Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രവാസികൾക്കുള്ള ആരോഗ്യ ഇൻഷ്വറൻസ് 50 ദിനാറിൽ നിന്ന് 130 ദിനാറാകും; ഗാർഹിക തൊഴിലാളികൾക്ക് റെസിഡൻസി വിസ പുതുക്കാൻ മെഡിക്കൽ പരിശോധന നിർബന്ധമാക്കി; കുവൈറ്റിൽ റെസിഡൻസി നിയമങ്ങളിൽ വ്യാപകമായ അഴിച്ചുപണി

പ്രവാസികൾക്കുള്ള ആരോഗ്യ ഇൻഷ്വറൻസ് 50 ദിനാറിൽ നിന്ന് 130 ദിനാറാകും; ഗാർഹിക തൊഴിലാളികൾക്ക് റെസിഡൻസി വിസ പുതുക്കാൻ മെഡിക്കൽ പരിശോധന നിർബന്ധമാക്കി; കുവൈറ്റിൽ റെസിഡൻസി നിയമങ്ങളിൽ വ്യാപകമായ അഴിച്ചുപണി

കുവൈറ്റ് സിറ്റി: അടുത്ത വർഷം മുതൽ പ്രവാസികൾക്കുള്ള ഹെൽത്ത് ഇൻഷ്വറൻസ് ചാർജ് 50 ദിനാറിൽ നിന്ന് 130 ദിനാറായി വർധിക്കും.  സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് ധമാൻ പദ്ധതി പ്രകാരമുള്ള സേവനങ്ങൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഹെൽത്ത് ഇൻഷ്വറൻസ് ചാർജ് വർധിപ്പിക്കുന്നത്.

രണ്ടു ഘട്ടങ്ങളായാണ് ധമാൻ പദ്ധതി നടപ്പാക്കുക. ആദ്യഘട്ടം 2017-ൽ പ്രൈമറി ഹെൽത്ത് കെയർ സെന്ററുകളിലും രണ്ടാം ഘട്ടം 2019 അവസാനവുമാണ് നടപ്പാക്കുക. 20 ലക്ഷത്തോളം വരുന്ന പ്രവാസികൾക്ക് ഈ പദ്ധതിയുടെ ഗുണം ലഭിക്കും. ധമാൻ മൂന്ന് ആശുപത്രികൾ കൂടി ഉടൻ നിർമ്മിക്കുമെന്നും ആരോഗ്യ ഇൻഷ്വറൻസ് ആശുപത്രി കമ്പനി സിഇഒ ഡോ. അഹമ്മദ് അൽ സാലെ വ്യക്തമാക്കി. ജാഹ്റ, ഫർവാനിയ, അഹമ്മദി തുടങ്ങിയ ഗവർണേറ്റുകളിലാകും ഇവ. പതിനഞ്ച് ആരോഗ്യകേന്ദ്രങ്ങളിലൂടെ സേവനം മെച്ചപ്പെടുത്താനും ലക്ഷ്യമിടുന്നുണ്ട്. സ്വകാര്യ-സർക്കാർ ആശുപത്രികളിലെ കിടക്കകൾ വർദ്ധിപ്പിക്കാനും ഉദ്ദേശ്യമുണ്ട്. 2020ഓടെ ഇത് നിലവിലുള്ള 7000ത്തിൽ നിന്ന് 15000 ആക്കി ഉയർത്തും.

കൂടാതെ ഇന്ത്യയുൾപ്പെടെയുള്ള നാല്പതു രാജ്യങ്ങളിൽ നിന്നുള്ള ഗാർഹിക തൊഴിലാളികൾക്ക് റെസിഡെൻസി വിസ പുതുക്കണമെങ്കിൽ പുതിയ മെഡിക്കൽ ടെസ്റ്റ് നടത്തണമെന്നും അധികൃതർ വ്യക്തമാക്കി. ഇവർ കുവൈറ്റിന് പുറത്ത് പോയിട്ടുണ്ടെയോ ഇല്ലയോ എ്ന്നുള്ളത് ഇതിന് ബാധകമാകുന്നില്ല.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP