Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലോക വനിതാദിനത്തിന്റെ ഭാഗമായി 'സ്ത്രീശക്തി കുവൈറ്റ്' വനിതകൾക്കായി സൗജന്യ മെഡിക്കൽക്യാമ്പ് സംഘടിപ്പിച്ചു

ലോക വനിതാദിനത്തിന്റെ ഭാഗമായി 'സ്ത്രീശക്തി കുവൈറ്റ്' വനിതകൾക്കായി സൗജന്യ മെഡിക്കൽക്യാമ്പ് സംഘടിപ്പിച്ചു

 കുവൈറ്റ് സിറ്റി : ലോക വനിതാ ദിനത്തിന്റെ ഭാഗമായി ഭാരതീയ പ്രവാസി പരീക്ഷത്തിന്റെ വനിതാ വിഭാഗമായ 'സ്ത്രീശക്തി കുവൈറ്റ്'ന്റെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. 

ഫഹാഹീൽ ഷിഫാ അൽജസീറ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ കുവൈറ്റിലെ വിവിധ ലേബർ ക്യാമ്പുകളിലെ തൊഴിലാളികൾക്കായി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ്് ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി യശ്വൻന്ത് ഭദ്രദീപം തെളിച്ച് ഉത്ഘാടനം ചെയ്തു.

യോഗത്തിൽ മിസ്സിസ് യശ്വൻന്ത്, സേവാ ദർശൻ ജനറൽ സെക്രട്ടറി പ്രവീൺ, സ്ത്രീശക്തി ജനറൽ സെക്രട്ടറി അഡ്വ. വിദ്യാസുമോദ്, ഷിഫാ അൽ ജസീറ ജനറൽ മാനേജർ റിസ്വാൻ അബ്ദുൾ ഖാദർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി നാരായണൻ ഒതയോത്ത് ക്യതജ്ഞത രേഖപ്പെടുത്തിയ യോഗത്തിൽ കുവൈറ്റിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റും സ്ത്രീശക്തി പ്രസിഡന്റുമായ ഡോക്ടർ സരിത, സംഘടനാ സെക്രട്ടറി പി.വി വിജയരാഘവൻ, പ്രസിഡന്റ് അഡ്വ: സുമോദ്, വൈസ് പ്രസിഡന്റ് ബിനോയ് സെബാസ്റ്റ്യൻ എന്നിവർ സന്നിഹിതരായിരുന്നു.

രാവിലെ 8 മണിക്ക് ആരംഭിച്ച ക്യാമ്പിൽ കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഒട്ടേറെപ്പേർ ഈ സേവനം ഉപയോഗപ്പെടുത്തി. ഇന്റേണൽ മെഡിസിൻ, ഓർത്തോപിഡിക്സ്, ഡർമറ്റോളജി, ഗൈനക്കോളജി, ഇ.എൻ.ടി, ഒപ്താമോളജി തുടങ്ങിയ സ്പെഷ്യലൈസ്ഡ് ഡിപ്പാർട്ടുമെന്ററുകളിലെ പതിനഞ്ചോളം വിദഗ്ധഡോക്ടർമാരുടെ സേവനവും എക്സറേ, സ്‌കാനിങ് തുടങ്ങിയ ആധുനിക സൗകര്യങ്ങളും ആശുപത്രി അധികൃതർ ഒരുക്കിയിരുന്നു. വിവിധ ഏരിയാ സ്ത്രീശക്തി ഭാരവാഹികളും സെൻട്രൽ കമ്മറ്റി അംഗങ്ങളും മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP