിയവെൽഫെയർ കേരളാ കേന്ദ്ര സെക്രട്ടറി മഞ്ജു മോഹൻ അഭിപ്രായപ്പെട്ടു.

ബ്രിട്ടീഷുകാർക്കെതിരെ പൊരുതി വീരമൃത്യു പ്രാപിച്ച ഒരേയൊരു ഇന്ത്യൻ നാട്ടു രാജാവായ ടിപ്പു സുൽത്താനെ പിന്തുണച്ചും ബീഫ് വിവാദത്തിൽശക്തമായ നിലപാടെടുത്തും സമകാലിക ഇന്ത്യയിൽ ആർക്കും എഴുന്നേറ്റു നിന്ന് പറയാൻ ആർജ്ജവമില്ലാത്ത കാര്യങ്ങൾ പറഞ്ഞതുകൊണ്ടാണ് ഗൗരീ ലങ്കേഷ് വെടിയേറ്റ് കൊല്ലപ്പെട്ടതെന്നുംകലാകാരന്മാരെ നിശ്ബ്ധരാക്കാൻ സംഘ്പരിവാരിന്റെ വിദ്വേഷ പ്രചാരണങ്ങൾക്ക് കഴിഞ്ഞിരുന്നുവെങ്കിലും എ.ആർ റഹ്മാനെപ്പോലെയുള്ളവരുടെ ശക്തമായ പ്രതികരണം മാറ്റങ്ങളുണ്ടാകുന്നതിന്റെ സൂചനയാണെന്നും ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തിയ ഹസനുൽ ബന്ന അഭിപ്രായപ്പെട്ടു.

സാൽമിയ ഫ്രണ്ട്‌സ് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ യൂണിറ്റ് പ്രസിഡണ്ട് നൗഷാദ് അദ്ധ്യക്ഷത വഹിച്ചു . കെ.കെ.എം.എ പ്രതിനിധി കെ.,സി ഗഫൂർ, .ഡാനിയൽ കുര്യൻ, സിറാജ് സ്രാമ്പിക്കൽ,കെ.എ.സുബൈർ ,ഷൗക്കത്ത് വളാഞ്ചേരി എന്നിവർ പ്രതിഷേധ സംഗമത്തിന് ഐക്യാദാർഢ്യം പ്രഖ്യാപിച്ച് സംസാരിക്കുകയും ചെയ്തു. എം. കെ. ഗഫൂർ, എൻ.പി മുനീർ എന്നിവർ കവിതാലാപനം നടത്തി.സെക്രട്ടറി നിഷാദ് സ്വാഗതവും റിഷ്ദിൻ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP