Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കുവൈത്തിൽ മലയാളി ദമ്പതികളുടെ ഒന്നരവയസുള്ള മകൾ ഗോവണിയിൽ നിന്ന് വീണ് മരിച്ചു; പത്തനംതിട്ട സ്വദേശികളായ ദമ്പതികളുടെ കുഞ്ഞിന്റെ മരണത്തിൽ വിശ്വസിക്കാനാവാതെ സുഹൃത്തുക്കളും ബന്ധുക്കളും

കുവൈത്തിൽ മലയാളി ദമ്പതികളുടെ ഒന്നരവയസുള്ള മകൾ ഗോവണിയിൽ നിന്ന് വീണ് മരിച്ചു; പത്തനംതിട്ട സ്വദേശികളായ ദമ്പതികളുടെ കുഞ്ഞിന്റെ മരണത്തിൽ വിശ്വസിക്കാനാവാതെ സുഹൃത്തുക്കളും ബന്ധുക്കളും

കുവൈത്ത് സിറ്റി: കുവൈത്തിൽ മലയാളി ദമ്പതികളുടെ ഒന്നരവയസുള്ള മകൾ ഗോവണിയിൽ നിന്ന് വീണ് മരിച്ചു.. പത്തനംതിട്ട മുരിഞ്ഞക്കൽ സ്വദേശി പാലനിൽക്കുന്നതിൽ വീട്ടിൽ ധനേഷ് ശശിധരൻ-ദേവിമോൾ ദമ്പതികളുടെ മകൾ ദ്യുതി ധനേഷ് ആണ് മരിച്ചത്. .

ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. വീട്ടിലെ ജോലിക്കാരി മാലിന്യം പുറത്ത് കളയാൻ പോവുേമ്പാൾ പിന്നാലെ നീങ്ങിയ കുട്ടി ഗോവണിയുടെ തുറന്നിട്ട ഗ്രിൽ വഴി പ്രവേശിച്ചതാണ് അപകടത്തിനിടയാക്കിയത്. ഗോവണിയുടെ ഗ്രിൽ വഴി താഴെവീഴുകയായിരുന്നു.

പിറകെ ഓടിയെത്തിയ മാതാപിതാക്കൾക്ക് കുഞ്ഞിനെ രക്ഷിക്കാൻ കഴിഞ്ഞില്ല. ഷെവറോൺ കമ്പനിയിൽ ഉദ്യോഗസ്ഥനാണ് ധനീഷ്. ത്വയ്ബ ക്ലിനിക്കിൽ സ്റ്റാഫ് നഴ്‌സാണ് ദേവിമോൾ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP