Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റെസിഡൻസി പെർമിറ്റ് പുതുക്കുന്നതിന് മുമ്പ് പാസ്‌പോർട്ട് പുതുക്കിയിരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം

റെസിഡൻസി പെർമിറ്റ് പുതുക്കുന്നതിന് മുമ്പ് പാസ്‌പോർട്ട് പുതുക്കിയിരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം

കുവൈറ്റ് സിറ്റി: വിദേശികളുടെ റസിഡൻസി നിയമം ഭേദഗതി ചെയ്തത് അടുത്ത ജനുവരി ഒന്നു മുതൽ നടപ്പാക്കുന്നതിന് മുന്നോടിയായിട്ടുള്ള നിർദേശങ്ങൾ ആഭ്യന്തര മന്ത്രാലയത്തിന്റെ നാഷണാലിറ്റി ആൻഡ് പാസ്‌പോർട്ട് വകുപ്പ് പുറപ്പെടുവിച്ചു.  പാസ്‌പോർട്ടിന്റെ കാലാവധിയേക്കാൾ നീട്ടി റസിഡൻസി പെർമിറ്റ് അനുവദിക്കുകയില്ലെന്നും അതുകൊണ്ടു തന്നെ റെസിഡൻസ് പെർമിറ്റ് പുതുക്കുന്നതിന് മുമ്പ് പാസ്‌പോർട്ട് പുതുക്കിയിരിക്കണമെന്നുമാണ് പുതിയ വിജ്ഞാപനം.

പാസ്‌പോർട്ട് കാലാവധി അവസാനിച്ചാൽ അതു പുതുക്കുന്നതു വരെ പുതിയ റസിഡൻസി അനുവദിക്കുകയില്ലെന്നും അതുകൊണ്ട് പാസ്‌പോർട്ടിന്റെ കാലാവധി നേരത്തെ പരിശോധിച്ച് അതിനനുസരിച്ച് അതു പുതുക്കണമെന്നുമാണ് അറിയിപ്പ്. പുതിയ റെസിഡൻസി ലഭിക്കുന്നതിനായി റെസിഡൻസി അഫേഴ്‌സ് ഓഫീസിൽ പോകുന്നതിന് മുമ്പ് പാസ്‌പോർട്ട് പുതുക്കിയെന്ന് ഉറപ്പാക്കണമെന്നും നിഷ്‌ക്കർഷിക്കുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP